ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 17, 2011

TATA DOCOMO

DTP

സൌജന്യ ഡി.ടി.പി പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്റെ സഹകരണത്തോടെ സൌജന്യ ഡി.ടി.പി പരിശീലനം സംഘടിപ്പിക്കുന്നു. 45 ദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ ഭക്ഷണവും സൌജന്യ താമസ സൌകര്യവും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18നും 45നുമിടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കമ്പ്യൂട്ടറിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച്
ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൌണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍-670142 
 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 28നകം കിട്ടത്തക്ക വിധം അപേക്ഷിക്കണം.
ഫോണ്‍: 04602-226573/227869.

SOLIDARITY KANNUR

 
 
 
 
 
 പെട്രോള്‍ വില വര്‍ധന: വ്യാപക പ്രതിഷേധം 
കണ്ണൂര്‍: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വ്യാപക  പ്രതിഷേധം. പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വതില്‍ കേന്ദ്ര സര്‍ക്കാറിനെ ചത്ത പശുവായി പ്രതീകാത്മകമായി ചിത്രീകരിച്ച് ജഡവുമായി നഗരത്തില്‍ വിലാപയാത്ര നടത്തി. പഴയ ബസ്സ്റ്റാന്‍ഡില്‍ ശവദാഹവും നടത്തി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ്  ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു.
പെട്രോള്‍ വില വര്‍ധന; സോളിഡാരിറ്റി
പ്രകടനം നടത്തി
തലശേãരി: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി തലശേãരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പെട്രോളിയം കമ്പനികള്‍ കൂച്ചുവിലങ്ങിട്ട പ്രധാനമന്ത്രിയുടെ അവസ്ഥ ചിത്രീകരിച്ച പ്ലോട്ടും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം. സെക്രട്ടറി കോമത്ത് സാജിദ്, കെ. ശുഹൈബ്, കെ.എം. അഷ്ഫാഖ് എന്നിവര്‍ നേതൃത്വം നല്‍കി
 പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരിക്കൂറില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. യൂനിറ്റ് പ്രസിഡന്റ് ഫാറൂഖ് കീത്തടത്ത്, ഏരിയാ സെക്രട്ടറി സി.വി.എന്‍. ഇഖ്ബാല്‍, കെ.പി.ഹാരിസ്, കെ. മഷ്ഹൂദ്, എസ്.ഐ.ഒ പ്രസിഡറ് ആഷിഖ്, സെക്രട്ടറി സഖീബ്, യൂനുസ്സലീം മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KAOSER SCHOOL

കൌസര്‍ സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനം ഇന്ന് (17-09-2011)
കണ്ണൂര്‍: കൌസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കീഴിലെ പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ തുടങ്ങും. ഇന്ന് രാവിലെ ഒമ്പതിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഗ്രാമവികസന^സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ആര്‍ട്സ് ക്ലബ് ഉദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിക്കും. പുഴാതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്‍ പങ്കെടുക്കും. ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും.