Monday, April 1, 2013
ടോള്‍ പിരിവിന് വിദേശ കമ്പനികള്‍ വരുന്നത് അപകടകരം -സോളിഡാരിറ്റി
ടോള്‍ പിരിവിന് വിദേശ കമ്പനികള്‍ വരുന്നത് അപകടകരം -സോളിഡാരിറ്റി
തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഈജീസ് എന്ന ഫ്രഞ്ച് കമ്പനി രംഗത്തുവരുന്നത് അങ്ങയേറ്റം അപകടകരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം. പാലിയേക്കര സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യശരീരത്തിന്‍െറ നാഢീ ഞരമ്പുകളില്‍വരെ വിദേശ മൂലധന ശക്തികള്‍ ഇടപെടുന്നതിന്‍െറ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി കണ്‍വീനര്‍ പി.ജെ. മോന്‍സി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് പി.എ. വാഹിദ്, കെ. മോഹന്‍ദാസ് എന്നിവരും സംസാരിച്ചു.
പ്രഭാഷണം
പ്രഭാഷണം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ താഴെ മൗവ്വഞ്ചേരിയില്‍ ‘ഇസ്ലാം ബഹുസ്വരത -മൂല്യവിചാരം’ വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.
സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും സി.ടി. അശ്കര്‍ നന്ദിയും പറഞ്ഞു.
സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും സി.ടി. അശ്കര്‍ നന്ദിയും പറഞ്ഞു.
കാഷ് അവാര്‍ഡ് വിതരണവും രക്ഷാകര്‍തൃ ബോധനവും
കാഷ് അവാര്‍ഡ് വിതരണവും
രക്ഷാകര്‍തൃ ബോധനവും
രക്ഷാകര്‍തൃ ബോധനവും
ചക്കരക്കല്ല്: മജ്ലിസുത്തഅ്ലീമി ഇസ്ലാമി കേരള നടത്തിയ ഏഴാം ക്ളാസ് പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയ സഫ മോറല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്തു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
രക്ഷാകര്‍തൃബോധവത്കരണ ക്ളാസ് സുഷീര്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു. സി.ടി. സലാം അധ്യക്ഷത വഹിച്ചു. ഇ.അബ്ദുസ്സലാം, ഷാഹുല്‍ ഹമീദ്, കെ.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥി സംഗമം
വിദ്യാര്‍ഥി സംഗമം
കണ്ണൂര്‍: ‘യൂത്ത് അണ്ടര്‍ ദ ഷെയ്ഡ്’ തലക്കെട്ടില്‍ എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബിരുദവിദ്യാര്‍ഥികളുടെ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് ഫാസില്‍ അബ്ദു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹസിന്‍ താണ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അംജദ് താണ നന്ദിയും പറഞ്ഞു. അബ്ദു നാഫിഅ് ഖുര്‍ആന്‍ ക്ളാസെടുത്തു.
സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം
സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട്
ഉദ്ഘാടനം
ഉദ്ഘാടനം
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത ്മൂവ്മെന്‍റ പ്രവര്‍ത്തനഫണ്ട് സമാഹരണത്തിന് ജില്ലയില്‍ തുടക്കം. വാണിദാസ് എളയാവൂര്‍ സെക്രട്ടറി ഫാറൂഖ് ഉസ്മാന് തുക നല്‍കി ഉദ്ഘാടനം ചെയ്തു. വാരത്തെ വാണിദാസ് എളയാവൂരിന്‍െറ ഭവനത്തില്‍ നടന്ന പരിപാടിയില്‍ , ടി.പി. ഇല്യാസ്, പി.കെ. മുഹമ്മദ് സാജിദ്, കെ.എന്‍. ജുറൈജ്, ഫൈസല്‍ വാരം എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)