കണ്ണൂര്‍: ജില്ലയിലെ പ്രധാന ഹോസ്പിറ്റലുകളിലെ നേഴ്സുമാര്‍ നടത്തുന്ന സമരത്തിന് സോളിഡാരിറ്റി പിന്തുണ പ്രഖ്യാപിച്ചു. തളിപറമ്പ് ലൂര്‍ദ്, കണ്ണൂര്‍ കൊയിലി എന്നീ ഹോസ്പിറ്റുകളില്‍ നടത്തിയ ഐക്യദാര്‍ഡ്യ പരിപാടിയില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ.സാദിഖ് സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. നേഴ്സുമാരോട് നീതിപൂര്‍ണമായ സമീപനം സ്വീകരിച്ചില്ലങ്കില്‍ ഹോസ്പിറ്റലിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Thursday, October 25, 2012
തനിമ കലാസന്ധ്യ 28ന്
തനിമ കലാസന്ധ്യ 28ന്
കണ്ണൂര്‍: തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28ന് കലാസന്ധ്യ സംഘടിപ്പിക്കും. വൈകീട്ട് 6.30ന് കൗസര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കും.
മുസ്ലിം സമുദായത്തിന് അവസരങ്ങള്‍ നഷ്ടമാകുന്നു
സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിം സമുദായത്തിന്
അവസരങ്ങള്‍ നഷ്ടമാകുന്നു -ഡോ. ഫസല്‍ ഗഫൂര്‍
അവസരങ്ങള്‍ നഷ്ടമാകുന്നു -ഡോ. ഫസല്‍ ഗഫൂര്‍
കണ്ണൂര്‍: സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ലിംകള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍. ഫ്രൈഡെ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ‘സംവരണത്തിന്‍െറ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മെറിറ്റ് അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്ക് നിയമനം നല്‍കുന്നതില്‍ പി.എസ്.സിയില്‍ കാര്യമായ അട്ടിമറി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായം ശ്രദ്ധിക്കാത്ത മേഖലയാണ് സര്‍ക്കാര്‍ സര്‍വീസ്.മുസ്ലിം സമുദായത്തിനാവശ്യം ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രമല്ല. കൂടുതല്‍ എല്‍.ഡി ക്ളര്‍ക്കുമാരും യു.ഡി ക്ളര്‍ക്കുമാരുമാണ്. എല്‍.ഡി.എഫ്-യു.ഡി.എഫ് സര്‍ക്കാറുകള്‍ മാറിമാറി വന്നിട്ടും സ്പെഷല്‍ റിക്രൂട്ട്മെന്‍റിന്‍െറ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് യഥാര്‍ഥത്തില്‍ മുസ്ലിംകള്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കുന്നില്ളെന്നും ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
സച്ചാര്‍ കമീഷന്‍ വന്നതിനുശേഷമാണ് മുസ്ലിംകള്‍ക്ക് സംവരണം നല്‍കുന്നതിനെക്കുറിച്ച് സി.പി.എമ്മിന് തിരിച്ചറിവുണ്ടായത്. പശ്ചിമ ബംഗാളില്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനുശേഷമാണ് ബുദ്ധദേവ് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. എ.ടി. അബ്ദുല്‍ സലാം അതിഥിയെ പരിചയപ്പെടുത്തി. സി.പി. മുസ്തഫ സ്വാഗതവും എം.ആര്‍. നൗഷാദ് നന്ദിയും പറഞ്ഞു. അനീസ് കിറാഅത്ത് നടത്തി.
കോളജ് യൂനിയന്‍ ഉദ്ഘാടനം
കോളജ് യൂനിയന്‍ ഉദ്ഘാടനം
കാഞ്ഞിരോട്: നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് യൂനിയന്‍െറയും ഫൈന്‍ ആര്‍ട്സ് അസോസിയേഷന്‍െറയും ഉദ്ഘാടനം ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് നിര്‍വഹിച്ചു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി. നിഹാല്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. സി. താരാനാഥന്‍, മാനേജര്‍ മൂസമാസ്റ്റര്‍, സെക്രട്ടറി അസ്ലം മാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. റുബീന ടീച്ചര്‍ സ്വാഗതവും അഫ്സല്‍ നന്ദിയും പറഞ്ഞു.
കരിയര്‍ ഗൈഡന്‍സ്ശില്‍പശാല
കരിയര്‍ ഗൈഡന്‍സ്ശില്‍പശാല
കണ്ണൂര്‍: സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) കണ്ണൂര്‍ ചാപ്റ്ററിന്‍െറ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിങ്ങില്‍ ഏകദിന ശില്‍പശാല നടത്തുന്നു. നവംബര്‍ നാലിന് കണ്ണൂര്‍ ഫുഡ്ഗ്രെയിന്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9809564928, 9447709121 എന്നീ നമ്പറില്‍ ഒക്ടോബര്‍ 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
Subscribe to:
Posts (Atom)