ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label THANIMA KANNUR. Show all posts
Showing posts with label THANIMA KANNUR. Show all posts

Thursday, May 16, 2013

സിനിമ സാമൂഹികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതാകണം -ഷെറി

 
സിനിമ സാമൂഹികപ്രശ്നങ്ങള്‍
കൈകാര്യം ചെയ്യുന്നതാകണം -ഷെറി
കണ്ണൂര്‍: സമൂഹത്തിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് സംവിധായകനും നിര്‍മാതാവുമായ ഷെറി അഭിപ്രായപ്പെട്ടു. മുഖ്യധാരാ സിനിമകളില്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ അവഗണിക്കുന്ന പ്രവണതകള്‍ കടന്നുകൂടിയ പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ഈ രംഗത്ത് പുതിയ തലമുറ കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.അബ്ദുന്നാസര്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടോടി എന്ന ഹ്രസ്വചിത്രത്തിന്‍െറ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി ഒരുമ കലാവേദിയാണ് ഫിലിം പുറത്തിറക്കിയത്.
കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി. രാധാകൃഷ്ണന്‍ കൂടാളി, മുസ്തഫ കക്കാട്, യു.പി.സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും സി. അബ്ദുന്നാസര്‍ നന്ദിയും പറഞ്ഞു. ഇസ്മയില്‍ പൈങ്ങോട്ടായി സീഡി പരിചയപ്പെടുത്തി.

Wednesday, January 2, 2013

സാംസ്കാരിക അരക്ഷിതാവസ്ഥ ഇല്ലാതാക്കണം -തനിമ

സാംസ്കാരിക അരക്ഷിതാവസ്ഥ
ഇല്ലാതാക്കണം -തനിമ
കോഴിക്കോട്: സാംസ്കാരിക മേഖലയിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കണമെന്നും അക്കാദമികളുടെ പ്രവര്‍ത്തനം അര്‍ഥപൂര്‍ണവും ക്രിയാത്മകവുമാക്കണമെന്നും തനിമ കലാസാഹിത്യ വേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കലയുടെയും സാഹിത്യത്തിന്‍െറയും പേരില്‍ നല്‍കുന്ന അവാര്‍ഡുകള്‍ സുതാര്യമാകണം. അര്‍ഹരായ പ്രതിഭകളെ കഴിവ് മാനദണ്ഡമാക്കി ആദരിക്കണം. ‘തനിമ’ സംഘടിപ്പിച്ച സാംസ്കാരിക സഞ്ചാരത്തില്‍ ഇത്തരം ആളുകളെ കണ്ടത്തൊനായി.
നാടകരംഗത്ത് നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി ചെറുകര കരുണാകരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അര്‍ഹമായ പരിഗണന മുഖ്യധാര നല്‍കിയിട്ടില്ല. ‘തനിമ’ സാംസ്കാരിക സഞ്ചാരത്തിലൂടെ ഇവരെ വീടുകളില്‍ പോയി ആദരിച്ചു. സാംസ്കാരിക സഞ്ചാരത്തിന്‍െറ രണ്ടാംഘട്ടം മേയ് നാലിന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍നിന്ന് തുടങ്ങും. മേയ് 12ന് പുന്നയൂര്‍ക്കുളം നാലപ്പാട്ട് തറവാട്ടങ്കണത്തില്‍ സമാപിക്കും. ‘തനിമ’ രക്ഷാധികാരി ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കൊച്ചി പരിപാടികള്‍ വിശദീകരിച്ചു.
ജമീല്‍ അഹ്മദ്, റഹ്മാന്‍ മുന്നൂര്, പി.എ.എം. ഹനീഫ്, സലീം കുരിക്കളകത്ത്, സക്കീര്‍ ഹുസൈന്‍ തൃശൂര്‍, അനീസുദ്ദീന്‍ അഹ്മദ്, സലീം പുപ്പലം എന്നിവര്‍ സംസാരിച്ചു. 

