ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 23, 2012

MADHYAMAM WEEKLY

 

PRABODHANAM WEEKLY

ഖുര്‍ആന്റെ വിമോചനാത്മകത ചര്‍ച്ചയാകുന്നു - എം.ഐ. അബ്ദുല്‍ അസീസ്

 
 
 ഖുര്‍ആന്റെ വിമോചനാത്മകത ചര്‍ച്ചയാകുന്നു
- എം.ഐ. അബ്ദുല്‍ അസീസ്
തലശേãരി: വിശുദ്ധ ഖുര്‍ആന്റെ വിമോചനാത്മകത ആഗോള സമൂഹം സജീവമായി ചര്‍ച്ച ചെയ്യുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരളയുടെ ജില്ലാ സംഗമം തലശേãരി ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്റെ വിപ്ലവാത്മകത പഠിക്കുന്നതിന് പാശ്ചാത്യ ബുദ്ധിജീവികളും വിദ്യാര്‍ഥികളും അറബ് വസന്തത്തിലെ വിപ്ലവ നായകനായ റാശിദ് ഗനൂശിയോട് നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരുകയാണ്. സമകാലിക യാഥാര്‍ഥ്യങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുസ്ലിം സമൂഹം സ്രഷ്ടാവ് ഏല്‍പിച്ച ബാധ്യതകള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണം. പലിശരഹിത ഇസ്ലാമിക ബാങ്കിങ് തുടങ്ങാന്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ആരംഭിച്ചത് എടുത്തുപറയത്തക്ക നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസവൈവിധ്യം ഖുര്‍ആന്‍ അംഗീകരിച്ചതാണെന്നും ഇതര മതങ്ങളുടെ ആരാധനാമൂര്‍ത്തികളെ ആക്ഷേപിക്കുന്നത് ഖുര്‍ആന്‍ തടഞ്ഞത് ഇസ്ലാമിന്റെ ക്രിയാത്മക ഇടപെടലാണ് കാണിക്കുന്നതെന്നും 'ഖുര്‍ആനും ബഹുസ്വര സമൂഹവും' എന്ന വിഷയത്തില്‍ സംസാരിക്കവേ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട ചൂണ്ടിക്കാട്ടി. പ്രവാചക ദൌത്യം ഏറ്റെടുത്ത ഇസ്ലാമിക സമൂഹം ബഹുസ്വര സമൂഹത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
'ഖുര്‍ആനിലെ കുടുംബം' എന്ന വിഷയത്തില്‍ സഫിയ ശര്‍ഫിയ പ്രഭാഷണം നടത്തി. 'ഖുര്‍ആന്‍ വിസ്മയങ്ങളിലൂടെ ഒരു യാത്ര' എന്ന പരിപാടി ശാന്തപുരം അല്‍ജാമിഅ കോളജ് ലെക്ചറര്‍ നഹാസ് മാള അവതരിപ്പിച്ചു.
 ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.എ. പുതിയവളപ്പില്‍, അഡ്വ. പി.പി. ജയരാജന്‍, കെ.ബി. മുഹമ്മദലി മൌലവി, സി. മഹമൂദ് ഹാജി, കെ.ടി. അന്ത്രു മൌലവി എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി. മുനീര്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയ പ്രസിഡന്റ് യു. ഉസ്മാന്‍ നന്ദിയും പറഞ്ഞു.

അറബ് മുന്നേറ്റത്തിന്റെ വ്യാപനത്തിന് സമൂഹമനസ്സ് പാകപ്പെടണം -കെ.ടി. ജലീല്‍ എം.എല്‍.എ

