ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH KANNUR. Show all posts
Showing posts with label JIH KANNUR. Show all posts

Monday, July 22, 2013

മാനവിക ഐക്യം ഉദ്ഘോഷിച്ച് ഇഫ്താര്‍ സംഗമം

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മാനവിക ഐക്യം ഉദ്ഘോഷിച്ച് 
ഇഫ്താര്‍ സംഗമം
കണ്ണൂര്‍: കലുഷിത സാമൂഹികാന്തരീക്ഷത്തില്‍ മതത്തിന്‍െറ യഥാര്‍ഥ സത്ത ഉയര്‍ത്തിപ്പിടിക്കുകയാണ് സമാധാനത്തിന്‍െറ ഏക വഴിയെന്ന് പ്രഖ്യാപിച്ച് സമൂഹത്തിന്‍െറ നാനാതുറകളില്‍ പെട്ടവര്‍ ഇഫ്താര്‍ സംഗമത്തില്‍ ഒത്തു കൂടി.
ജമാഅത്തെഇസ്ലാമി ജില്ലാസമിതി, കൗസര്‍ കോംപ്ളക്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം  ജില്ലയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു.  ഗ്രന്ഥകാരന്‍ വാണിദാസ് എളയാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യ ജീവിതത്തെ ശുദ്ധീകരിക്കുന്ന ആശയസ്രോതസ്സായ വിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തി വായിക്കണമെന്ന് വാണിദാസ് സദസ്സിനെ ഉണര്‍ത്തി. വിപ്ളവത്തിന്‍െറ വിചാരധാരയാണ് ഖുര്‍ആന്‍. വ്രതാനുഷ്ഠാനം മനുഷ്യന്‍െറ ജീവിതചാപല്യങ്ങളെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുന്ന അപാരമായ പരിശീലനമാണ്. മനുഷ്യനെ ഉന്നതനാക്കുകയാണ് ഇസ്ലാമിന്‍െറ എല്ലാ അധ്യാപനങ്ങളും. സാമൂഹികാന്തരീക്ഷം കലുഷിതമാവുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള സ്നേഹ സമ്പര്‍ക്കത്തിന് ഊന്നല്‍ നല്‍കുന്ന വിശുദ്ധവേദങ്ങളുടെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വഖഫ്ബോര്‍ഡംഗം  പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍, ഫാദര്‍ തോമസ് തൈത്തോട്ടം, സി.പി.ഐ ജില്ലാ സെക്രട്ടറി സി. രവീന്ദ്രന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ.കെ.എല്‍. അബ്ദുല്‍സലാം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സ്വാമി പ്രേമാനന്ദ എന്നിവര്‍ സംസാരിച്ചു.
മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ.ടി.ഒ. മോഹനന്‍, എ.ഡി.എം മുഹമ്മദ് അസ്ലം, സാഹിത്യകാരന്‍ ടി.എന്‍. പ്രകാശ്, ആകാശവാണി പ്രോഗ്രാം ചീഫ് കെ. ബാലകൃഷ്ണന്‍,  ഫാദര്‍ ദേവസ്യ ഈരത്തറ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍, സി.പി.ഐസംസ്ഥാന സമിതി അംഗം സി.പി. മുരളി, ഫാദര്‍ ക്ളമന്‍റ് ലേഞ്ച്,  വ്യവസായ പ്രമുഖരായ പി.കെ. മുഹമ്മദ്, മഹേശ്ചന്ദ്ര ബാലിഗ, ടി.വി. ഇസ്മയില്‍ഹാജി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ, സുരേഷ്ബാബു എളയാവൂര്‍, ഗവ. ജില്ലാ ആശുപത്രി   സൂപ്രണ്ട് ഡോ. സുരേഷ്, ഡോ.എം.പി. അശ്റഫ്, കൗസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തുമാസ്റ്റര്‍, ഖിദ്മ പ്രസിഡന്‍റ് ഡോ.പി. സലീം തുടങ്ങിയവര്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു.