Saturday, December 29, 2012

കേരളത്തില്‍ സാംസ്കാരിക നവോത്ഥാനം വേണം -എം. മുകുന്ദന്‍

 കേരളത്തില്‍ സാംസ്കാരിക നവോത്ഥാനം വേണം -എം. മുകുന്ദന്‍
 കോഴിക്കോട്: കേരളത്തില്‍ പുതിയ സാംസ്കാരിക നവോത്ഥാനം ആവശ്യമായിരിക്കുന്നുവെന്ന് എം. മുകുന്ദന്‍. തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരം ഒന്നാം ഘട്ടത്തിന്‍െറ സമാപന സമ്മേളനം കുറ്റിച്ചിറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലിപ്പോള്‍ വിശപ്പിനു പകരം മദ്യാസക്തിയാണുള്ളത്. ആത്മീയദാരിദ്ര്യം ഏറിയിരിക്കുന്നു. മലയാളിയുടെ ആത്മീയ കരുത്ത് വര്‍ധിപ്പിക്കാന്‍ പുതിയ രീതിയിലുള്ള സാംസ്കാരിക നവോത്ഥാനം അനിവാര്യമാണ്- മുകുന്ദന്‍ പറഞ്ഞു. മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന സാമ്രാജ്യത്വ അജണ്ടയെ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് ‘തനിമ’ രക്ഷാധികാരി ടി. ആരിഫലി  പറഞ്ഞു.   സ്വാഗതസംഘം ചെയര്‍മാന്‍ യു.കെ. കുമാരന്‍  അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ. ഹസ്സന്‍ കോയ അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് ഖാദി  കെ.വി. ഇമ്പിച്ചമ്മദ് ഹാജി, എം. അബ്ദുല്‍ ഗഫൂര്‍ (സിയസ്കോ), സി.എ. സലീം (യുവസാഹിതി സമാജം), കെ. ഹസ്സന്‍ കോയ (സാമൂഹിക പ്രവര്‍ത്തനം), പരപ്പില്‍ പി.പി. മമ്മദ് കോയ (ചരിത്രകാരന്‍), ഹസ്സന്‍ വാടിയില്‍ (പത്രപ്രവര്‍ത്തനം), ഫാത്തിമ വട്ടാംപൊയില്‍ (കുഷ്ഠരോഗി പരിചരണം), കെ.എസ്. കോയ (നാടകാഭിനയം), സി.എം. വാടിയില്‍ (വയലിന്‍ വാദനം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ‘തനിമ’ ജില്ലാ രക്ഷാധികാരി ഖാലിദ് മൂസ നദ്വി, പ്രശാന്ത് കളത്തിങ്ങല്‍, പി. മുഹമ്മദ് കോയ തുടങ്ങിയവര്‍ സംസാരിച്ചു. സല്‍മാന്‍ മാസ്റ്റര്‍ കുറ്റ്യാടി സ്വാഗതവും ജില്ലാ പ്രസിഡന്‍റ് എം.പി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്‍െറ ബേപ്പൂരിലെ വൈലാലില്‍ വീട്ടിലായിരുന്നു തനിമ സാംസ്കാരിക സഞ്ചാരത്തിന്‍െറ പരിസമാപ്തി. വൈലാലിലെ ചടങ്ങ് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. തനിമ സംസ്ഥാന പ്രസിഡന്‍റ് ആദം അയൂബ്, അനീസ് ബഷീര്‍, ഫൈസല്‍ കൊച്ചി, ജമീല്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു. ഫാബി ബഷീറിനെ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ആദരിച്ചു. കൊയിലാണ്ടി പൂക്കാട് കലാലയത്തില്‍ തനിമ സഞ്ചാരത്തിന് സ്വീകരണം നല്‍കി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ചേമഞ്ചേരി നാരായണന്‍ നായര്‍, ശിവദാസ് ചേമഞ്ചേരി, ശിവദാസ് കാരൊളി, കലാമണ്ഡലം ശിവദാസ് എടവലത്ത് , ഉണ്ണി പൂക്കാട്, യു.കെ. രാഘവന്‍, ശിവദാസ് പൊയില്‍കാവ്,  അലി മണിക്ഫാന്‍ തുടങ്ങിയവരെ ആദരിച്ചു. യു.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു.

