ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 18, 2012

കൂടങ്കുളത്തിന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യം

 ശവക്കുഴി തീര്‍ത്തും കടലില്‍ ഇറങ്ങിയും
കൂടങ്കുളത്തിന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യം
കണ്ണൂര്‍: കൂടങ്കുളത്ത് നടക്കുന്ന ആണവ വിരുദ്ധ സമരം സാമ്രാജ്യത്വത്തിനെതിരായ സാധാരണക്കാരന്‍െറ ജീവന്‍മരണ പോരാട്ടമാണെന്ന് കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ പ്രസ്താവിച്ചു. സോളിഡാരിറ്റി കണ്ണൂര്‍ പയ്യാമ്പലത്ത് ശവക്കുഴി തീര്‍ത്തും കടലിലിറങ്ങിയും നടത്തിയ കൂടങ്കുളം ഐക്യദാര്‍ഢ്യത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വത്തിന്‍െറ ആണവ അവശിഷ്ടങ്ങള്‍ വലിച്ചെറിയാനുള്ള ഇടമാക്കി ഇന്ത്യന്‍ തീരങ്ങളെ മാറ്റാനുള്ള സാമ്രാജ്യത്വ-സര്‍ക്കാര്‍ ആണവ കൂട്ടുകെട്ടിന്‍െറ കുതന്ത്രങ്ങളെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുത്തുതോല്‍പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ശവക്കുഴി തീര്‍ത്ത് പ്രവര്‍ത്തകര്‍ മണലിനടിയില്‍ കഴുത്തോളം മുങ്ങിയും മറ്റുള്ളവര്‍ കടലിലിറങ്ങിയുമാണ് പ്രതിഷേധ പരിപാടി നടത്തിയത്.  ഐക്യദാര്‍ഢ്യ പരിപാടി കല്ളേന്‍ പൊക്കുടന്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സതീഷ്കുമാര്‍ പാമ്പന്‍, കെ.എം. മഖ്ബൂല്‍, കെ. സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. സാബിക്ക്, കെ. മഹ്റൂഫ്, പി.ബി. ഫര്‍മീസ്, റഫീഖ്, നൗഷാദ് മത്തേര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

MADHYAMAM WEEKLY


യാത്രയയപ്പ്

യാത്രയയപ്പ്
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ഈവര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. മട്ടന്നൂര്‍ ഹിറ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. പി. അബൂബക്കര്‍, പ്രഫ. കെ. മൂസക്കുട്ടി, അശ്റഫ് പുറവൂര്‍ എന്നിവര്‍ സംസാരിച്ചു. സി. അലി സ്വാഗതം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാനയാത്ര ഇന്ന് തുടങ്ങും

വെല്‍ഫെയര്‍ പാര്‍ട്ടി
ആഹ്വാനയാത്ര ഇന്ന് തുടങ്ങും
പയ്യന്നൂര്‍: ഭരണപക്ഷത്തിന്‍െറ ജനദ്രോഹ നയങ്ങളും പ്രതിപക്ഷ നിഷ്ക്രിയത്വവും  വിചാരണ ചെയ്ത് ജനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂര്‍ ജില്ലാ സമരാഹ്വാന യാത്ര ചൊവ്വാഴ്ച ചെറുപുഴയില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി നയിക്കുന്ന ജാഥ വൈകീട്ട് മൂന്നുമണിക്ക് സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ കരിവെള്ളൂരില്‍ ആരംഭിച്ച് വൈകീട്ട് 6.30ന് തളിപ്പറമ്പില്‍ സമാപിക്കും. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, സലിം മമ്പാട്, സി. അഹമ്മദ്കുഞ്ഞി എന്നിവര്‍ സംബന്ധിക്കും. 20ന് ഇരിക്കൂറില്‍ തുടങ്ങി കണ്ണൂര്‍ സിറ്റിയില്‍ സമാപിക്കും. കെ.എ. ഷഫീഖ്, മാംഗ്ളിന്‍ പീറ്റര്‍ എന്നിവര്‍ സംബന്ധിക്കും.
21ന് ചക്കരക്കല്ലില്‍ ആരംഭിച്ച് കൂത്തുപറമ്പില്‍ സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, വൈസ് പ്രസിഡന്‍റ് പി. പ്രേമ ജി. പിഷാരടി എന്നിവര്‍ സംബന്ധിക്കും. സമാപന ദിവസമായ 23ന് പാനൂരില്‍ ആരംഭിച്ച് വൈകീട്ട് നാലിന് തലശ്ശേരിയില്‍ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കുരീപ്പുഴ, അഡ്വ. കെ.എല്‍. അബ്ദുസ്സലാം തുടങ്ങിയവര്‍ സംബന്ധിക്കും. കലാജാഥയും ഉണ്ടാവും.
വാര്‍ത്താസമ്മേളനത്തില്‍ സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, ജോസഫ് ജോണ്‍, ശശികല കേളോത്ത് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