Thursday, May 30, 2013

യു.പി.സിദ്ദീഖ് പ്രസിഡന്‍റ്; മുഹമ്മദ് ഹനീഫ് സെക്രട്ടറി

 ജമാഅത്തെ ഇസ്ലാമി:
യു.പി.സിദ്ദീഖ് പ്രസിഡന്‍റ്;
മുഹമ്മദ് ഹനീഫ് സെക്രട്ടറി
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി  ജില്ല പ്രസിഡന്‍റായി യു.പി. സിദ്ദീഖ് മാസ്റ്ററെയും സെക്രട്ടറിയായി കെ.മുഹമ്മദ് ഹനീഫയെയും തെരഞ്ഞെടുത്തു.
കൗസര്‍ ഓഡിറ്റോറിയത്തില്‍ നടന്ന  കണ്‍വെന്‍ഷന്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.അമീര്‍ എം.കെ.മുഹമ്മദലി  ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സെക്രട്ടറി ടി.കെ.ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കളത്തില്‍ ബശീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
മറ്റു  ഭാരവാഹികള്‍: കെ.എം.മഖ്ബൂല്‍ (പബ്ളിക് റിലേഷന്‍സ്), സി.അബ്ദുല്‍നാസര്‍(ടീന്‍ഇന്ത്യ), വി.എന്‍.ഹാരിസ്(ദഅ്വ), കെ.കെ.അബ്ദുല്ല (തര്‍ബിയത്ത്), ടി.കെ.മുഹമ്മദ് റിയാസ് (സേവനം), പി.സി.മുനീര്‍ (ഇസ്ലാമികം).  ടി.കെ.മുഹമ്മദലി, സി.കെ.അബ്ദുല്‍ ജബ്ബാര്‍, കെ.പി.അബ്ദുല്‍ അസീസ്, പി.ബി.എം. ഫര്‍മീസ്, എം.ടി.പി. സൈനുദ്ദീന്‍, എം.കെ. അബൂബക്കര്‍, കെ.എല്‍.ഖാലിദ്, സി.പി.ഹാരിസ് (ജില്ല സമിതി അംഗങ്ങള്‍).ഏരിയ പ്രസിഡന്‍റുമാര്‍: അസീസ് പുതിയങ്ങാടി (മാടായി), ജമാല്‍ കടന്നപ്പള്ളി (പയ്യന്നൂര്‍), കെ.പി.ആദംകുട്ടി (വളപട്ടണം), സി.കെ. ജലീല്‍ (മാഹി), സി.അലി (ഇരിട്ടി), ഹമീദ് (പാനൂര്‍),  ബശീര്‍ കളത്തില്‍ (എടക്കാട്), എന്‍.എം. ബശീര്‍ (മട്ടന്നൂര്‍), കെ.പി.ഷബീര്‍ (തലശ്ശേരി).

Saturday, May 11, 2013

ബൈത്തുസകാത്ത് പദ്ധതികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു

 ബൈത്തുസകാത്ത് പദ്ധതികളുടെ
വിതരണോദ്ഘാടനം നിര്‍വഹിച്ചു
തലശ്ശേരി: കൈത്താങ്ങ് ആവശ്യമുള്ളവര്‍ സമൂഹത്തിലുണ്ടെന്ന് ഓര്‍മപ്പെടുത്താന്‍ സകാത്തിനാവുമെന്ന് കെ.കെ. നാരായണന്‍ എം.എല്‍.എ പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ സകാത്ത് പദ്ധതികളുടെ വിതരണോദ്ഘാടനം തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നരും ദരിദ്രരും ഒരുപോലെ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ബൈത്തുസകാത്ത് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മൂന്നുകോടി രൂപയുടെ പദ്ധതികളാണ് ഇത്തവണ നടപ്പാക്കുന്നതെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 കോടിയുടെ സകാത്ത് വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോ തൊഴിലാളികള്‍ക്ക് ഏഴ് ഓട്ടോകള്‍, രണ്ട് ഗുഡ്സ് ഓട്ടോ, വികലാംഗര്‍ക്ക് ഓടിക്കാവുന്ന നാലുചക്ര വാഹനം എന്നിവയും മുയല്‍ വളര്‍ത്തല്‍, പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, സ്റ്റേഷനറി വ്യാപാരം, ഫേന്‍സി, ബാഗ് നിര്‍മാണ യൂനിറ്റ്, റെഡിമെയ്ഡ് നിര്‍മാണ യൂനിറ്റ് തുടങ്ങിയവക്ക് ധനസഹായവും ആണ് തലശ്ശേരിയില്‍ വിതരണം ചെയ്തത്. ഓട്ടോകള്‍ക്ക് 16 ലക്ഷവും മറ്റു തൊഴില്‍ സംരംഭങ്ങള്‍ക്ക് 6.45 ലക്ഷവും ആണ് പദ്ധതി തുക. ഓട്ടോ വിതരണം സി.വി. അബൂബക്കറിന് നല്‍കി ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടിയും സ്റ്റേഷനറി വ്യാപാരത്തിനുള്ള ധനസഹായം കെ.കെ. സുഹറക്ക് നല്‍കി അഡ്വ. പി.വി. സൈനുദ്ദീനും നിര്‍വഹിച്ചു. ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജനസേവന വകുപ്പ് സെക്രട്ടറി പി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.