Wednesday, December 26, 2012

സാംസ്കാരിക സഞ്ചാരം കണ്ണൂരില്‍

 
 സാംസ്കാരിക സഞ്ചാരം കണ്ണൂരില്‍
 ‘സംസ്കാരം വെട്ടും കുത്തും കച്ചവടവുമല്ല’
 കണ്ണൂര്‍: സംസ്കാരം വെട്ടും കുത്തും കച്ചവടവും മാത്രമായി മാറിയെന്നും എഴുത്തുകാരെയും ചരിത്രകാരന്മാരെയും മറന്ന് പണമുണ്ടാക്കുന്നവരെ ആരാധ്യ പുരുഷന്മാരാക്കുന്ന അവസ്ഥയിലത്തെിയെന്നും കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ്. തനിമ കലാസാഹിത്യവേദി നടത്തുന്ന സാംസ്കാരിക സഞ്ചാരത്തിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരെയോ ചരിത്രകാരന്‍മാരെയോ നമുക്ക് ഓര്‍മയില്ല. ‘വെള്ളുവക്കമ്മാരന്‍’ എന്ന ചരിത്ര നോവല്‍ എഴുതിയ സി.വി. രാമന്‍പിള്ളയെപ്പോലെ ശ്രദ്ധേയനാകേണ്ട വളപട്ടണം സ്വദേശിയായ എം.ആര്‍.കെ.സിയെ ഇവിടുത്തെ എഴുത്തുകാര്‍ക്കുപോലും അറിയില്ല.
ചരിത്രകാരനായ ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ക്ക് സ്മാരകംപോലുമില്ല. ചെറുശ്ശേരിക്ക് സ്മാരകമില്ലാത്തിടത്ത് മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ല. പുതിയ കാലം എത്തിനില്‍ക്കുന്നത് പണാരാധനയിലാണെന്നും അദ്ദേഹം പറഞ്ഞു.
തനിമ ജില്ല പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജാഥ ലീഡര്‍ ഫൈസല്‍ കൊച്ചിയെ തനിമ ജില്ല രക്ഷാധികാരി ടി.കെ. മുഹമ്മദലി ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ഹസന്‍കോയ, കെ.കെ. ദേവദാസ് എന്നിവര്‍ ജാഥ ലീഡറെ ഷാള്‍ അണിയിച്ചു. രവം മാസികയുടെ കഥാപതിപ്പ് തനിമ സംസ്ഥാന സെക്രട്ടറി ഡോ. ജമീല്‍ അഹ്മദ് പ്രകാശനം ചെയ്തു.  മാധ്യമം ന്യൂസ് എഡിറ്റര്‍ സി.കെ.എ. ജബ്ബാര്‍ കോപ്പി ഏറ്റുവാങ്ങി. എഡിറ്റര്‍ കളത്തില്‍ ബഷീര്‍ മാസികയെ പരിചയപ്പെടുത്തി. കല, സാംസ്കാരിക പ്രവര്‍ത്തകരായ ലക്ഷ്മണന്‍ പഞ്ഞിക്കല്‍, ടി.കെ.സി. മുഴപ്പിലങ്ങാട്, ഹസന്‍കോയ കച്ചേരി, എ.പി. ചന്ദ്രന്‍, എം.കെ. മഹമൂദ്, സുവൈഫ, കെ.എം. ലക്ഷ്മണന്‍ എന്നിവരെ ആദരിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ പരിചയപ്പെടുത്തി.
ചലച്ചിത്ര നിര്‍മാതാവ് പി.എ. റഷീദ്, ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതം പറഞ്ഞു. തനിമ കലാസാഹിത്യ വേദിയുടെ കലാസംഘം ഗാനശില്‍പം, നാടകം, ഗാനമേള എന്നിവ അവതരിപ്പിച്ചു.
 തളിപ്പറമ്പ്: തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് തളിപ്പറമ്പില്‍ സ്വീകരണം നല്‍കി. സര്‍ഗവേദിയുടെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ നല്‍കിയ സ്വീകരണം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ചിത്രകാരനുമായ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം.എം. കാസിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റിട്ട. എ.ഡി.എം എ.സി. മാത്യു, ജാഥ ക്യാപ്റ്റന്‍ ഫൈസല്‍ കൊച്ചിയെ സ്വീകരിച്ചു. സുലൈമാന്‍ കുപ്പം, മധു തളിപ്പറമ്പ്, നാസര്‍ പറശ്ശിനി, റംസി പട്ടുവം, ഒ. നരശിവന്‍, രമേശന്‍ പണിക്കര്‍, പി.സി.എം. കുഞ്ഞി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ സി.കെ. മുനവ്വിര്‍ സ്വാഗതവും റഹ്മാന്‍ മുന്നൂര്‍ നന്ദിയും പറഞ്ഞു. സാംസ്കാരിക സഞ്ചാരം ഇന്ന് രാവിലെ അറക്കല്‍ സന്ദര്‍ശനം നടത്തും.  പത്തുമണിക്ക് എടക്കാട് ഗ്രാമവര്‍ണം പി. പ്രമീള ഉദ്ഘാടനം ചെയ്യും. 11 ന് തലശ്ശേരി മാളിയേക്കല്‍ മുറ്റത്ത് നടക്കുന്ന ‘ഓര്‍മയുടെ പകല്‍’ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യും.
മലയാളത്തിന്‍െറ നിലനില്‍പിന്
ആത്മാര്‍ഥ ശ്രമം വേണം
കണ്ണൂര്‍: മലയാളത്തിന്‍െറ നിലനില്‍പിനും ഭാഷ പരിപോഷണത്തിനും ആത്മാര്‍ഥ നീക്കങ്ങളുണ്ടാകണമെന്ന് തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരം ആവശ്യപ്പെട്ടു. വിശ്വമലയാള മഹോത്സവം, മലയാള സര്‍വകലാശാല, ശ്രേഷ്ഠഭാഷ പദവിക്ക് വേണ്ടിയുള്ള നിവേദനങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമാക്കണം. വിദ്യാലയങ്ങളില്‍ മലയാള പഠനം നിര്‍ബന്ധമാക്കാത്തതും ബിരുദതലത്തില്‍ സാഹിത്യ പഠനത്തിന്‍െറ അവസരം കുറച്ചതും ഈ കാര്യക്ഷമതയെക്കുറിച്ച് സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ടെന്ന് സാംസ്കാരിക സഞ്ചാരം അഭിപ്രായപ്പെട്ടു.

