ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 15, 2013

‘മാധ്യമം കാമ്പസ് റൈഡ്’

 
 
 
 
 
 
 
 
 കാഞ്ഞിരോട് നഹര്‍ കോളജില്‍‘മാധ്യമം കാമ്പസ് റൈഡ്’
കണ്ണൂര്‍: കാഞ്ഞിരോട് നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ‘മാധ്യമം കാമ്പസ് റൈഡി’ന്  തുടക്കമായി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി. നിഹാലിന് ‘മാധ്യമം’ പത്രവും വാരികയും കൈമാറി ഉദ്ഘാടനം ചെയ്തു.
നഹര്‍ കോളജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.സി. ഹംസ അധ്യക്ഷത വഹിച്ചു.
റിട്ട. ചീഫ് എന്‍ജിനീയര്‍ വി.പി. അബ്ദുല്‍ഖാദര്‍, മലയാള വിഭാഗം ലെക്ചറര്‍ പി.കെ. റുബീന, അഹമ്മദ് പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സി. താരാനാഥന്‍ സ്വാഗതവും ‘മാധ്യമം’ കോഓഡിനേറ്റര്‍ എസ്. മുഹമ്മദ് നിസാര്‍ നന്ദിയും പറഞ്ഞു. സി അഹ്മദ് മാസ്റ്റര്‍, മൂസ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പി. മുഹമ്മദ് ഫഹീം (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, ബംഗളൂരു) ആണ് ‘മാധ്യമം കാമ്പസ് റൈഡ്’ സ്പോണ്‍സര്‍ ചെയ്തത്.

ടീന്‍ ഇന്ത്യ ഏരിയ പ്രഖ്യാപന സമ്മേളനം

 ടീന്‍ ഇന്ത്യ ഏരിയ
പ്രഖ്യാപന സമ്മേളനം
തലശ്ശേരി: ടീന്‍ ഇന്ത്യ തലശ്ശേരി ഏരിയ പ്രഖ്യാപന സമ്മേളനം മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയംഗം ഇഖ്ബാല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
മലര്‍വാടി ബാലസംഘം ജില്ല കോഓഡിനേറ്റര്‍ കെ.കെ. ഇബ്രാഹിം പദ്ധതി വിശദീകരിച്ചു. ഭാരവാഹികള്‍: ആണ്‍കുട്ടികളുടെ വിഭാഗം (പ്രസി.) -അബ്ദുല്‍ അഹമ്മദ് (കായ്യത്ത്), സെക്ര -മുഹമ്മദ് ഷാമില്‍ (എടക്കാട്). പെണ്‍കുട്ടികളുടെ വിഭാഗം (പ്രസി.) -സി.കെ. ഷഹജാന (കോടതി), സെക്ര -ടി.കെ. ഷിഫ (എടക്കാട്)

ധാര്‍മിക വിശുദ്ധി കൈവരിക്കാന്‍ നബിദിനാഘോഷം ഉപയോഗപ്പെടുത്തണം

 
 ധാര്‍മിക വിശുദ്ധി കൈവരിക്കാന്‍ നബിദിനാഘോഷം ഉപയോഗപ്പെടുത്തണം -പാളയം ഇമാം
 തളിപ്പറമ്പ്: സമുദായത്തിന് ധാര്‍മിക വിശുദ്ധി കൈവരിക്കാനും ധര്‍മസംസ്ഥാപനത്തിന്‍െറ വാഹകരാകാനും ഈ വര്‍ഷത്തെ നബിദിനാഘോഷ വേളകള്‍ മതസംഘടനകളും നേതാക്കളും ഉപയോഗപ്പെടുത്തണമെന്ന് തിരുവനന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട. തളിപ്പറമ്പ് ഇഹ്സാന്‍ സെന്‍റര്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദര്‍ശ, ധാര്‍മിക, വിശുദ്ധിയില്‍ ഉന്നതരായതിനാലാണ് ജനസംഖ്യയില്‍ 15 ശതമാനത്തില്‍താഴെ മാത്രമുണ്ടായിരുന്ന മുഹമ്മദ് നബിക്കും അനുചരന്മാര്‍ക്കും ഭൂരിപക്ഷം യഹൂദരും ക്രൈസ്തവരും അടങ്ങിയ ബഹുസ്വര സമൂഹത്തില്‍ ധര്‍മസംസ്ഥാപനം സാധ്യമായത്.
വിശുദ്ധ ഖുര്‍ആനെയും പ്രവാചക അധ്യാപനങ്ങളെയും തമസ്കരിച്ച് ഇന്നത്തെ മുസ്ലിം സമുദായം ധാര്‍മിക സദാചാര സാമ്പത്തിക മേഖലകളില്‍ ജീര്‍ണതയുടെ മുന്‍നിരയിലാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവിര്‍ ഉദ്ബോധനം നടത്തി. കെ.പി. ആദംകുട്ടി സ്വാഗതം പറഞ്ഞു.