Friday, May 3, 2013

ആരിഫലി നാസറിന്‍െറ വീട് സന്ദര്‍ശിച്ചു

ആരിഫലി നാസറിന്‍െറ വീട് സന്ദര്‍ശിച്ചു
മട്ടന്നൂര്‍: വാഹനാപകടത്തില്‍ മരിച്ച  ‘മാധ്യമം’ മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ മട്ടന്നൂരിന്‍െറ വീട് ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സന്ദര്‍ശിച്ചു. മട്ടന്നൂരിലെ വീട്ടിലത്തെിയ ആരിഫലി നാസറിന്‍െറ ഉമ്മയെയും സഹോദരനെയും മക്കളെയും സമാശ്വസിപ്പിച്ചു. ‘മാധ്യമം’ കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ സി.കെ.എ. ജബ്ബാര്‍, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ഇരിട്ടി ഏരിയ പ്രസിഡന്‍റ് സി. അലി എന്നിവരും കൂടെ ഉണ്ടായിരുന്നു.

Tuesday, March 12, 2013

കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ ഭവനങ്ങള്‍ കൈമാറി

 

 
 
 കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ 
ഭവനങ്ങള്‍ കൈമാറി
കണ്ണൂര്‍:  ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് സമ്പന്നന്‍െറ മൂലധനത്തില്‍ അവകാശം നിര്‍ണയിക്കുന്ന ഇസ്ലാമിലെ സകാത്ത് വ്യവസ്ഥയുടെ ഉദാത്തമായ മാതൃക കണ്ണൂരില്‍ സഫലീകൃതമായി.  കണ്ണൂര്‍ ബൈത്തുസകാത്ത് പണിതീര്‍ത്ത ഭവനങ്ങള്‍  നിര്‍ധനര്‍ക്ക് കൈമാറി.  ഇസ്ലാമിലെ സകാത്ത് വ്യവസ്ഥ ഏറ്റവും ബൃഹത്തായ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും കാരുണ്യ ഹസ്തവുമാണെന്ന്  ചടങ്ങില്‍  സംസാരിച്ചവര്‍ പ്രകീര്‍ത്തിച്ചു. 
ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വരുമാനത്തിന്‍െറ ഒരുഭാഗം മാറ്റിവെക്കുന്നത് ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള പറഞ്ഞു. കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ വീടുകളുടെ താക്കോല്‍ദാനത്തോടുബന്ധിച്ച് സംഘടിപ്പിച്ച  സക്കാത്ത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വിശുദ്ധ ഖുര്‍ആന്‍െറ കല്‍പന പ്രയോഗവത്കരിക്കുന്നത് ഏറെ ആഹ്ളാദകരമാണ്. മനുഷ്യസ്നേഹമുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാവുമെന്നാണ് അനുഭവം. നന്മ ചെയ്യുമ്പോള്‍ സ്വര്‍ഗത്തില്‍ അക്കൗണ്ട് തുറക്കുകയാണ് ഒരാള്‍ ചെയ്യുന്നത്. ഏതൊരു പദ്ധതിക്ക് രൂപം നല്‍കുമ്പോഴും ദരിദ്രരുടെ മുഖമാണ് നമ്മുടെ മനസ്സില്‍ വേണ്ടതെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഇതിലൂടെ അല്ലാഹുവിന്‍െറ മാര്‍ഗം പിന്‍പറ്റുകയാണ് ഗാന്ധിജി ചെയ്തതെന്നും സരള പറഞ്ഞു.
ബൈത്തുസകാത്ത് രണ്ടാംഘട്ടമായി നിര്‍മിച്ച് നല്‍കുന്ന ആറ് വീടുകളുടെ താക്കോല്‍ ദാനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി നിര്‍വഹിച്ചു.
 സമ്പത്തിന്‍െറ കേന്ദ്രീകരണം അത് നിര്‍വീര്യമാക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. സമ്പത്ത് പുനരുല്‍പാദിപ്പിക്കപ്പെടണമെങ്കില്‍ അത് വികേന്ദ്രീകരിക്കപ്പെടണം. മധ്യവര്‍ഗത്തിന് ഭൂരിപക്ഷമുള്ള കേരളത്തില്‍ സകാത്ത് വിനിയോഗിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ബോധവത്കരണം നടത്തിയാല്‍ ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന അടിസ്ഥാന വിഭാഗത്തിന്‍െറ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ബൈത്തുസകാത്ത് പ്രസിഡന്‍റ് ഡോ. പി. സലിം അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ അല്‍താഫ് മാങ്ങാടന്‍ വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീറിന് നല്‍കി സപ്ളിമെന്‍റ് പ്രകാശനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ടി.പി. ഹമീദ് ഹാജി, കെ.എസ്. മുഹമ്മദലി ഹാജി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. പി. മൂസ സ്വാഗതവും എം. അഹമ്മദ് പാഷ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സകാത്തും സാമ്പത്തികാസൂത്രണവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സമ്പത്ത് ധനികരില്‍ മാത്രമായി കുന്നുകൂടുന്നത് ഒഴിവാക്കാനാണ് സംഘടിത സകാത്ത് വിതരണം ചെയ്യാന്‍ പ്രവാചക കല്‍പനയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യവംശത്തിന്‍െറ ആരംഭകാലം മുതല്‍ക്കുതന്നെ സമ്പത്തിന്‍െറ വിതരണവും ഉണ്ടായിരുന്നു. അതിന്‍െറ ശാസ്ത്രീയ രൂപമാണ് ഇപ്പോള്‍ നടക്കുന്ന സംഘടിത സകാത്ത്. അന്തിയുറങ്ങാന്‍ പോലും ഇടമില്ലാത്ത മനുഷ്യരുള്ള ഇക്കാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളെ സമൂഹം പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി വിഷയാവതരണം നടത്തി. യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ടി.പി.ഷമീം, ഷംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
കെ.പി. അബ്ദുല്‍ അസീസ് സ്വാഗതവും വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു.