Sunday, December 23, 2012

‘തനിമ’ സഞ്ചാരം ഇന്ന് ജില്ലയില്‍

 ‘തനിമ’ സാംസ്കാരിക സഞ്ചാരം
ഇന്ന്  ജില്ലയില്‍
 കണ്ണൂര്‍: തനിമ കലാസാഹിത്യ വേദിയുടെ ‘സാംസ്കാരിക സഞ്ചാരം’ ഞായറാഴ്ച ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് ആറുമണിക്ക് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നല്‍കുന്ന പൗരസ്വീകരണത്തില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായിരിക്കും. താഹ മാടായി ഉദ്ഘാടനം ചെയ്യും. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിക്കും. അപ്പുക്കുട്ടപൊതുവാള്‍, ഡോ. വി.സി. രവീന്ദ്രന്‍, അസീസ് തായിനേരി, രാഘവന്‍ കടന്നപ്പള്ളി തുടങ്ങി 13 പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് കലാനിശ അരങ്ങേറും. തിങ്കളാഴ്ച രാവിലെ 9.30ന് തളിപ്പറമ്പ് സര്‍ഗവേദി വ്യാപാരഭവനില്‍ ഒരുക്കുന്ന സ്വീകരണത്തില്‍ കാസിം മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സുനില്‍ (മക്തബ്) ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഫോക്ലോര്‍ അക്കാദമിയും ചിറക്കല്‍ കോവിലകവും സന്ദര്‍ശിക്കും. വൈകീട്ട് നാലിന് വളപട്ടണം സ്റ്റേഡിയം പരിസരത്ത് നടക്കുന്ന കഥയരങ്ങ് ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യും.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. ആറുമണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൗരസ്വീകരണ സമ്മേളനം ശിഹാബുദ്ദീന്‍ പൊയ്തുംകടവ് ഉദ്ഘാടനം ചെയ്യും. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.  ഷെറി (ആദിമധ്യാന്തം) മുഖ്യാതിഥിയായിരിക്കും. പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് കലാനിശ അരങ്ങേറും.
ചൊവ്വാഴ്ച രാവിലെ അറക്കല്‍ സന്ദര്‍ശനം. പത്തുമണിക്ക് എടക്കാട് ഗ്രാമവര്‍ണം പി. പ്രമീള ഉദ്ഘാടനം ചെയ്യും. 11 മണിക്ക് തലശ്ശേരി മാളിയേക്കല്‍ മുറ്റത്ത് നടക്കുന്ന ‘ഓര്‍മയുടെ പകല്‍’ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ റഹിം അധ്യക്ഷത വഹിക്കും. വിവിധ കലാകാരന്‍മാരെ ആദരിക്കും.

