ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY IRITTY AREA. Show all posts
Showing posts with label SOLIDARITY IRITTY AREA. Show all posts

Saturday, July 20, 2013

സോളിഡാരിറ്റി ഇരിട്ടി ഏരിയ

ഭാരവാഹികള്‍
സോളിഡാരിറ്റി ഇരിട്ടി ഏരിയ : ഷെഫീര്‍ ആറളം (പ്രസി.) സി. റിയാസ് (ജന. സെക്ര.) ഫാഇസ് ഇരിട്ടി (സമൂഹം), ഷാനിഫ് കാക്കയങ്ങാട് (സേവനം), ഇബ്നുസീന ഉളിയില്‍ (പി.ആര്‍), കെ.കെ. റഹീം, എ.കെ. ഫൈസല്‍, അയ്യൂബ് ഉളിയില്‍, പി. നിസാം, അന്‍സാര്‍ ഉളിയില്‍ (എക്സി. അംഗങ്ങള്‍).

Wednesday, May 29, 2013

അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയ; നിയാ കൃഷ്ണയെ സഹായിക്കാന്‍ കമ്മിറ്റി

അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയ;
നിയാ കൃഷ്ണയെ സഹായിക്കാന്‍ കമ്മിറ്റി
ഇരിട്ടി: അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയക്ക് വിധേയയായ നിയാ കൃഷ്ണക്കും കുടുംബത്തിനും സാന്ത്വനമായി സന്നദ്ധ പ്രവര്‍ത്തകര്‍. എല്ല് പൊടിയല്‍ രോഗം കാരണം വേദനയുടെ ശയ്യയിലേക്ക് തള്ളിയിടപ്പെട്ട നിയ, പുന്നാട് ലക്ഷംവീട് കോളനിയിലെ ബാലു-ലത ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ആറുമാസം മുമ്പ് മുതല്‍ തുടങ്ങിയ എല്ല് പൊടിയല്‍ രോഗമാണ് ഈ നിര്‍ധന കുടുംബത്തെ തീരാദുരിതത്തിലാക്കിയത്.
മംഗലാപുരം, കോട്ടയം, കോഴിക്കോട്, മണിപ്പാല്‍ തുടങ്ങിയ മെഡിക്കല്‍കോളജുകളിലും മറ്റു ഹോസ്പിറ്റലുകളിലും മാറി മാറി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഹോട്ടല്‍ ജീവനക്കാരനായ ബാബുവിന്‍െറ വരുമാനമാണ് ഏക ആശ്രയം. പഴകി വീഴാറായ മണ്‍വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.  ലതയുടെ മാതാവും കൈയും കാലും ഒടിഞ്ഞ് കിടപ്പിലാണ്. മൂന്നുലക്ഷം രൂപ ചെലവ് വരുന്ന ഒരു ഓപറേഷന്‍ കൂടി നടത്തിയാല്‍ കുട്ടിക്ക് മറ്റുള്ളവരെപ്പോലെ നടക്കാനാവുമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  പ്രഫ. മൂസക്കുട്ടി രക്ഷാധികാരിയും നൗഷാദ് മത്തേര്‍ ചെയര്‍മാനും ടി.കെ. മുനീര്‍ കണ്‍വീനറുമായി സഹായകമ്മിറ്റി രൂപവത്കരിച്ചു. ശശി, ബിജു, റിയാസ്, ഇബ്രാഹിം, അന്‍സാര്‍, അയ്യൂബ്, ഷക്കീബ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളുമാണ്. യോഗത്തില്‍ അന്‍സാര്‍ അധ്യക്ഷത വഹിച്ചു. വി.കെ. കുട്ടു, നൗഷാദ്, തസ്നീം എന്നിവര്‍ സംസാരിച്ചു. ചികിത്സാ സഹായത്തിനായി ഫെഡറല്‍ ബാങ്ക് മട്ടന്നൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 16340100039439.