പ്ളാസ്റ്റ

 പ്ളാസ്റ്റ ഗ്രൂപ്പിന്‍െറ ആറാമത് സംരംഭമായ പ്ളാസ്റ്റ ബസാറിന്‍െറ ഉദ്ഘാടനം ഗ്രൂപ്പ് എം.ഡി എം.കെ. അബൂബക്കര്‍, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാമിന് ആദ്യവില്‍പന നടത്തി നിര്‍വഹിക്കുന്നു

കാരംസ് മേള നടത്തി

 
 
 
 
 
 
 
 
 
 
 
 
 
 
 
 കാരംസ് മേള നടത്തി
കണ്ണൂര്‍: സോളിഡാരിറ്റി ചാലാട് യൂനിറ്റും മാസ്റ്റേഴ്സ് സ്പോര്‍ട്സ് ക്ളബ്ചാലാടും സംയുക്തമായി ജില്ലാതല കാരംസ് മേള നടത്തി. കെ.എം. ഷാജി എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കെ.കെ. മുഹമ്മദ് ശുഹൈബ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് കെ. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് കെ.എം. ഷാജി എം.എല്‍.എ സമ്മാനം നല്‍കി. മാസ്റ്റേഴ്സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദ് ഫൈസല്‍ സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.

പാലിയേറ്റിവ് ദിനാചരണം

ചക്കരക്കല്ല് സഫ സെന്‍റര്‍: 
പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ദിനാചരണം 4.00 PM

ഷാഹിനക്കെതിരായ കേസ് പ്രതിഷേധാര്‍ഹം -സോളിഡാരിറ്റി

 ഷാഹിനക്കെതിരായ
കേസ് പ്രതിഷേധാര്‍ഹം
-സോളിഡാരിറ്റി
കോഴിക്കോട്: പ്രമുഖ ഇംഗ്ളീഷ്-മലയാളം പത്രപ്രവര്‍ത്തക കെ.കെ. ഷാഹിനക്കെതിരെ കരിനിയമങ്ങള്‍ വരെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ച കര്‍ണാടക സര്‍ക്കാറിന്‍െറ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പ്രസ്താവനയില്‍ പറഞ്ഞു.
കരിനിയമ പ്രകാരമുള്ള കേസുകളില്‍ ഭരണകൂട ഭാഷ്യത്തിന്‍െറ മറുവശം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്ക് അധികാരികള്‍ നല്‍കാന്‍ ശ്രമിക്കുന്ന താക്കീതാണ് ഷാഹിനക്കെതിരായ കേസ്. ന്യൂനപക്ഷ സമൂഹത്തിലെ ടെക്നോക്രാറ്റുകളെയും പത്രപ്രവര്‍ത്തകരെയും അഭ്യസ്തവിദ്യരെയും ടാര്‍ഗറ്റ് ചെയ്ത് വേട്ടയാടുക എന്ന ഭരണകൂട ഭീകരതയുടെ അജണ്ടയുടെ ഭാഗമാണ് ഈ കേസും. ഇതിനെതിരെ പൗരസമൂഹവും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.