ഉണര്‍ത്തുപാട്ടായി സാംസ്കാരിക സഞ്ചാരം

 
  തനിമ സാംസ്കാരിക സഞ്ചാരത്തിന്
ഇശല്‍ഗ്രാമത്തില്‍ തുടക്കമായി
കാസര്‍കോട്:  തമസ്കരിക്കപ്പെട്ട സാംസ്കാരിക മുദ്രകളെ വീണ്ടെടുക്കാന്‍ തനിമ കലാ സാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് കുമ്പളയിലെ ഇശല്‍ ഗ്രാമമായ മൊഗ്രാലില്‍ ഉജ്വല തുടക്കം. ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഹസന്‍ കമാല്‍ ഉദ്ഘാടനം ചെയ്തു. മതേതര കാഴ്ചപ്പാടിന് കേരളം എന്നും മാതൃകയാണെന്ന് ഹസന്‍ കമാല്‍ പറഞ്ഞു. ഏത് ആശയത്തെയും ഏത് ഭാഷയെയും നല്ലമനസോടെ നെഞ്ചേറ്റുന്നവരാണ് കേരളീയര്‍. കേരളത്തില്‍ ഉര്‍ദു സംസാരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. മുമ്പ് ഇത് ആലോചിക്കാന്‍പോലും പറ്റുമായിരുന്നില്ല. ഉര്‍ദുവിനെ സ്നേഹിക്കുന്ന നിരവധി പേര്‍ കാസര്‍കോട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. മഹാരാഷ്ട്ര ഉര്‍ദു അക്കാദമി ചെയര്‍മാന്‍ മുഹമ്മദ് ഖുര്‍ഷിദ് സിദ്ദീഖി സഞ്ചാരം ഫ്ളാഗ് ഓഫ് ചെയ്തു. ‘തനിമ’ രക്ഷാധികാരി ടി.കെ. ഹുസൈന്‍ പതാക ഏറ്റുവാങ്ങി.
എം.എസ്. മൊഗ്രാല്‍, എം.സി. മമ്മി, എം.സി. അബ്ദുല്‍ഖാദര്‍ ഹാജി, എം.കെ. അബ്ദുല്ല, എം.ടി. അബ്ദുല്‍ഖാദര്‍, നാങ്കി അബ്ദുല്ല മാസ്റ്റര്‍, ടി. മമ്മൂഞ്ഞി മാസ്റ്റര്‍, എം.പി. ഫക്രുദ്ദീന്‍, മാപ്പിള കവികളായിരുന്ന സാഹുകാര്‍ കുഞ്ഞിപക്കി, ബാലാമു ഇബ്നു ഫക്കി, നടത്തോപ്പില്‍ അബ്ദുല്ല, നടത്തോപ്പില്‍ മമ്മുഞ്ഞി, നടത്തോപ്പില്‍ കുഞ്ഞയിശു, അഹമ്മദ് ഇസ്മായില്‍, മമ്മുഞ്ഞി മുസ്ലിയാര്‍, കെ.കെ. അബ്ദുല്‍ഖാദര്‍ എന്നിവരെ അനുസ്മരിച്ചു. സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം പ്രഫ. ഇബ്രാഹിം ബേവിഞ്ച അനുസ്മരണ പ്രഭാഷണം നടത്തി. മലര്‍ ജയറാം റൈ, പ്രഫ. പി.സി.എം. കുഞ്ഞി, എം. മാഹിന്‍ മാസ്റ്റര്‍, പി.എസ്. മുഹമ്മദ് ഹാജി, കുത്തിരിപ്പ് മുഹമ്മദ്, കെ.എം. അബ്ദുറഹ്മാന്‍, എസ്.കെ. ഇഖ്ബാല്‍, എ.കെ. അബ്ദുറഹ്മാന്‍, ആര്‍ട്ടിസ്റ്റ് മൊയ്തീന്‍കുഞ്ഞ്, ബി.എം. സാലിഹ്, എം.എസ്. മുഹമ്മദ്കുഞ്ഞി, മുഹമ്മദ്കുഞ്ഞി മൈമൂണ്‍ നഗര്‍, ഇ.എം. ഇബ്രാഹിം, ഖാദര്‍ മൊഗ്രാല്‍, എ.എ. സിദ്ദീഖ് റഹ്മാന്‍  എന്നിവരെ ആദരിച്ചു.
‘തനിമ’ സംസ്ഥാന പ്രസിഡന്‍റ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ തനിമ അബ്ദുല്ല മുഖ്യാതിഥികളെ പരിചയപ്പെടുത്തി. അഡ്വ. സി.എച്ച്. കുഞ്ഞമ്പു, കുമ്പള പഞ്ചായത്ത് പ്രസിഡന്‍റ് പി.എച്ച്. റംല, റഹ്മാന്‍ തായലങ്ങാടി, യു.പി. സിദ്ദീഖ് മാസ്റ്റര്‍, മഞ്ജുനാഥ ആള്‍വ, കവി പി.എസ്. ഹമീദ് എന്നിവര്‍ സംസാരിച്ചു. തനിമ സെക്രട്ടറി ഫൈസല്‍ കൊച്ചി സ്വാഗതവും അഷ്റഫ് അലി ചേരങ്കൈ നന്ദിയും പറഞ്ഞു.
 
ഉണര്‍ത്തുപാട്ടായി സാംസ്കാരിക സഞ്ചാരം
 കാസര്‍കോട്: തനിമ കലാ സാംസ്കാരിക വേദിയുടെ സാംസ്കാരിക സഞ്ചാരം സാംസ്കാരിക മേഖലയില്‍ പുതിയ ഉണര്‍ത്തുപാട്ടായി. കുമ്പള മൊഗ്രാലിലെ ഇശല്‍ നഗറില്‍ പ്രൗഢഗംഭീരമായ ചടങ്ങിലാണ് സാംസ്കാരിക സഞ്ചാരം തുടങ്ങിയത്.
കപ്പലോട്ടക്കാരുടെ നാടിന്‍െറ പാരമ്പര്യം അനുസ്മരിപ്പിച്ച് പായിക്കപ്പലാകൃതിയില്‍ പണിത വേദിയിലായിരുന്നു സഞ്ചാരത്തിന്‍െറ ഉദ്ഘാടനം. മൊഗ്രാലിന്‍െറ തനത് സാംസ്കാരിക മുദ്രയായ പക്ഷിപ്പാട്ടോടെ തുടക്കമിട്ട ചടങ്ങ് ഏറെ  ഹൃദ്യമായി. ഷാഹിറ, മുന്‍ഷിറ, മുബഷിറ എന്നിവര്‍ ആലപിച്ച പക്ഷിപ്പാട്ട് ഏറെ ആസ്വാദ്യകരമായി. ഉദ്ഘാടന ചടങ്ങിനുശേഷം സംഗീതശില്‍പം, കോല്‍ക്കളി, നാടകം, ദഫ്മുട്ട്, മക്കാനിപ്പാട്ട്, വായ്പാട്ട്, ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നിവ നടന്നു.
ജില്ലാതല പര്യടന സമാപനം 23ന് ചെറുവത്തൂരില്‍ നടക്കും. ചെറുവത്തൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാധവസ്വാമി അധ്യക്ഷത വഹിക്കും. ഡോ. എന്‍.പി. വിജയന്‍ പ്രഭാഷണം നടത്തും. സുറാബ്, വാസു ചോറോട്, സുബൈദ നീലേശ്വരം, സി. കാര്‍ത്യായനി, മുകേഷ് ബാലകൃഷ്ണന്‍, എം.സി. ഖമറുദ്ദീന്‍, കെ. വിനോദ്കുമാര്‍, ഗംഗാധരന്‍ കുട്ടമത്ത്, അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല, സി.എച്ച്. മുത്തലിബ് എന്നിവര്‍ സംബന്ധിക്കും. മഹാകവി കുട്ടമത്ത്, ടി.എസ്. തിരുമുമ്പ്, പി. കോമന്‍നായര്‍, കണ്ണന്‍ പെരുവണ്ണാന്‍, ഇബ്രാഹിം ബീരിച്ചേരി, സി.എം.എസ്. ചന്തേര, കെ.എം.കെ എന്നിവരെ ചടങ്ങില്‍ അനുസ്മരിക്കും. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഡോ. പി.എം. കൃഷ്ണന്‍ ഗുരിക്കള്‍, കെ.പി. കണ്ണന്‍ മാസ്റ്റര്‍, ഉദിനൂര്‍ ബാലഗോപാലന്‍, നഫീസ മടിക്കുന്നില്‍, ടി.പി. കുഞ്ഞിക്കണ്ണന്‍, കെ.എം. കൃഷ്ണന്‍, ടി.കെ. അബ്ദുറഹ്മാന്‍, പ്രകാശന്‍ കുതിരുമ്മല്‍, സി. ഭരതന്‍, പൊക്കന്‍ പണിക്കര്‍ എന്നിവരെ ആദരിക്കും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.

