ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, February 17, 2013

JIH CITY


ജി.ഐ.ഒ ഫേസ്ബുക് ചര്‍ച്ച

 ജി.ഐ.ഒ ഫേസ്ബുക് ചര്‍ച്ച
കണ്ണൂര്‍: ‘സ്ത്രീ, വിപ്ളവം, പ്രണയം’ എന്ന തലക്കെട്ടില്‍ ജി.ഐ.ഒ ജില്ല കമ്മിറ്റി ഫേസ്ബുക് ചര്‍ച്ച സംഘടിപ്പിച്ചു. 100 ഓളം പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വാര്‍ഷികാഘോഷം

വാര്‍ഷികാഘോഷം
ചക്കരക്കല്ല്: സഫ ഇംഗ്ളീഷ് സ്കൂള്‍, സഫ മോറല്‍ സ്കൂള്‍ എന്നീ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടത്തി. കഥാകൃത്ത് അശ്റഫ് ആഡൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം. അഹ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. അബൂട്ടിമാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ.കെ. ഹര്‍ഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍, മാനേജര്‍ കെ.പി. നസീര്‍, ഇ. അബ്ദുസ്സലാം മാസ്റ്റര്‍, എം. മൊയ്തീന്‍കുട്ടി, എം. സഫ്വാന്‍ എന്നിവര്‍ സംസാരിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് എന്‍.സി. ജാഫര്‍ സമ്മാനദാനം നടത്തി. കെ. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ നന്ദി പറഞ്ഞു.

ഡി. വിനയചന്ദ്രനെ അനുസ്മരിച്ചു

 ഡി. വിനയചന്ദ്രനെ അനുസ്മരിച്ചു
കണ്ണൂര്‍: എഴുത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ അപൂര്‍വം എഴുത്തുകാരില്‍ ഒരാളായിരുന്നു അന്തരിച്ച കവി ഡി. വിനയചന്ദ്രനെന്ന് കെ.സി. ഉമേഷ്ബാബു പറഞ്ഞു. എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊലീസ് ക്ളബില്‍ സംഘടിപ്പിച്ച ഡി. വിനയചന്ദ്രന്‍ അനുസ്മരണവും സാംസ്കാരിക സായാഹ്നവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  എസ്.ഐ.ഒ ജില്ല വൈസ് പ്രസിഡന്‍റ് ടി.എ. ബിനാസ്  അധ്യക്ഷത വഹിച്ചു. ബഷീര്‍ കളത്തില്‍, മാധവന്‍ പുറച്ചേരി, മനോജ് കാട്ടാമ്പള്ളി, സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. റംഷീദ് തളിപ്പറമ്പ് സ്വാഗതവും ആഷിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.