പ്രവാചകനിന്ദ: സാമ്രാജ്യത്വ കുരുക്ക് -ജമാഅത്തെ ഇസ്ലാമി

പ്രവാചകനിന്ദ:
സാമ്രാജ്യത്വ കുരുക്ക്
-ജമാഅത്തെ ഇസ്ലാമി
 ആലപ്പുഴ: പാശ്ചാത്യരെപ്പോലും ഞെട്ടിച്ചുകൊണ്ട് നവജനാധിപത്യത്തിന്‍െറ ചക്രവാളത്തില്‍ ഇസ്ലാമിക വിപ്ളവത്തിന്‍െറ സുവര്‍ണമുദ്ര പതിപ്പിച്ച മുസ്ലിം ലോകത്തെ അവമതിക്കാനുള്ള ശ്രമമാണ് പ്രവാചകനെ നിന്ദിച്ചുകൊണ്ട് ചലച്ചിത്ര രൂപം നല്‍കിയതിന് പിന്നിലെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍.
ചേര്‍ത്തല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപരിഷ്കൃതമെന്ന് ആക്ഷേപിച്ച് മാറ്റിനിര്‍ത്തിയിരുന്ന മുസ്ലിം ലോകത്ത് ഏതാനും നാളുകളായി അലയടിക്കുന്ന വിപ്ളവത്തിന്‍െറ ആവിഷ്കാരങ്ങളെ ഭയത്തോടുകൂടിയാണ് അമേരിക്കയും ഇസ്രായേലും നിരീക്ഷിച്ചുവരുന്നത്.
ദശാബ്ദങ്ങളായി സാമ്രാജ്യത്വത്തിന്‍െറ കുഴലൂത്തുകാരായിരുന്ന ഏകാധിപതികളെ രക്തരഹിത സമരത്തിലൂടെ അധികാരഭ്രഷ്ടരാക്കിയപ്പോള്‍ നെഞ്ചിടിപ്പേറിയത് അമേരിക്കയുടെയും ഇസ്രായേലിന്‍െറയുമാണ്.
മുസ്ലിംലോകത്തിന്‍െറ വൈകാരികതയായ പ്രവാചക സ്നേഹത്തെ അവമതിച്ചുകൊണ്ട് വിവാദം സൃഷ്ടിച്ച് അതിലൂടെ വീണ്ടും ഭീകരരും അപരിഷ്കൃതരുമായി ചിത്രീകരിക്കാനാണ് ഇപ്പോഴത്തെ വിവാദത്തിലൂടെ സാമ്രാജ്യത്വം ലക്ഷ്യംവെക്കുന്നത്.
വിവാദമായ സിനിമ യൂട്യൂബില്‍നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഉടമകളായ ഗൂഗ്ള്‍ തയാറാകാത്തത് വിവാദം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സാമ്രാജ്യത്വമെറിഞ്ഞ കുരുക്കാണിതെന്ന മുന്‍കരുതലോടെ അങ്ങേയറ്റം ജാഗ്രതയോടെ വേണം പ്രതിഷേധത്തില്‍ പങ്കാളികളാകാനെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്‍റ് കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.