Tuesday, March 20, 2012
KANHIRODE NEWS
കണ്ണൂര്‍ താവക്കര റോഡില്‍ സ്പോര്‍ട്സ് വേള്‍ഡിന്‍െറയും ഹെല്‍ത്ത് വേള്‍ഡിന്‍െറയും ഉദ്ഘാടനം പാണക്കാട് നൗഫലലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ, പ്രൊപ്രൈറ്റര്‍ വി.കെ. മുസ്തഫ എന്നിവര്‍ സമീപം
പ്രതിഷേധിച്ചു
പ്രതിഷേധിച്ചു
ഇരിട്ടി: കേരളത്തിലെയും കണ്ണൂരിലെയും ജനങ്ങളുടെ ചിരകാല സ്വപ്നമായ തലശ്ശേരി-മൈസൂര്‍ റെയില്‍വേ അവഗണയില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് പ്രതിഷേധിച്ചു. കേന്ദ്രത്തില്‍നിന്നും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാത്ത കേരളത്തിലെ കേന്ദ്ര നോക്കുകുത്തികള്‍ രാജിവെക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പെട്ടിപ്പാലം: മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യം

തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് ഇടപെടുന്നത് അറിഞ്ഞില്ളെന്ന മുഖ്യമന്ത്രിയുടെ വാദം പരിഹാസ്യമാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി അറിയാതെയാണ് പൊലീസ് ഇടപെടലെങ്കില്‍ ആഭ്യന്തര വകുപ്പിന്‍െറ ചുമതലയുള്ള ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
സമാധാനപരമായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ നടക്കുന്ന പെട്ടിപ്പാലം സമരത്തെ അക്രമംമൂലം ഇല്ലാതാക്കാമെന്നത് നഗരസഭയുടെ വ്യാമോഹം മാത്രമാണ്. പ്രശ്നത്തില്‍ ഇടപെട്ട് തലശ്ശേരി നഗരസഭയുടെ തെറ്റ് തിരുത്തിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ തയാറാവണമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം.അബ്ദുല്‍നാസര്‍ ആവശ്യപ്പെട്ടു.

നോര്‍ക്ക പഠന ക്യാമ്പ് 24ന്
നോര്‍ക്ക പഠന ക്യാമ്പ് 24ന്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്‍െറ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 24ന് വിദേശ തൊഴിലന്വേഷകര്‍ക്കായി ഏകദിന പഠന ക്യാമ്പ് കണ്ണൂര്‍ ഹോട്ടല്‍ സ്കൈ പാലസില്‍ നടത്തും.
വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാമ്പില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും. താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസ് അടച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2304885, 9744328441.

മന്ത്രിയുടെ കോലം കത്തിച്ചു
മന്ത്രിയുടെ കോലം കത്തിച്ചു
കണ്ണൂര്‍: സംസ്ഥാന ബജറ്റില്‍ മലബാറിന് പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ധനമന്ത്രി കെ.എം. മാണിയുടെ കോലം കത്തിച്ചു. കോലവുമേന്തി നഗരത്തില്‍ പ്രകടനം നടത്തിയശേഷം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കത്തിക്കുകയായിരുന്നു. ടി. അസീര്‍, കെ.എം. ജുനൈദ്, ഫൈസല്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കി.
ബജറ്റില്‍ മലബാറിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ജില്ലാപ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, പി.സി.ശമീം, എന്‍.എം.ശഫീഖ്, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു.

സന്ധ്യക്കും മക്കള്‍ക്കും തലചായ്ക്കാനിടമൊരുങ്ങി
സന്ധ്യക്കും മക്കള്‍ക്കും
തലചായ്ക്കാനിടമൊരുങ്ങി
തലചായ്ക്കാനിടമൊരുങ്ങി
പയ്യന്നൂര്‍: വര്‍ഷങ്ങളായി സങ്കടക്കടലില്‍ കഴിയുന്ന യുവതിയുടെയും രോഗികളായ മക്കളുടെയും ചിരകാലാഭിലാഷം പൂവണിഞ്ഞു. സങ്കടക്കടലില്‍ നീന്തി തളര്‍ന്ന കുന്നരുവിലെ സന്ധ്യയുടെയും രോഗികളായ മക്കളുടെയും തല ചായ്ക്കാനൊരിടം എന്ന സ്വപ്നമാണ് ഒരുകൂട്ടം നന്മയുള്ള മനസ്സുകളുടെ കാരുണ്യംകൊണ്ട് യാഥാര്‍ഥ്യമായത്.
കുന്നരുവിലെ നിലംപൊത്താറായ കുടിലില്‍ ജന്മനാ വൈകല്യമുള്ള കുട്ടികളുമായി ദുരിതമനുഭവിക്കുന്ന സന്ധ്യയുടെ കഥ ‘മാധ്യമ’വും ചില ദൃശ്യമാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് മാടായി ഏരിയാ ഘടകം രാമന്തളി ഗ്രാമപഞ്ചായത്തിന്‍െറ സഹായത്തോടെ വീട് നിര്‍മിച്ചുനല്‍കിയത്.
കുന്നരുവില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരീ ബാലകൃഷ്ണന്‍ വീട് സന്ധ്യക്ക് കൈമാറി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാജിദ്, ഫൈസല്‍ മാടായി, റാഷിദ്, കെ.പി. വിനു മാസ്റ്റര്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു -എസ്.ഐ.ഒ
വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു
-എസ്.ഐ.ഒ
-എസ്.ഐ.ഒ
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കാര്യമായ പരിഗണനകള്‍ നല്‍കാതെ നിരാശജനകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ കുറ്റപ്പെടുത്തി. കേന്ദ്രം സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റിയുടെ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിന് സൗകര്യം ഒരുക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം ബജറ്റ് മറന്നു.
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓപണ്‍ സര്‍വകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടും ബജറ്റ് നിശ്ശബ്ദമായി. അറബിക് സര്‍വകലാശാല, പൗരസ്ത്യ ഭാഷാ സര്‍വകലാശാല തുടങ്ങിയവയും മറന്നു.

Subscribe to:
Posts (Atom)