Saturday, December 22, 2012

സ്വാഗതസംഘം രൂപവത്കരിച്ചു

സ്വാഗതസംഘം രൂപവത്കരിച്ചു
എടക്കാട്: തനിമ സാംസ്കാരികവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് സ്വീകരണം നല്‍കാന്‍ എടക്കാട് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. എ. മുഹമ്മദ് ഷരീഫ്, ശ്രീമതി ടീച്ചര്‍, വിജയന്‍ മാസ്റ്റര്‍, വിജയന്‍ കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.

Saturday, December 15, 2012

സാംസ്കാരിക സഞ്ചാരം 23ന് ജില്ലയില്‍

സാംസ്കാരിക സഞ്ചാരം
23ന് ജില്ലയില്‍
കണ്ണൂര്‍: തനിമ കലാസാഹിത്യവേദി സാംസ്കാരിക സഞ്ചാരം ഡിസംബര്‍ 23 മുതല്‍ 25 വരെ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ സഞ്ചാരത്തിന് സ്വീകരണം നല്‍കും.  സഞ്ചാരത്തിന് സ്വീകരണം നല്‍കാന്‍ ജില്ല തല സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികള്‍: കെ.പി.എ. റഹീം (ചെയ) ജമാല്‍ കടന്നപ്പള്ളി (വൈസ് ചെയ) ടി.കെ.ഡി.  മുഴപ്പിലങ്ങാട് (ജന. കണ്‍) പ്രശാന്ത് ഒളവിലം (കണ്‍) സി.പി. മുസ്തഫ (സെക്ര) എം.കെ. മറിയു (ജോ. സെക്ര) പ്രശാന്ത് നമ്പ്യാര്‍ (ട്രഷ).

Thursday, October 25, 2012

തനിമ കലാസന്ധ്യ 28ന്

തനിമ കലാസന്ധ്യ 28ന്
കണ്ണൂര്‍: തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28ന് കലാസന്ധ്യ സംഘടിപ്പിക്കും. വൈകീട്ട് 6.30ന് കൗസര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കും.

Monday, August 13, 2012

യോഗ്യതയില്ലാത്തവരെ നിയോഗിക്കരുത് -തനിമ

യോഗ്യതയില്ലാത്തവരെ
അക്കാദമി സ്ഥാപനങ്ങളില്‍
നിയോഗിക്കരുത് -തനിമ
കോഴിക്കോട്: യോഗ്യരും പ്രാപ്തരുമല്ലാത്തവരെ അക്കാദമി സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റി കേരളത്തിന്‍െറ സാംസ്കാരിക പൈതൃകത്തിന്‍െറ പിന്തുടര്‍ച്ച ഇല്ലാതാക്കരുതെന്ന് തനിമ കലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കേരളപ്പിറവിക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ സാംസ്കാരിക ഇച്ഛാശക്തിയാണ് നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തലയുയര്‍ത്തി നില്‍ക്കാന്‍ കാരണം. എന്നാല്‍, ഇന്ന് ബംഗാളും കര്‍ണാടകയും മഹാരാഷ്ടയുമൊക്കെ വ്യത്യസ്ത കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മലയാളത്തേക്കാള്‍ ബഹുദൂരം മുന്നിലാണെന്ന്  സെക്രട്ടേറിയറ്റ് പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ആദം അയൂബ് അധ്യക്ഷത വഹിച്ചു.