Saturday, October 13, 2012

ഗൈനക്കോളജിസ്റ്റിനെനിയമിക്കണം

ഗൈനക്കോളജിസ്റ്റിനെനിയമിക്കണം
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്ന് സോളിഡാരിറ്റി ഇരിട്ടി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ക്ക് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി ഭാരവാഹികളായ എം. ഷാനിഫ്, സഫീര്‍ ആറളം, ഫൈസല്‍, റഹിം, ഫാഇസ്, റിയാസ് എന്നിവര്‍ നിവേദനം നല്‍കി.

Sunday, September 16, 2012

ശ്രമദാനവുമായി സോളിഡാരിറ്റി

ശ്രമദാനവുമായി സോളിഡാരിറ്റി
മട്ടന്നൂര്‍: അപകടം വിതക്കാന്‍ പാകത്തില്‍ പാലത്തില്‍ വളര്‍ന്ന കാട് വെട്ടിത്തെളിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകരും നാട്ടുകാരും മാതൃകയായി. അന്തര്‍ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂര്‍ റൂട്ടില്‍ ഉളിയില്‍ പാലത്തില്‍ വളര്‍ന്നു പന്തലിച്ച മുള്ള്കാടുകളാണ് ഹര്‍ത്താല്‍ ദിനത്തില്‍ ശ്രമദാനത്തിലൂടെ വൃത്തിയാക്കിയത്. സോളിഡാരിറ്റി ഉളിയില്‍ യൂനിറ്റും നാട്ടുകാരുമാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. വളവില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന്‍െറ കൈവരികള്‍ ഉള്‍പ്പെടെ കാട്മൂടിയത് അപകടം വിതക്കാന്‍ പാകത്തിലായിരുന്നു.
രാവിലെ മുതല്‍ തുടങ്ങിയ ശ്രമദാനത്തില്‍ 25  പേര്‍ പങ്കെടുത്തു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്‍റ് അന്‍സാര്‍ ഉളിയില്‍, പി.സി. ജാഫര്‍, ഇബ്നുസീന, രാമന്‍, അബ്ദുല്‍ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, August 14, 2012

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
 മട്ടന്നൂര്‍: സോളിഡാരിറ്റി ഇരിട്ടി ഏരിയയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ ഇഫ്താര്‍ സംഗമം നടത്തി. നഗരസഭാ കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. ടി.കെ. അസീസ് റമദാന്‍ സന്ദേശം നല്‍കി. അഷ്റഫ് പുറവൂര്‍, പി.എ. താജുദ്ദീന്‍, നൗഷാദ് കീച്ചേരി, കെ.വി. സന്ദീപ്, റഫീഖ്, സന്തോഷ്, ഷുഹൈബ് കൊതേരി എന്നിവര്‍ സംസാരിച്ചു. ടി.കെ. മുനീര്‍ സ്വാഗതവും നൗഷാദ് മത്തേര്‍ നന്ദിയും പറഞ്ഞു.

Sunday, July 22, 2012

സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു

സോളിഡാരിറ്റി
നേതാക്കള്‍ സന്ദര്‍ശിച്ചു
ഇരിട്ടി: ഒമ്പത് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ പുന്നാട് ലക്ഷംവീട് കോളനിയിലെ നാലര വയസ്സുകാരി നിയ കൃഷ്ണയെ സോളിഡാരിറ്റി ഇരിട്ടി ഏരിയാ നേതാക്കള്‍ സന്ദര്‍ശിച്ചു. എം. ഷാനിഫ്, ടി.കെ. മുനീര്‍, നൗഷാദ് മത്തേര്‍, ടി.കെ. അസീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Monday, June 4, 2012

