ഓര്‍മകള്‍ അകലെ;
തകര്‍ന്ന വീട്ടില്‍ തനിച്ച് ഈ ഉമ്മ
ഏഴ് മക്കളും അവരുടെ മക്കളുമൊക്കെയായി നാടുനീളെ ബന്ധുക്കളുള്ള വൃദ്ധ കൂട്ടിനാളില്ലാതെ ദുരിത ജീവിതം നയിക്കുന്നു. ഏതുനിമിഷവും നിലം പൊത്താറായ വീട്ടില്‍ ഓര്‍മശക്തിയും കാഴ്ചയും കുറഞ്ഞ് അരക്കെട്ടിന് താഴെ തളര്‍ന്ന വൃദ്ധ പരസഹായത്തിനാളില്ലാതെ ഇഴഞ്ഞിഴഞ്ഞ് ജീവിക്കുന്ന കാഴ്ച കരളലിയിക്കുന്നതാണ്. പ്രായം തൊണ്ണൂറിനോടടുത്ത കൂടാളിക്കടുത്ത കരിങ്ങച്ചാലില്‍ തെക്കത്തിന്‍റവിട ആസിയയാണ് സ്വന്തക്കാരുണ്ടായിട്ടും ജീവിത സായാഹ്നത്തില്‍ ആരോരുമില്ലാതെ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് പൊതിഞ്ഞ വീട്ടില്‍ തടവറയിലെന്ന പോലെ കഴിയുന്നത്. മേല്‍ക്കൂര തകര്‍ന്ന് ചുവരുകളും തൂണുകളും വിണ്ടുകീറി വീഴാന്‍ പാകത്തിലായ കൊച്ചുവീട്ടില്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരേ കിടപ്പിലാണ് ഇവര്‍. ആരെങ്കിലും വിളിച്ചാല്‍ ഇഴഞ്ഞ് ഉമ്മറപ്പടിയിലത്തെി തന്‍െറ ദുര്‍വിധി പറഞ്ഞ് പൊട്ടിക്കരയുകയാണ്. പലപ്പോഴും മുഴുപ്പട്ടിണിയില്‍ കിടക്കുന്ന ഇവര്‍ക്ക് ആകെയുള്ള ആശ്വാസം മകളുടെ മകന്‍ ഫൈസലാണ്. കോണ്‍ക്രീറ്റ് പണിക്കാരനായ ഇയാള്‍ കൊണ്ടു നല്‍കുന്ന ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ദുരിതജീവിതത്തിന് മുന്നില്‍ അലിവ് തോന്നിയ അയല്‍വാസികളുടെ സാമീപ്യവും ആശ്വാസം പകരുന്നു. മലമൂത്ര വിസര്‍ജനം പോലും കിടക്കപ്പായക്ക് സമീപം നിര്‍വഹിക്കുമ്പോള്‍ കൂടെയുള്ള യുവാവിന് ഒരുപരിധി വരെ മാത്രമേ പരിചരിക്കാനാവുകയുള്ളൂവെന്നും ഇവരെ പരിചരിക്കാന്‍ മറ്റൊരു സ്ത്രീ തന്നെ വേണമെന്നും അയല്‍ക്കാര്‍ പറയുന്നു. കിടപ്പിലായ വൃദ്ധ ആരോരുമില്ലാതെ നരകിക്കുന്നതറിഞ്ഞ് വീട്ടിലത്തെിയപ്പോള്‍ വീടിന്‍െറ മൂലയില്‍ തറയില്‍ വിരിച്ച പായയില്‍ ഭക്ഷണം പോലും കഴിക്കാതെ തളര്‍ന്നുറങ്ങുകയായിരുന്നു. ആളനക്കംകേട്ട് എഴുന്നേറ്റ ഇവര്‍ ഇഴഞ്ഞ് ഉമ്മറത്ത് എത്തുകയും ചെയ്തു. ഓര്‍മശക്തി നന്നേ കുറഞ്ഞതുകൊണ്ടുതന്നെ പറയുന്നതിനൊന്നും വ്യക്തയില്ല. എങ്കിലും മക്കള്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന് കണ്ണീരൊലിപ്പിച്ച് കൂടെക്കൂടെ പറഞ്ഞു കൊണ്ടേയിരുന്നു.
ഭര്‍ത്താവ് നേരത്തെ മരിച്ച ആസിയക്ക് നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണുള്ളത്. മൂത്ത മകനും മരിച്ചു. മക്കളും മക്കളുടെ മക്കളുമെല്ലാം താമസം വെവ്വേറെയാക്കി. വര്‍ഷങ്ങളായി ഇവരുടെ താമസം ഇങ്ങനെയാണ്. ഇളയ മകള്‍ ഇടക്ക് ഉമ്മയെ കൂട്ടിക്കൊണ്ടുപോയിരുന്നെങ്കിലും പിന്നീട്, തകര്‍ന്ന വീട്ടില്‍ തന്നെ കൊണ്ടുവിടുകയായിരുന്നത്രെ. കുടുംബ പ്രശ്നമാണ് ഇതിന് കാരണമെന്ന് പറയുന്നു. തൊട്ടടുത്ത് താമസിക്കുന്ന മകളുടെ വീട്ടില്‍ കയറ്റുന്നില്ളെന്നും ആട്ടിപ്പായിക്കുകയാണ് ചെയ്യുന്നതെന്നും മറ്റ് മക്കളുടെ സ്ഥിതിയും ഇത് തന്നെയാണെന്നും വിങ്ങിപ്പൊട്ടി ആസിയ ഉമ്മ പറയുന്നു. കഴിഞ്ഞ ദിവസം ബന്ധുവായ യുവാവ് മകളുടെ വീട്ടിലേക്ക് വൃദ്ധയെ കൊണ്ടുപോയെങ്കിലും വാഹനത്തില്‍നിന്ന് ഇറക്കാന്‍ പോലും അനുവദിക്കാതെ തിരിച്ചയക്കുകയാണത്രെ ഉണ്ടായത്. ആറ് സെന്‍റ് സ്ഥലവും കൊച്ചുവീടും മാത്രമാണ് വൃദ്ധക്ക് സ്വന്തമായുള്ളത്. ചെറിയൊരു കാറ്റടിച്ചാല്‍ വീട് തകര്‍ന്നേക്കുമെന്ന ഭീതിയുമുണ്ട്. ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് വീടാകെ മൂടിയതിനാല്‍ മഴക്കാലത്ത് വെള്ളം അകത്തുവീഴാതെ രക്ഷപ്പെടാമെന്ന് മാത്രം. കൂടാളി പഞ്ചായത്തിലെ 16ാം വാര്‍ഡിലാണ് ഏഴുമക്കളെ നൊന്തുപെറ്റ വൃദ്ധ മാതാവ് കരളലിയിക്കുന്ന കാഴ്ചയായി ജീവിക്കുന്നത്.
Courtesy: Madhyamam Daily/04-03-2012

നാസര്‍ മട്ടന്നൂര്‍
ലേഖകന്റെ മൊബൈല്‍ നമ്പര്‍ : 9539 00 85 82
ലേഖകന്റെ മൊബൈല്‍ നമ്പര്‍ : 9539 00 85 82