Tuesday, July 24, 2012

പ്രിജിത്തിന് സഹായവുമായി സുമനസ്സുകള്‍


പ്രിജിത്തിന് 
സഹായവുമായി സുമനസ്സുകള്‍
 തളിപ്പറമ്പ്: അധികാരിവര്‍ഗം അകറ്റിനിര്‍ത്തിയ പ്രിജിത്തെന്ന ബാലതാരത്തെ അനുമോദിക്കാനും ആശ്വസിപ്പിക്കാനുമായി സുമനസ്സുകളായ കലാപ്രവര്‍ത്തകര്‍ എത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ നെല്ലിപ്പറമ്പ് കോളനിയിലെ പ്രിജിത്തിനെ കാണാനാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തനിമ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തകര്‍ വീട്ടിലത്തെിയത്.
പ്രിജിത്തിന്‍െറ അനുഭവങ്ങളും സാഹചര്യങ്ങളും ‘മാധ്യമ’ത്തിലൂടെ വായിച്ചറിഞ്ഞാണ് ഈ പിഞ്ചു കലാകാരനെ സഹായിക്കാന്‍ ഇവര്‍ എത്തിയത്. ഷെറി എന്ന നവാഗത സംവിധായക പ്രതിഭയുടെ ‘ആദിമധ്യാന്തം’ എന്ന സിനിമയിലെ ബധിരനും മൂകനുമായ നാലു വയസ്സുകാരനെ അഭിനയിച്ചു കാട്ടിയതിനായിരുന്നു ജൂറിയുടെ പരാമര്‍ശം നേടിയത്.
നെല്ലിപ്പറമ്പ് കോളനിയിലെ പുറമ്പോക്കില്‍ ഒറ്റമുറിവീട്ടില്‍ കഴിയുന്ന പ്രിജിത്തിനെയും കുടുംബത്തെയും സഹായിക്കാമെന്ന വാഗ്ദാനവുമായി എത്തിയ തനിമ പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ഷെറിയുമുണ്ടായിരുന്നു. കുട്ടിയുടെ ഏതുനിലയിലുള്ള വിദ്യാഭ്യാസത്തിനും സഹായം നല്‍കാന്‍ തനിമ തയാറാണെന്നും കുട്ടിയിലെ കലാകാരനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് സമൂഹത്തിന്‍െറ ബാധ്യതയാണെന്നും ‘തനിമ’ സംസ്ഥാന പ്രസിഡന്‍റ് ആദം അയ്യൂബ് പറഞ്ഞു. സംഘത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് റഹ്മാന്‍ മുന്നൂര്, സംസ്ഥാന സമിതിയംഗങ്ങളായ നജീബ് കുറ്റിപ്പുറം, സലീം കുരിക്കളകത്ത്, ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി എന്നിവരും ഉണ്ടായിരുന്നു. പനിപിടിച്ച് കിടക്കുന്ന പ്രിജിത്തിന് ചികിത്സാ സഹായം നല്‍കിയാണ് സംഘം മടങ്ങിയത്.
Courtesy:Madhyamam_24-07-2012

Saturday, March 10, 2012

സര്‍ഗസായാഹ്നം

സര്‍ഗസായാഹ്നം
കണ്ണൂര്‍: തനിമ കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ടൗണ്‍സ്ക്വയറില്‍ സര്‍ഗ സായാഹ്നം സംഘടിപ്പിച്ചു.  തനിമ രക്ഷാധികാരി ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ധാര്‍മികതയിലും നന്മയിലുമൂന്നിയ കലാസൃഷ്ടികളാണ് ഉണ്ടാവേണ്ടതെന്നും അത്തരം സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
 ചടങ്ങില്‍ തനിമ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.തനിമ സംസ്ഥാന കമ്മിറ്റിയംഗം ടി.പി. മുഹമ്മദ് ശമീം സംസാരിച്ചു. സെക്രട്ടറി സി.പി.മുസ്തഫ സ്വാഗതം പറഞ്ഞു.
കവിയരങ്ങ് കളത്തില്‍ ബഷീര്‍ കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. പപ്പന്‍ ചെറുതാഴം, അബ്ദുല്‍ അസീസ് പുതിയങ്ങാടി, പുരുഷന്‍ ചെറുകുന്ന് എന്നിവര്‍ കവിത ആലപിച്ചു. തുടര്‍ന്ന് തനിമ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേളയും നടന്നു.

Thursday, March 8, 2012

തനിമ സര്‍ഗസായാഹ്നം നാളെ

തനിമ സര്‍ഗസായാഹ്നം നാളെ
കണ്ണൂര്‍: തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സര്‍ഗസായാഹ്നം നടത്തും. വൈകീട്ട് അഞ്ചിന് ടൗണ്‍ സ്ക്വയറിലാണ് പരിപാടി. സാംസ്കാരിക സംഗമം, കവിയരങ്ങ്, ഗാനമേള എന്നിവ നടക്കും.

