മട്ടന്നൂര്‍: സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ് പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി മട്ടന്നൂര്‍ മേഖല ജനറല്‍ സെക്രട്ടറി മുസ്തഫ ദാവാരി നിര്‍വഹിച്ചു. യൂനിറ്റ് സെക്രട്ടറി ടി.പി. തസ്നീം ഫണ്ട് ഏറ്റുവാങ്ങി. സി.എം. മഅ്റൂഫ്, എന്‍.കെ. റിയാസ് എന്നിവര്‍ പങ്കെടുത്തു.
Wednesday, April 3, 2013
സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും
കാഞ്ഞിരോട്: കാഞ്ഞിരോട് എ.യു.പി സ്കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് വി.സി. രത്നവല്ലി ടീച്ചര്‍ക്കുള്ള യാത്രയയപ്പും നടന്നു. സാംസ്കാരിക സമ്മേളനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത ്പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. വിവിധ കലാകായിക മത്സര വിജയികള്‍ക്ക് എടക്കാട് ബ്ളോക് പഞ്ചായത്ത് മെംബര്‍ എം.പി. മുഹമ്മദലി സമ്മാനം നല്‍കി. മുണ്ടേരി ഗ്രാമപഞ്ചായത്തംഗങ്ങളായ പി.സി. അഹമ്മദ്കുട്ടി, പി.സി. നൗഷാദ്, സി. ലത, പി.ടി.എ പ്രസിഡന്‍റ് പി.സി. ഇബ്രാഹിം, മഹറൂഫ് മാസ്റ്റര്‍, സി. ഫായിസ, എസ്.എം. ഷാഹിദ, എം. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. യമുന സ്വാഗതവും കെ. വസുമതി നന്ദിയും പറഞ്ഞു.
പുറവൂര്‍: പുറവൂര്‍ എ.എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷവും വിദ്യാര്‍ഥികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും വിവിധ കലാകായിക മത്സരങ്ങളും നടന്നു. സമാപനസമ്മേളനം മുണ്ടേരി ഗ്രാമപഞ്ചായത്തംഗം പി.സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു. ഐ.വി. രമേശന്‍, എ. രമേശന്‍, കെ. ഫൗസിയ, പാര്‍വതി ടീച്ചര്‍, എ. സതി, എം. സുപ്രിയ, കെ. വിനീത എന്നിവര്‍ സംസാരിച്ചു. പി. പ്രദീപ് സ്വാഗതവും എ. ഹാഷിം നന്ദിയും പറഞ്ഞു.

‘തീവ്രവാദമായി ചിത്രീകരിക്കുന്നത് മൗലികാവകാശ ലംഘനം’
‘തീവ്രവാദമായി ചിത്രീകരിക്കുന്നത് മൗലികാവകാശ ലംഘനം’
കോഴിക്കോട്: പര്‍ദയിട്ട മുസ്ലിം പെണ്‍കുട്ടികളുടെ സംഘടനാ പ്രവര്‍ത്തനം തീവ്രവാദമായി ചിത്രീകരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യത്തെ ന്യൂനപക്ഷത്തെ ഭീകരമുദ്ര ചാര്‍ത്തി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്ന ഭരണകൂട ഭീകരതയുടെ പുതിയ നീക്കമാണ് മഹാരാഷ്ട്ര പൊലീസിന്‍െറ രഹസ്യ റിപ്പോര്‍ട്ട്.
മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയര്‍ച്ചയും ശാക്തീകരണവും സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്.ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ കരുതിക്കൂട്ടിയുള്ള നീക്കമായേ റിപ്പോര്‍ട്ടിനെ കാണാനാവൂവെന്നും ജി.ഐ.ഒ പ്രസ്താവനയില്‍ പറഞ്ഞു.

