ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 30, 2013

വെല്‍ഫെയര്‍ പാര്‍ട്ടി മുത്തങ്ങ സമര ഭൂമിയിലേക്ക് മാര്‍ച്ച് നടത്തി


വെല്‍ഫെയര്‍ പാര്‍ട്ടി മുത്തങ്ങ സമര ഭൂമിയിലേക്ക് മാര്‍ച്ച് നടത്തി

സുല്‍ത്താന്‍ ബത്തേരി: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്തങ്ങ സമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. വനഭൂമിയില്‍ ‘വനാവകാശ നിയമപ്രകാരം ഇത് ആദിവാസികളുടെ ഭൂമി’ എന്ന ബോര്‍ഡ്  സ്ഥാപിച്ചു. 2006ലെ വനാവകാശനിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കണമെന്നും മുഴുവന്‍ ഭൂരഹിത ആദിവാസികള്‍ക്കും ഭൂമി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പാര്‍ട്ടി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഭൂപ്രക്ഷോഭത്തിന്‍െറ ഭാഗമായാണിത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മുത്തങ്ങയില്‍നിന്ന് മാര്‍ച്ച് ആരംഭിച്ചത്. കുത്തകകള്‍ക്ക് ഭൂമി വാരിക്കോരി നല്‍കാന്‍ മത്സരിക്കുന്ന ഇടതു-വലതു സര്‍ക്കാറുകള്‍ ആദിവാസികള്‍ക്ക് നല്‍കാന്‍ ഭൂമിയില്ളെന്ന് പറയുന്നത് കാപട്യമാണെന്ന് സമരക്കാര്‍ പറഞ്ഞു.  വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍നിന്നും പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി, സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് പി.സി. ഭാസ്കരന്‍, ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, വയനാട് ജില്ലാ പ്രസിഡന്‍റ് വി. മുഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി വി.കെ. ബിനു, കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് പ്രഫ. ടി.ടി. ജേക്കബ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്പുറം പ്രസന്നന്‍, പുത്തന്‍കുന്ന് വെള്ളച്ചി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
തകരപ്പാടി വനാതിര്‍ത്തിയില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ജോഗി സ്മൃതി മണ്ഡപ പരിസരത്ത് പ്രതിഷേധ സമ്മേളനം ചേര്‍ന്നു.

MALARVADY MONTHLY


ഹിറ സാമൂഹികകേന്ദ്രം ഉദ്ഘാടനം

 
 ഹിറ സാമൂഹികകേന്ദ്രം ഉദ്ഘാടനം
ന്യൂമാഹി: മാഹി പാലത്തിനു സമീപം ഹിറ സാമൂഹികകേന്ദ്രത്തിന്‍െറ ഉദ്ഘാടനം ജംഇയ്യതുല്‍ ഫലാഹ് ഗ്രൂപ് ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ റഹീം നിര്‍വഹിച്ചു. വഖഫ് ബോര്‍ഡംഗം പി.പി. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിറ ട്യൂഷന്‍ സെന്‍ററിന്‍െറ ഉദ്ഘാടനം വി.പി. അബ്ദുല്‍ ജലീല്‍ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുല്‍ ജലീല്‍, ഇസ്മാഈല്‍ പുഴക്കര എന്നിവര്‍ സംസാരിച്ചു.
വി.എം. ഹാഷിം സ്വാഗതവും ഫൈസല്‍ പെരിങ്ങാടി നന്ദിയും പറഞ്ഞു. മാഹി മേഖലയില്‍ എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി.

ജൂണ്‍ ഒന്നിന് തുറക്കും

ജൂണ്‍ ഒന്നിന് തുറക്കും
ചക്കരക്കല്ല്: ചക്കരക്കല്ല് സഫ മോറല്‍ സ്കൂള്‍ വേനലവധി കഴിഞ്ഞ് ജൂണ്‍ ഒന്നിന് തുറക്കും. പുതിയ അഡ്മിഷന് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04972852002, 9447888489. 

സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കണം

സര്‍വേ ഉടന്‍
പൂര്‍ത്തിയാക്കണം
കക്കാട്: കക്കാട് പുഴ സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കി പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പുഴാതി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.എം. സുനില്‍ അധ്യക്ഷത വഹിച്ചു. വി.പി. നിസ്താര്‍, അബ്ദുറഹ്മാന്‍, അശ്റഫ്, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യു.പി.സിദ്ദീഖ് പ്രസിഡന്‍റ്; മുഹമ്മദ് ഹനീഫ് സെക്രട്ടറി

 ജമാഅത്തെ ഇസ്ലാമി:
യു.പി.സിദ്ദീഖ് പ്രസിഡന്‍റ്;
മുഹമ്മദ് ഹനീഫ് സെക്രട്ടറി
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി  ജില്ല പ്രസിഡന്‍റായി യു.പി. സിദ്ദീഖ് മാസ്റ്ററെയും സെക്രട്ടറിയായി കെ.മുഹമ്മദ് ഹനീഫയെയും തെരഞ്ഞെടുത്തു.
കൗസര്‍ ഓഡിറ്റോറിയത്തില്‍ നടന്ന  കണ്‍വെന്‍ഷന്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.അമീര്‍ എം.കെ.മുഹമ്മദലി  ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സെക്രട്ടറി ടി.കെ.ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കളത്തില്‍ ബശീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
മറ്റു  ഭാരവാഹികള്‍: കെ.എം.മഖ്ബൂല്‍ (പബ്ളിക് റിലേഷന്‍സ്), സി.അബ്ദുല്‍നാസര്‍(ടീന്‍ഇന്ത്യ), വി.എന്‍.ഹാരിസ്(ദഅ്വ), കെ.കെ.അബ്ദുല്ല (തര്‍ബിയത്ത്), ടി.കെ.മുഹമ്മദ് റിയാസ് (സേവനം), പി.സി.മുനീര്‍ (ഇസ്ലാമികം).  ടി.കെ.മുഹമ്മദലി, സി.കെ.അബ്ദുല്‍ ജബ്ബാര്‍, കെ.പി.അബ്ദുല്‍ അസീസ്, പി.ബി.എം. ഫര്‍മീസ്, എം.ടി.പി. സൈനുദ്ദീന്‍, എം.കെ. അബൂബക്കര്‍, കെ.എല്‍.ഖാലിദ്, സി.പി.ഹാരിസ് (ജില്ല സമിതി അംഗങ്ങള്‍).ഏരിയ പ്രസിഡന്‍റുമാര്‍: അസീസ് പുതിയങ്ങാടി (മാടായി), ജമാല്‍ കടന്നപ്പള്ളി (പയ്യന്നൂര്‍), കെ.പി.ആദംകുട്ടി (വളപട്ടണം), സി.കെ. ജലീല്‍ (മാഹി), സി.അലി (ഇരിട്ടി), ഹമീദ് (പാനൂര്‍),  ബശീര്‍ കളത്തില്‍ (എടക്കാട്), എന്‍.എം. ബശീര്‍ (മട്ടന്നൂര്‍), കെ.പി.ഷബീര്‍ (തലശ്ശേരി).