Saturday, March 3, 2012
കോളജ് കെട്ടിട ശിലാസ്ഥാപനം നാളെ
കോളജ് കെട്ടിട
ശിലാസ്ഥാപനം നാളെ
ശിലാസ്ഥാപനം നാളെ
കണ്ണൂര്‍: കാഞ്ഞിരോട് മുസ്ലിം ജമാഅത്തിന്‍െറ കീഴിലുള്ള നഹര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് കോളജ് കെട്ടിടത്തിന്‍െറ ശിലസ്ഥാപനം നാളെ വൈകീട്ട് നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊതുസമ്മേളനം കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. അഞ്ചു വിഷയങ്ങളില്‍ ബിരുദ പഠനത്തിനുള്ള എന്‍.ഒ.സിയാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും കോളജിന് ലഭിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതല്‍ പ്രവേശനത്തിനായുള്ള നടപടികള്‍ നടന്നു വരുകയാണ്.
കെട്ടിടത്തിന്‍െറ പണി പൂര്‍ത്തിയാകുന്നതു വരെ ജമാഅത്തിനു കീഴിലുള്ള സ്കൂളിലാണ് ക്ളാസുകള്‍ നടക്കുക. കാഞ്ഞിരോട് പ്രദേശത്തെ ഇരുപതിലധികം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഉപരിപഠനത്തിന് സൗകര്യമൊരുങ്ങും. ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ബി.എ ഇംഗ്ളീഷ്, ബി.എ ഇക്കണോമിക്സ്, ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ആദ്യ വര്‍ഷം പ്രവേശം നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എം.പി.സി. ഹംസ, പി. മൊയ്തു ഹാജി, ടി.പി.പി. അസ്ലം മാസ്റ്റര്‍, എ.നസീര്‍ എന്‍ജിനീയര്‍ എന്നിവര്‍ സംബന്ധിച്ചു.

മൂന്നുപേര്‍ കീഴടങ്ങി
മായന്‍മുക്കിലെ സംഘര്‍ഷം:
മൂന്നുപേര്‍ കീഴടങ്ങി
ഫെബ്രുവരി 21ന് വൈകീട്ട് മായന്‍മുക്കില്‍ എം.എസ്.എഫ്-എസ്. ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി.
മായന്‍മുക്ക് കൊട്ടാനച്ചേരി ജയന്‍ പീടികയിലെ ഉനൈസ് (25), ശഫീഖ് (28), സലി (25) എന്നിവരാണ് കീഴടങ്ങിയത്. ഇവരെ 15 ദിവസത്തേക്ക് തലശ്ശേരി സി. ജെ.എം കോടതി റിമാന്‍ഡ് ചെയ്തു.
എം.എസ്.എഫ് പ്രവര്‍ത്തകന്‍ നയീസിനെ വീട്ടില്‍നിന്ന് ബലമായി പിടിച്ചിറക്കി വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ റാസിഖ്, മുസ്തഫ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ മറ്റു പ്രതികളാണ് ഇന്നലെ റിമാന്‍ഡിലായത്.

Subscribe to:
Posts (Atom)