പാന്‍മസാല നിരോധം പ്രഹസനമാകുന്നു -സോളിഡാരിറ്റി

പാന്‍മസാല നിരോധം പ്രഹസനമാകുന്നു
-സോളിഡാരിറ്റി
ഇരിട്ടി: പാന്‍മസാല നിരോധം പ്രഹസനമാകുന്നതായി സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി യോഗം ആരോപിച്ചു. സംസ്ഥാനത്ത് പാന്‍മസാലയും ലഹരിപദാര്‍ഥങ്ങളുടെ വില്‍പനയും നിരോധിച്ച് നിയമം നിലവില്‍ വന്നിട്ടും ടൗണിലെ പെട്ടിക്കടകളിലും സ്കൂള്‍ പരിസരത്തും വ്യാപക വില്‍പന നടക്കുകയാണ്. ഇത് തടയുന്നതിന് പൊലീസോ പഞ്ചായത്തോ നടപടികളൊന്നും സ്വീകരിക്കുന്നില്ല. നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ സമരത്തിന് തയാറാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് എം. ഷാനിഫ് അധ്യക്ഷത വഹിച്ചു. അന്‍സാര്‍, റിയാസ്, മഹ്റൂഫ്, ഇബ്നു, ജാഫര്‍, ഷഫീര്‍ ആറളം എന്നിവര്‍ സംസാരിച്ചു.

Tuesday, March 27, 2012

സായാഹ്ന ധര്‍ണ

സായാഹ്ന ധര്‍ണ
ഇരിട്ടി: തലശ്ശേരി-മൈസൂര്‍ റെയില്‍പാത അവഗണനക്കെതിരെ സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു.

Sunday, January 8, 2012

ധനസഹായം നല്‍കി

ധനസഹായം നല്‍കി
 പേരാവൂര്‍ കൃപ ട്രസ്റ്റിന് ആംബുലന്‍സ് വാങ്ങുന്നതിനുള്ള ധനസഹായം ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രസിഡന്റ് കെ.വി. നിസാര്‍ കൃപ ട്രസ്റ്റ് മാനേജര്‍ സന്തോഷിന് നല്‍കുന്നു
ഇരിട്ടി: പേരാവൂര്‍ കൃപ ട്രസ്റ്റിന്റെ കീഴിലുള്ള അന്തേവാസികള്‍ക്ക് ആംബുലന്‍സ് വാങ്ങുന്നതിനായുള്ള പദ്ധതിയിലേക്ക് സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി സഹായധനം നല്‍കി. ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രസിഡന്റ് കെ.വി. നിസര്‍, കൃപ ട്രസ്റ്റ് മാനേജര്‍ എം.വി. സന്തോഷിന്് ധനസഹായം കൈമാറി. സോളിഡാരിറ്റി ഏരിയാ വൈസ് പ്രസിഡന്റ് എം. ഷാനിഷ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി നൌഷാദ് മേത്തര്‍, യൂനിറ്റ് സെക്രട്ടറി സി. റിയാസ്, കെ.പി. അബ്ദുല്‍ ഖാദര്‍, സി. റഷീദ്, സി. അലി, എം.കെ. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

Tuesday, November 15, 2011

മലബാറിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം-സോളിഡാരിറ്റി

 മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി നടത്തിയ പദയാത്ര ചരിത്രകാരന്‍ വി.കെ. കുട്ടു പുന്നാട്ട്  ഉദ്ഘാടനം ചെയ്യുന്നു
മലബാറിനോട് കാണിക്കുന്ന അവഗണന
അവസാനിപ്പിക്കണം-സോളിഡാരിറ്റി
മട്ടന്നൂര്‍: സര്‍ക്കാര്‍ മലബാറിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുക, കണ്ണൂരിലെ മലയോര മേഖലകളില്‍ താലൂക്ക് രൂപവത്കരിക്കുക, തലശേãരി-മൈസൂര്‍ റെയില്‍പാത സാക്ഷാത്കരിക്കുക, പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. പുന്നാട് മുതല്‍ മട്ടന്നൂര്‍ വരെ നടത്തിയ പദയാത്രക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി.
രാവിലെ പുന്നാട് നിന്നാരംഭിച്ച പദയാത്ര ചരിത്രകാരന്‍ വി.കെ. കുട്ടു ജാഥാക്യാപ്റ്റന്‍ ടി.കെ. അസ്ലമിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉളിയില്‍, നരയമ്പാറ, 21ാം മൈല്‍, ചാവശേãരി, 19ാം മൈല്‍, പാലോട്ടുപള്ളി എന്നിവിടങ്ങളില്‍ പദയാത്രക്ക് സ്വീകരണം നല്‍കി. സ്വീകരണ കേന്ദ്രങ്ങളില്‍ കെ. സാദിഖ്, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് മട്ടന്നൂരില്‍ പദയാത്ര സമാപിച്ചു. പൊതുയോഗം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. അസ്ലം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സാദിഖ്, ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ ഉളിയില്‍ സ്വാഗതവും നൌഷാദ് മേത്തര്‍ നന്ദിയും പറഞ്ഞു.

