Monday, December 3, 2012
അന്‍സാര്‍ സ്കൂളിന് ഓവറോള്‍ കിരീടം
വിദ്യാ കൗണ്‍സില്‍ കായികമേള:
പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിന്
പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിന്
ഓവറോള്‍ കിരീടം
കുന്നംകുളം: വിദ്യാ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ സംസ്ഥാന സ്കൂള്‍ കായികമേളക്ക് കൊടിയിറങ്ങിയപ്പോള്‍ ആതിഥേയരായ പെരുമ്പിലാവ് അന്‍സാര്‍ സ്കൂളിന് കിരീടം.
241 പോയന്‍റ്. സുല്‍ത്താന്‍ബത്തേരി ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍ (77) രണ്ടാം സ്ഥാനവും കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ളീഷ് സ്കൂള്‍ (62) മൂന്നാം സ്ഥാനവും നേടി. 40 സ്കൂളുകളില്‍നിന്ന് 61 ഇനങ്ങളില്‍ 1200 ഓളം പ്രതിഭകളാണ് പൊരുതിയത്.
അന്‍സാര്‍ ഇംഗ്ളീഷ് സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി ലുബ്ന നര്‍ഗീസ് 200, 400, 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി ഹാട്രിക് കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് കുന്നംകുളം സി.ഐ ബാബു കെ. തോമസ്, വിദ്യാ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. കെ.കെ. മുഹമ്മദ്, അന്‍സാര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കെ.എം. ഷാജു എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. മജ്ലിസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. മുഹമ്മദ് റഷീദ് സ്വാഗതവും പ്രധാനാധ്യാപകന്‍ ഒ.എ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

അനുമോദിച്ചു
അനുമോദിച്ചു
മട്ടന്നൂര്‍: വിദ്യാ കൗണ്‍സില്‍ കണ്ണൂര്‍ മേഖലാ കിഡ്സ് ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു.
അനുമോദന സമ്മേളനം കീഴൂര്‍- ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ ട്രസ്റ്റ് ജന. സെക്രട്ടറി വി. മാഞ്ഞുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ഹമീദ് മാസ്റ്റര്‍, മാനേജര്‍ കെ. അബ്ദുറഷീദ്, ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.കെ. മുഹമ്മദ് സാദിഖ് എന്നിവര്‍ സംസാരിച്ചു. ഇഗ്നോ ഫങ്ഷനല്‍ ഇംഗ്ളീഷ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ എ.കെ. വത്സരാജന്‍ മാസ്റ്റര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. കിഡ്സ് ഫെസ്റ്റ് ജേതാക്കള്‍ക്ക് സ്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. പി. സലീം ട്രോഫികള്‍ നല്‍കി. രക്ഷിതാക്കള്‍ക്കായി നടത്തിയ കൗണ്‍സലിങ് ക്ളാസ് വി.എന്‍. ഹാരിസ് നിയന്ത്രിച്ചു. മൗണ്ട് ഫ്ളവര്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് സ്വാഗതവും കെ. സതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