ജി.ഐ.ഒ: മഹാരാഷ്ട്ര പൊലീസ് നിലപാടില്‍ പ്രതിഷേധം
ജി.ഐ.ഒ: മഹാരാഷ്ട്ര പൊലീസ്
നിലപാടില്‍ പ്രതിഷേധം
നിലപാടില്‍ പ്രതിഷേധം
കോഴിക്കോട്: ജി.ഐ.ഒവിനെക്കുറിച്ച മഹാരാഷ്ട്രാ പൊലീസ് നിലപാടില്‍ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു. ജി.ഐ.ഒ മുസ്ലിം വിദ്യാര്‍ഥിനികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നുവെന്ന മഹാരാഷ്ട്ര പൊലീസിന്‍െറ രഹസ്യ റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ നന്മയുടെയും നീതിയുടെയും പക്ഷത്തുനിന്ന് പെണ്‍കുട്ടികളെ സംഘടിപ്പിക്കുകയും അവരുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ജി.ഐ.ഒ.
സ്ത്രീകളുടെ സാമൂഹിക പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെട്ട് പ്രതികരിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ഒരു സംഘമായിട്ടാണ് ഈ പ്രവര്‍ത്തകരെ തങ്ങള്‍ അനുഭവിച്ചിട്ടുള്ളതെന്ന് ഇവര്‍ പറഞ്ഞു. ഡോ. ഖമറുന്നീസ അന്‍വര്‍, കെ. അജിത, ഡോ. ഷെര്‍ളി വാസു, ദീദി ദാമോദരന്‍, കെ.കെ. ഫാത്തിമ സുഹ്റ, കെ.പി. സുധീര, എം. ജിഷ, , കെ.എന്‍. സുലൈഖ, ഒ.ജെ. ചിന്നമ്മ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

ഗള്‍ഫ് മേഖലയില്‍ ഇന്ത്യ കാര്യക്ഷമമായി ഇടപെടണം -ടി. ആരിഫലി
ഗള്‍ഫ് മേഖലയില്‍ ഇന്ത്യ കാര്യക്ഷമമായി
ഇടപെടണം -ടി. ആരിഫലി
ഇടപെടണം -ടി. ആരിഫലി
കോഴിക്കോട്: സൗദിയില്‍ സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ പ്രവാസികളെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ കാര്യക്ഷമമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. പ്രവാസികളില്‍ ആശങ്കയും ഭീതിയും വളര്‍ത്തുന്ന പ്രസ്താവനകള്‍ക്കുപകരം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന നയതന്ത്ര നീക്കങ്ങളാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. പുതിയ നിയമങ്ങള്‍ സൃഷ്ടിക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങള്‍ വളരെ ചെറുതല്ല. ചെറുകിട സംരംഭകരെയും നിരവധി തൊഴിലാളികളെയും സാരമായി ബാധിക്കുന്നതാണിത്. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തു നിന്നുള്ള ശക്തവും ആസൂത്രിതവുമായ നയതന്ത്ര നീക്കത്തിലൂടെ ഇതുമൂലമുണ്ടായേക്കാവുന്ന ആഘാതം ലഘൂകരിക്കാന്‍ സാധിക്കും. അദ്ദേഹം പറഞ്ഞു. അനധികൃത തൊഴിലാളികള്‍ക്ക് നിയമാനുസൃത തൊഴിലുകളിലേക്ക് മാറുന്നതിന് സാവകാശം ലഭ്യമാക്കാനും നിയമം നടപ്പിലാക്കുന്നതില്‍ മാനുഷിക പരിഗണന ഉറപ്പുവരുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്രബന്ധത്തിന്‍െറ അടിസ്ഥാനത്തില്‍ ഇത് സാധ്യമാകും. രാജ്യത്തിന്‍െറ സമ്പദ് ഘടന നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളിലുണ്ടായ ഭീതിയും അനിശ്ചിതത്വവും വളര്‍ത്തുന്നതിലല്ല, സാധ്യമായ പരിഹാരശ്രമങ്ങളിലൂടെ അവരെ പിന്തുണക്കുന്നതിലാണ് രാജ്യം കരുത്ത് കാണിക്കേണ്ടത്. ഇത് സൗദിയുടെ മാത്രം പ്രശ്നമല്ല. ഏതാനും വര്‍ഷങ്ങളായി മുഴുവന്‍ ഗള്‍ഫ് മേഖലയിലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. നയതന്ത്രപരമായ നീക്കത്തിലൂടെ സാധ്യമാവുന്നത്ര തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിക്കുന്നതിലും സര്‍ക്കാര്‍ ഏറെ വൈകിയിരിക്കുകയാണെന്നും അമീര്‍ അഭിപ്രായപ്പെട്ടു.
Subscribe to:
Posts (Atom)