ടി.പി വധം:
കെ.കെ രാഗേഷിനെ
ചോദ്യം ചെയ്യും
വടകര: റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.പി.എം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. എന്നാല്‍, അസുഖം കാരണം ഉടന്‍ ഹാജരാകാന്‍ കഴിയില്ലെന്നും 20 ദിവസത്തിനുള്ളില്‍ ഹാജരാകാമെന്നും രാഗേഷ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് രാഗേഷിന്റെ നിര്‍ദേശപ്രകാരമാണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സലിന്‍ ശശി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് ഓഫിസില്‍ ഹാജരാകാന്‍ രാഗേഷിനോട് ആവശ്യപ്പെട്ടത്.

Courtesy: www.madhyamam.com
http://www.madhyamam.com/news/175375/120627