ദേശീയപാത സംരക്ഷണസമിതി ജാഥ ഇന്ന് കണ്ണൂരില്‍
ദേശീയപാത സംരക്ഷണസമിതി
ജാഥ ഇന്ന് കണ്ണൂരില്‍
ജാഥ ഇന്ന് കണ്ണൂരില്‍
കണ്ണൂര്‍: ബി.ഒ.ടിയും വേണ്ട ടോളും വേണ്ട എന്ന മുദ്രാവാക്യവുമായി ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സി.ആര്‍. നീലകണ്ഠന്‍ നയിക്കുന്ന സംസ്ഥാന വാഹനജാഥക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സ്വീകരണം നല്‍കും. നാലുമണിക്ക് കാല്‍ടെക്സ് ജങ്ഷനില്‍നിന്ന് പ്രകടനമായി ജാഥയെ സമ്മേളനസ്ഥലത്തേക്ക് സ്വീകരിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ യു.കെ. സെയ്ദ് അറിയിച്ചു.
മലര്‍വാടി വീടിന് ഫണ്ട് കൈമാറി
മലര്‍വാടി വീടിന് ഫണ്ട് കൈമാറി
ചാലാട്: മലര്‍വാടി ബാലസംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന മലര്‍വാടി വീട് ഫണ്ട് ശേഖരണത്തിന്‍െറ ഭാഗമായി മലര്‍വാടി ബാലസംഘം ചാലാട് യൂനിറ്റ് ശേഖരിച്ച 58,000 രൂപ ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂള്‍ മാനേജര്‍ കെ. മുഹമ്മദ് റാസിഖ്, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് എം. മുഹമ്മദ് ഹനീഫ മാസ്റ്റര്‍ക്ക് കൈമാറി.
ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഉപഹാരങ്ങള്‍ മലര്‍വാടി ബാലസംഘം കണ്ണൂര്‍ ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഷുഹൈബ് മുഹമ്മദ് വിതരണം ചെയ്തു.
ലിയോ ഫുഡ്സ് ആന്‍ഡ് സ്പയിന്‍സ് മാനേജിങ് പാര്‍ട്ണര്‍ വി.പി. അക്ബര്‍ പാഷ, മലര്‍വാടി ഡി.ആര്‍.ജി മെംബര്‍ വി.എന്‍. ആബിദ് എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും ടി.കെ. അസ്ലം നന്ദിയും പറഞ്ഞു.

‘പ്രബോധനം’ കാമ്പയിന്‍
‘പ്രബോധനം’ കാമ്പയിന്‍
ജില്ലാതല ഉദ്ഘാടനം
ജില്ലാതല ഉദ്ഘാടനം
തലശ്ശേരി: പ്രബോധനം വാരിക പ്രചാരണ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഡോ. എ.എന്‍.പി. ഉമര്‍കുട്ടിയെ വരിചേര്‍ത്ത് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, യു. ഉസ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
പരിസ്ഥിതി പഠന ക്യാമ്പ്
പരിസ്ഥിതി പഠന ക്യാമ്പ്
കണ്ണൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുണ്ടേരിക്കടവ് പക്ഷി സങ്കേതത്തില്‍ പരിസ്ഥിതി പഠന ക്യാമ്പ് നടത്തി.
ഡോ. ഖലീല്‍ ചൊവ്വ ഉദ്ഘാടനം ചെയ്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. ടി.കെ. ദേവരാജന്‍, ഒ.എം. ശങ്കരന്‍, ഡോ. ദിനേശന്‍ ചെറുവാട്ട്, സി.പി. ഹരീന്ദ്രന്‍, ശശിധരന്‍ മനേക്കര, നിനു പേരാവൂര്‍, വി. ചന്ദ്രബാബു, കെ.പി. പ്രദീപന്‍, കെ. വിശാലാക്ഷന്‍ എന്നിവര്‍ ക്ളാസെടുത്തു. കെ.വി. ജിജിന്‍ സ്വാഗതവും സി. ബിഗേഷ് നന്ദിയും പറഞ്ഞു. 100 പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച സമാപിച്ചു.

ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം വേഗത്തിലാക്കണം
ബിരുദ സര്‍ട്ടിഫിക്കറ്റ്
വിതരണം വേഗത്തിലാക്കണം -എസ്.ഐ.ഒ
വിതരണം വേഗത്തിലാക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: കാലതാമസം ഒഴിവാക്കി ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വേഗത്തിലാക്കണമെന്ന് എസ്.ഐ.ഒ കണ്ണൂര്‍ സര്‍വകലാശാല സമിതി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ലഭ്യമായില്ല. ഇതുമൂലം ഉന്നത പഠനത്തിന് കേരളത്തിന് വെളിയില്‍ പോകുന്നവരും ടെറ്റ് നേടിയവരുമൊക്കെ നിരവധി പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ക്ക്് സര്‍വകലാശാല ശാശ്വത പരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടു.
കണ്‍വീനര്‍ ടി.എം.സി. സിയാദലി അധ്യക്ഷത വഹിച്ചു. ഷംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട്, അഫ്സല്‍ ഹുസൈന്‍, വി.പി. ശക്കീര്‍ എന്നിവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)