THANIMA

Thursday, September 22, 2011

THANIMA KANNUR

 ഖുര്‍ആനിക ആശയങ്ങളെ
വര്‍ണത്തില്‍ ചാലിച്ച് ചിത്രപ്രദര്‍ശനം
തലശേãരി: പൂവും പുഴയും കുട്ടിയും പൂമ്പാറ്റയും മുതല്‍ എട്ടുകാലിയും പാമ്പും നിറയുന്ന മുംതാസ് അലിയുടെ 'ഭൂമിയുടെ അവകാശികള്‍', ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുന്ന പി.പി. പ്രമോദിന്റെ 'ലോകാവസാന ലക്ഷണങ്ങള്‍', പീഡിതര്‍ക്ക് വേണ്ടി പോരാടാന്‍ മുഷ്ടി ചുരുട്ടുന്ന സി. അബ്ദുസലാമിന്റെ 'മര്‍ദിത വിമോചനം'...തലശേãരി തിരുവങ്ങാട്ടെ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ഖുര്‍ആന്‍ ആസ്പദമാക്കിയുള്ള ചിത്രപ്രദര്‍ശനം ഉദാത്ത ആശയങ്ങളുടെ വര്‍ണ കാഴ്ചയാവുന്നു. വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങളെ അടിസ്ഥാനമാക്കി തനിമ കലാസാഹിത്യവേദി സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ചിത്രകലാ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്ത 20 എണ്ണച്ചായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ആദ്യ മൂന്ന് സ്ഥാനം നേടിയ യഥാക്രമം ജാവീദ് അസ്ലമിന്റെ 'ആനകലഹം', ആതിര എസ്.ബിയുടെ 'സമൂദ് ഗോത്രം', സി. അബ്ദുസലാമിന്റെ 'മര്‍ദിത വിമോചനം' എന്നിവ കലാസ്വാദകരെ പിടിച്ചുനിര്‍ത്തുന്നു. ഒ.ഡി. വേണി,  ആര്‍ട്ടിസ്റ്റ് അശോകന്‍, കെ.പി. സുബൈര്‍,  ജസ്ലിന്‍ കേനന്‍ ഡി റൊസാരിയോ, കെ.പി. മുജീബ് റഹ്മാന്‍,  മുഹമ്മദ് ജിഹാസ്, പി. അനസ്ബാബു, വൈ. നസീര്‍കുട്ടി, മുഹമ്മദ് സാദിഖ്, പി.എച്ച്. ഷാഹുല്‍ഹമീദ് എന്നിങ്ങനെ 15ഓളം യുവ ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. ഖുര്‍ആനിലെ അധ്യായവും സൂക്തവും ഓരോ ചിത്രത്തിന്റെയും താഴെ എഴുതിയിട്ടുണ്ട്. പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും. സമയം രാവിലെ 11.30 മുതല്‍ രാത്രി എട്ട് വരെ.

Wednesday, September 21, 2011

THANIMA KANNUR

 'ഖുര്‍ആന്റെ ദൃശ്യാവിഷ്കാരം
ചരിത്രപരമായ ആവശ്യം'
തലശേãരി: ഖുര്‍ആന്റെ ദൃശ്യാവിഷ്കാരം ചരിത്രപരമായ ആവശ്യമാണെന്ന് പ്രശസ്ത ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം തലശേãരി കീഴന്തിമുക്ക് ആര്‍ട്ട് ഗാലറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആനെ അടുത്തറിയാനും വായിക്കാനും തെറ്റിദ്ധാരണകള്‍ നീക്കാനും ഖുര്‍ആന്‍ ചിത്രങ്ങള്‍ ഉപകരിക്കുമെന്നും ഈ മഹത്തായ ദൌത്യം ആശാവഹവും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. തലശേãരി പ്രസ്ഫോറം പ്രസിഡന്റ് അനീഷ് പാതിരിയാട്, സുരേഷ് കൂത്തുപറമ്പ്, ജില്ലാ ലൈബ്രറി കൌണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മനാഭന്‍ മാസ്റ്റര്‍, ജമാല്‍ കടന്നപ്പള്ളി, കളത്തില്‍ ബഷീര്‍, റഹ്മാന്‍ മുന്നൂര് എന്നിവര്‍ സംസാരിച്ചു. നാലുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും. രാവിലെ 11.30 മുതല്‍ വൈകീട്ട് എട്ടുവരെയാണ് പ്രദര്‍ശനം.

Thursday, September 15, 2011

THANIMA KANNUR


ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം
തലശേãരിയില്‍
തലശേãരി: തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തലശേãരി തിരുവങ്ങാട് ആര്‍ട്ട് ഗാലറിയില്‍ സെപ്റ്റംബര്‍ 19 മുതല്‍ 22 വരെ ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഖുര്‍ആനിലെ ദൃശ്യസാധ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി 'തനിമ' സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ മികച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. 19 ന് രാവിലെ 11.30 ന് പ്രമുഖ ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയുടെ വിജയത്തിനായി ഉസ്മാന്‍ ജനറല്‍ കണ്‍വീനറായി സ്വാഗതസംഘം രൂപവത്കരിച്ചു. തലശേãരി ടി.സി. റോഡ് ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗത്തില്‍ തനിമയുടെ സംസ്ഥാന പ്രതിനിധികള്‍ പങ്കെടുത്തു.