ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 23, 2011

ABDULLA MUKKANNI STORY

ക്വാളിറ്റി കാദര്‍ഹാജി
നിറുത്തിപ്പോയി

--അബ്ദുല്ല മുക്കണ്ണി--
തനിക്കവകാശപ്പെട്ട വിലപ്പെട്ട പ്രവാസ ജീവിതം ആരും വെറുതെ ത്യജിക്കാറില്ല.
കാദര്‍ഹാജി അഥവാ ക്വാളിറ്റി കാദര്‍ ഹാജി അദ്ദേഹത്തിന്‍റെ
പ്രവാസ ജീവിതം മതിയാക്കി പോയി. വളരെ നാളുകള്‍ക്കു ശേഷം അയാളുടെ പഴയ ഒരു സുഹൃത്ത്
വടകരക്കാരന്‍ മുഹമ്മദും ഞാനും കാറില്‍ ഒന്നിച്ചുള്ള യാത്രയിലായിരുന്നു
ജിദ്ദയില്‍ നിന്ന് റിയാദ് വരെ. എട്ടൊമ്പത് മണിക്കൂര്‍
യാത്രയില്‍ ഞങ്ങള്‍ ഒട്ടുവളരെ കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍
ക്വാളിറ്റി കാദര്‍ഹാജിയെ കുറിച്ചായി സംസാരം മുഴുവനും. നുക്ക്
മുന്നിലില്ലാത്തവരെ കുറിച്ച് ഉള്ളതും ഇല്ലാത്തതും പറയുകയും
അത്കേട്ടു കോള്‍മയിര്‍കൊള്ളുകയും ചെയ്യുകയാണല്ലൊ നമ്മുടെ
രീതി. മറ്റുള്ളവരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുന്നത് നമുക്കൊ
ക്കെ വളരെ സുഖമുള്ള ഏര്‍പ്പാടാണ്. മത്രമല്ല മനുഷ്യന്റെ ഇറച്ചി
നല്ല രുചിയാണെന്ന് (കാനി ബാളിസം ) ഫ്രാന്‍സിസ് ഇട്ടിക്കോര
എന്ന പുസ്തകത്തില്‍ ടി.ഡി.രാമകൃഷ്ണന്‍ പ്രത്യകം പറഞ്ഞിട്ടു
മുണ്ട് .

JIH Coorg Dist. Vanitha Conference

ജമാഅത്തെ ഇസ്ലാമി
കുടക് ജില്ലാ വനിതാ സമ്മേളനം
29ന് വീരാജ്പേട്ടയില്‍
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ വനിതാ സമ്മേളനം 29ന് വീരാജ്പേട്ടയില്‍ നടക്കും. ഗോണിക്കുപ്പ റോഡിലെ സെരിനിറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് വനിതാ വിഭാഗം കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അമതുറസാ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.
കേരള സംസ്ഥാന സമിതി അംഗം ഇ.സി. ആയിഷ, ജി.ഐ.ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മദീഹ അഫ്ഷാന, വനിതാ വിഭാഗം ദക്ഷിണ കന്നട മേഖലാ പ്രസിഡന്റ് ശമീറാ ജഹാന്‍, സാജിതാ മുഅമിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ഉച്ച രണ്ടിന് നടക്കുന്ന സിമ്പോസിയത്തില്‍ കന്നട എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ബി. റാണു അപ്പണ്ണ, സര്‍വോദയ ടീച്ചേര്‍സ് ട്രെയ്നിങ് കോളജ് ആക്ടിങ് പ്രിന്‍സിപ്പല്‍ വാണി പുഷ്പരാജ് എന്നിവര്‍ അതിഥികളായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ ഹല്‍ഖ 'ഭ്രൂണഹത്യ' എന്ന ലഘുനാടകം അവതരിപ്പിക്കും.

കര്‍ണാടക ബന്ദ്: കുടക് നിശ്ചലമായി




കര്‍ണാടക ബന്ദ്:
കുടക് നിശ്ചലമായി
മടിക്കേരി: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കും മന്ത്രി ആര്‍. അശോകിനുമെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ ബി.ജെ.പി ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് കുടക് ജില്ലയില്‍ പൂര്‍ണം. ജില്ലാ ആസ്ഥാനമായ മടിക്കേരി, വീരാജ്പേട്ട, സോമവാര്‍പേട്ട, ഗോണിക്കുപ്പ, പൊന്നംപേട്ട, കുശാല്‍നഗര്‍, നാപ്പോക്ക്, മൂര്‍നാട്, സുണ്ടിക്കുപ്പ, കൊടലിപ്പേട്ട, മാദാപൂര്‍ എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. കുശാല്‍നഗര്‍, സിദ്ദാപുരം, സോമവാര്‍പേട്ട എന്നിവിടങ്ങളില്‍ ചെറിയ അനിഷ്ട സംഭവങ്ങളുണ്ടായി.
സിദ്ധാപുരത്ത് ബി.ജെ.പി-ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജനതാദള്‍ പ്രവര്‍ത്തകന്‍ അശ്റഫിനു പരിക്കേറ്റു.
അശ്റഫിനെ സിദ്ധാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിദ്ധാപുരം പൊലീസ് നാലു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ മടിക്കേരി, വീരാജ്പേട്ട, ഗോണിക്കുപ്പ എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന്റെ കോലം കത്തിച്ചു. നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. യെദിയൂരപ്പ ഉടന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ പ്രവര്‍ത്തകരും പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
Courtesy: Madhyamam/23-01-11

Malarvady Kanhirode area

മലര്‍വാടി ബാലസംഘം
വിജ്ഞാനോത്സവം
ചക്കരക്കല്ല്: മലര്‍വാടി ബാലസംഘം കാഞ്ഞിരോട് ഏരിയ വിജ്ഞാനോത്സവം കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ രക്ഷാധികാരി കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം മാസ്റ്റര്‍ സമ്മാനദാനം നടത്തി. ടി. അഹ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വിജയികള്‍: യു.പി വിഭാഗം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍-കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി), ജിഷ്ണു ജനീമന്‍ (അഞ്ചരക്കണ്ടി എച്ച്.എസ്.എസ്), പി. അയന ഉത്തമന്‍ (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍).
എല്‍.പി വിഭാഗം: പി. ആഷ്ന (ചേടിച്ചേരി എല്‍.പി.എസ്, ഇരിക്കൂര്‍), കെ.ടി. മുഖ്ലിസ (എ.എം.ഐ.യു.പി സ്കൂള്‍ ഇരിക്കൂര്‍), എ.കെ. ശിഖില്‍ (കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍).
ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, അര്‍ഷദ്, ബി. ഇബ്രാഹിം ഹാജി, ത്വാഹിര്‍ ഇരിക്കൂര്‍, അബ്ദുല്‍ അസീസ്, ടി. ഖാലിദ് മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.