വെല്‍ഫയര്‍ പാര്‍ട്ടി കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു. ടാഗോര്‍ ഹാളില്‍ ചേര്‍ന്ന സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജനറല്‍ ഡോ. എസ്.ക്യു.ആര്‍. ഇല്യാസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.പ്രസിഡന്‍റായി ഡോ. കൂട്ടില്‍ മുഹമ്മദലിയെയും ജനറല്‍ സെക്രട്ടറിമാരായി കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ ഹക്കീം എന്നിവരെയും തെരഞ്ഞെടുത്തു. പ്രഫ. പി. ഇസ്മായിലാണ് ട്രഷറര്‍. കരിപ്പുഴ സുരേന്ദ്രന്‍, പ്രേമ പിഷാരടി, സി. അഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ് വാണിയമ്പലം എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരും ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ സെക്രട്ടറിമാരുമാണ്.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായി ജോണ്‍സണ്‍ നെല്ലിക്കുന്ന്, മിനു മുംതാസ്, റംല മമ്പാട്, ശശി പന്തളം, സി. ദാവൂദ്, ചേറ്റൂര്‍ രാധാകൃഷ്ണന്‍, പി.സി. ഭാസ്കരന്‍, പി.ഐ നൗഷാദ്, പി.വി. റഹ്മാബി, ബിനു വയനാട്, ഇ.സി ആയിഷ, ജ്യോതിവാസ് പറവൂര്‍, പി.കെ. സാദിഖ്, ടി മുഹമ്മദ് വേളം, റസാഖ് പാലേരി എന്നിവരെയും തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ്, ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, ദേശീയ ട്രഷറര്‍ ഡോ. അബ്ദുസ്സലാം എന്നിവരും സംസഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായിരിക്കും.
ഡോ. കൂട്ടില്‍ മുഹമ്മദലി മലപ്പുറം ജില്ലയിലെ കൂട്ടില്‍ സ്വദേശിയും കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമാണ്. കെ. അംബുജാക്ഷന്‍ പത്തനംതിട്ട പന്തളം സ്വദേശിയും ദലിത് പാന്തേഴ്സ് സംസ്ഥാന പ്രസിഡന്‍റുമാണ്. പി.എ. അബ്ദുല്‍ ഹക്കീം കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.