Sunday, March 10, 2013

BAITHUZAKATH





സകാത്ത് സംഗമം

സകാത്ത് സംഗമം
കണ്ണൂര്‍: ബൈത്തുസകാത്ത് സംഘടിപ്പിക്കുന്ന സകാത്ത് സംഗമവും സാമ്പത്തിക സെമിനാറും മാര്‍ച്ച് 11ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. സകാത്ത് സംഗമം വൈകീട്ട് 4.30ന് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. പി. സലിം അധ്യക്ഷത വഹിക്കും. നിരാലംബര്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി നിര്‍വഹിക്കും. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സംഗമ സപ്ളിമെന്‍റ് പ്രകാശനം ചെയ്യും. വൈകീട്ട് ആറിന് സാമ്പത്തിക സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ വിഷയമവതരിപ്പിക്കും.

Monday, December 3, 2012

‘പ്രബോധനം’ കാമ്പയിന്‍

 
 
 
‘പ്രബോധനം’ കാമ്പയിന്‍
ജില്ലാതല ഉദ്ഘാടനം
തലശ്ശേരി: പ്രബോധനം വാരിക പ്രചാരണ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഡോ. എ.എന്‍.പി. ഉമര്‍കുട്ടിയെ വരിചേര്‍ത്ത് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, യു. ഉസ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

Sunday, December 2, 2012

ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ മേഖല

 ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ മേഖല കണ്‍വെന്‍ഷനില്‍ വി. ടി. അബ്ദുള്ള കോയ സംസാരിക്കുന്നു.

Friday, November 30, 2012

നട്ടെല്ലുള്ള നിലപാടിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണം

 
 
 
 
 
 
 
 
 
 
നട്ടെല്ലുള്ള നിലപാടിന് കേന്ദ്രസര്‍ക്കാറില്‍
സമ്മര്‍ദം ചെലുത്തണം -പി. മുജീബുറഹ്മാന്‍
കണ്ണൂര്‍: ഫലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രായേലിനെതിരെ നട്ടെല്ലുള്ള നിലപാടു സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിനുമേല്‍ ജനാധിപത്യ ശക്തികള്‍ സമ്മര്‍ദം ചെലുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബു റഹ്മാന്‍. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഫലസ്തീന്‍ വിഷയത്തില്‍ പ്രകടിപ്പിച്ച നിലപാട് ആഹ്ളാദകരമാണ്. കേരളത്തില്‍ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗസ്സക്കുവേണ്ടി തെരുവിലിറങ്ങി. നിലപാടുകളിലെ ആത്മാര്‍ഥത ഇനി തെളിയിക്കേണ്ടത് സര്‍ക്കാറിന്‍െറ നിലപാടു തിരുത്തുന്നിടത്താണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഉസ്മാന്‍, യൂനുസ് പെരുമ്പടവ്, എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. കളത്തില്‍ ബഷീര്‍ സ്വാഗതവും ജമാല്‍ കടന്നപ്പള്ളി നന്ദിയും പറഞ്ഞു.

മുജീബ് റഹ്മാന്‍ സന്ദര്‍ശിച്ചു

 
 
 
 മുജീബ് റഹ്മാന്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനു സമീപം തീപിടിത്തത്തില്‍ കത്തിനശിച്ച വ്യാപാര സ്ഥാപനങ്ങള്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ സന്ദര്‍ശിച്ചു.
ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എം.കെ. അബൂബക്കര്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.