ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 5, 2012

PRABODHANAM WEEKLY


MADHYAMAM WEEKLY


കുടുംബ സംഗമം

 കുടുംബ സംഗമം
വീരാജ്പേട്ട: കുടുംബ ജീവിതത്തിലെ ശൈഥില്യമാണ് ആധുനിക മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന  വനിതാ വിഭാഗം പ്രസിഡന്‍റ് കെ.എന്‍. സുലൈഖ. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സമിതി സിദ്ദാപുരത്തെ കരടികോട് ചര്‍ച്ച്ഹാളില്‍ സംഘടിപ്പിച്ച ഈദ്ഫെസ്റ്റ് 2012 കുടുംബ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കെ.എം. ഉമര്‍ മൗലവി ഖുര്‍ആന്‍ ക്ളാസെടുത്തു. കെ. സാദിഖ് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു. നവാസ് പാലേരിയുടെ ഗാനമേളയും നടന്നു.

മലര്‍വാടി വീട്: ഫണ്ട് ശേഖരണം





 


 മലര്‍വാടി വീട്: 
ഫണ്ട് ശേഖരണം
ചാലാട്: മലര്‍വാടി ബാലസംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനുള്ള ഫണ്ട് ശേഖരണത്തിന്‍െറ പള്ളിക്കുന്ന് പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വിദ്യ ഉദ്ഘാടനം ചെയ്തു. ആദ്യഗഡു ലിയോ ഫുഡ്സ് ആന്‍ഡ് സ്പൈസസ് മാനേജിങ് ഡയറക്ടര്‍ അക്ബര്‍ പാഷ വിദ്യാര്‍ഥി അന്‍ഫസ് മുഹമ്മദിന് കൈമാറി. മലര്‍വാടി ബാലസംഘം യൂനിറ്റ് കോഓഡിനേറ്റര്‍ സി.എച്ച്. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കെ. ജഷീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. അസ്ലം സ്വാഗതവും കെ.പി. റഫീഖ് നന്ദിയും പറഞ്ഞു.

സോളിഡാരിറ്റി മേഖലാ സമ്മേളനം

 
 
 സോളിഡാരിറ്റി 
മേഖലാ സമ്മേളനം
കണ്ണൂര്‍: മനുഷ്യരെ അടിമകളാക്കുന്ന അധീശത്വ ശക്തികള്‍ക്കെതിരെ പോരാടാനും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും യുവാക്കള്‍ മുന്നോട്ടുവരണമെന്ന് സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.പി. മുഹമ്മദ് ഷമീം പറഞ്ഞു. ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി കണ്ണൂര്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് ഏരിയ പ്രസിഡന്‍റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് ഹനീഫ മാസ്റ്റര്‍ സംസാരിച്ചു. കെ.കെ. മുഹമ്മദ് ഷുഹൈബ് സ്വാഗതം പറഞ്ഞു.