Wednesday, August 10, 2011

SOLIDARITY IRITTY AREA

ഒപ്പുശേഖരണം നടത്തി
ഇരിട്ടി: ഇരിട്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒപ്പുശേഖരണം നടത്തി. ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തു നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിട്ടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. കുഞ്ഞിമൂസ ഹാജി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഹല്‍ഖ നാസിം പ്രഫ. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ഇരിട്ടി ഏരിയ വൈസ് പ്രസിഡന്റ് ഷാനിഫ്, ഷെഫീര്‍ ആറളം, ഫൈസല്‍, എന്‍.എന്‍. മൂസക്കുട്ടി, റഹീം അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Monday, June 27, 2011

SOLIDARITY IRITTY AREA

പ്രതിഷേധിച്ചു
ഇരിട്ടി: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവക്ക് വില കൂട്ടിയ കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിയില്‍ സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ മേല്‍ കനത്ത പ്രഹരമാണ് ഇന്ധന വിലവര്‍ധനയെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
യോഗത്തില്‍ അസ്ലം അധ്യക്ഷത വഹിച്ചു. ശാനിഫ്, ശക്കീബ്, ഷഫീര്‍, സജീര്‍, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.

Sunday, May 15, 2011

SOLIDARITY IRITTY AREA

സോളിഡാരിറ്റി കണ്വെന്ഷന്
മട്ടന്നൂര്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇരിട്ടി ഏരിയാ കണ്വെന്ഷന് നരയമ്പാറയില് നടത്തി. ജില്ലാ പി.ആര്. സെക്രട്ടറി ടി.കെ. അസ്ലം ഉദ്ഘാടനം ചെയ്തു. പി.സി. ഷമീം അധ്യക്ഷത വഹിച്ചു. കെ. സാദിഖ് സമാപന പ്രസംഗം നടത്തി. ഭാരവാഹികള് : ടി.കെ. അസ്ലം (പ്രസി.), കെ. ഷാനിഫ് (സെക്ര.), ടി.കെ. മുനീര്, ഷഫീര്, നൌഷാദ് മേത്തര്, അന്സാര് ഉളിയില് (സെക്രട്ടേറിയറ്റംഗങ്ങള്

Monday, January 31, 2011

SOLIDARITY-MATTANNUR_ ANTI-TERROR DAY



 സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ സംഘടിപ്പിച്ച ഭീകര വിരുദ്ധ കൂട്ടായ്മയില്‍   ഗംഗാധരന്‍ സംസാരിക്കുന്നു.
ഭീകരവിരുദ്ധ കൂട്ടായ്മ നടത്തി
മട്ടന്നൂര്‍: ഗാന്ധിഘാതകരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഭീകരവിരുദ്ധ ദിനത്തിന്റെ ഭാഗമായി സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ ഭീകര വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. രാജ്യത്ത് അടുത്ത കാലത്തായി നടന്ന മാലേഗാവ്, അജ്മീര്‍, മക്കാമസ്ജിദ്, സംഝോത എക്സ്പ്രസ് തുടങ്ങിയ സ്ഫോടനങ്ങളില്‍ പിടിക്കപ്പെട്ട സംഘ്പരിവാര്‍ ഭീകരവാദികളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ജനാധിപത്യ കക്ഷികള്‍ ഒരുമിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ടി.കെ. വിജയന്‍, കെ.പി. ഗംഗാധരന്‍, കെ.പി. റസാഖ്, കെ.വി. ജയചന്ദ്രന്‍, പി.സി. മുനീര്‍ മാസ്റ്റര്‍, ടി.കെ. അസ്ലം, പി.സി. മൂസ എന്നിവര്‍ സംസാരിച്ചു. നൌഷാദ് മേത്തര്‍ സ്വാഗതവും ഷാനിഫ് നന്ദിയും പറഞ്ഞു.