 അറബ് മുന്നേറ്റത്തിന്റെ വ്യാപനത്തിന് സമൂഹമനസ്സ് പാകപ്പെടണം 
-കെ.ടി. ജലീല്‍ എം.എല്‍.എ
ബംഗളൂരു: അറബ് നാടുകളിലുണ്ടായ ജനമുന്നേറ്റം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സമൂഹമനസ്സ് പാകപ്പെടണമെന്ന് ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ജാതി മത വേര്‍തിരിവില്ലാത്ത ഐക്യപ്പെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ബംഗളൂരു ഏരിയ സംഘടിപ്പിച്ച 'അറബ് വസന്തവും ആഗോള ജനമുന്നേറ്റവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനമുന്നേറ്റങ്ങള്‍ അമേരിക്ക കൃത്രിമമായി സൃഷ്ടിക്കുന്നതും ബാഹ്യശക്തികളുടെ പിന്തുണയില്ലാത്തതുമുണ്ട്. അറബ് രാജ്യങ്ങളിലെ വിപ്ലവങ്ങളില്‍ ഇസ്ലാമിക മാനം സ്വാഭാവികമാണെന്നും ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ പോലും മതം പങ്കുവഹിച്ചിട്ടുണ്ടെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.
ഒരു ജനതക്കും സംസ്കാരത്തെ തള്ളിപ്പറഞ്ഞ് വിപ്ലവം നടത്താന്‍ സാധ്യമല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. മുല്ലപ്പൂ വിപ്ലവമുണ്ടാക്കിയ മാറ്റം ചരിത്രപരവും നിര്‍ണായകവുമാണ്. എന്നാല്‍, സാമ്രാജ്യത്വ ശക്തികള്‍ ഇതിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്യ്രത്തിന് വിലക്കുകളും നിയന്ത്രണങ്ങളും വരുന്ന നമ്മുടെനാട്ടില്‍ മാനുഷിക മുന്നേറ്റങ്ങള്‍ക്ക് സമയമായെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു, ജമാഅത്തെ ഇസ്ലാമി മീഡിയ സെക്രട്ടറി സി. ദാവൂദ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു ഓര്‍ഗനൈസര്‍ കെ. ഷാഹിര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റിഷാദ് മുഹമ്മദ് സ്വാഗതം പറഞ്ഞു.

ചേലോറ സമരം തുടരുന്നു

ചേലോറ സമരം തുടരുന്നു
ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ 25 ദിവസമായി നാട്ടുകാര്‍ ആരംഭിച്ച സമരം തുടരുന്നു. സമരത്തെ തുടര്‍ന്ന് മാലിന്യനീക്കം രണ്ടാഴ്ചയിലേറെ തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നഗരസഭാധികൃതരും പൊലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ മാലിന്യമിറക്കിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. എന്നാല്‍, ഞായറാഴ്ച മാലിന്യവണ്ടികള്‍ ചേലോറയില്‍ മാലിന്യമിറക്കാനെത്തിയില്ല. ഈമാസം 27ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടക്കുന്നതിനാല്‍ അതുവരെ മാലിന്യമിറക്കല്‍ നിര്‍ത്തണമെന്നാണ് ചേലോറ നിവാസികളുടെ ആവശ്യം.

'മന്ത്രിമാര്‍ വാക്കുപാലിക്കണം'

'മന്ത്രിമാര്‍ വാക്കുപാലിക്കണം'
ന്യൂമാഹി: പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ചവേളയില്‍ മന്ത്രി കെ.പി. മോഹനനും കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ദേശവാസികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ തയാറാവണമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെട്ടിപ്പാലത്ത് ഇനി ഒരു ലോഡ് മാലിന്യംപോലും തള്ളാന്‍ അനുവദിക്കാനാവില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് ഇവരുടെ ഭാഗത്തുനിന്ന് ഒരു സഹായവും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സി.പി. അഷ്റഫ്, കെ.പി. അബൂബക്കര്‍, കോണിച്ചേരി അബ്ദുറഹ്മാന്‍, ടി.എ. സജ്ജാദ്, പി. അബ്ദുസത്താര്‍, പി. നാണു, ഇ.കെ. യൂസുഫ്, നൌഷാദ് മാടോള്‍, പി.കെ.വി. സാലിഹ്, ടി. ഹനീഫ, എം.കെ. സിറാജ്, കെ.പി. സജീവന്‍, റഹീം അച്ചാരത്ത്, എന്‍. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പദയാത്ര നടത്തി
ന്യൂമാഹി: പെട്ടിപ്പാലം സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മേഖലയില്‍ രണ്ടു പദയാത്രകള്‍ നടത്തി. വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണ പ്രസംഗവും നടന്നു. പുന്നോല്‍ ബാങ്കിനു സമീപം നടന്ന സമാപന യോഗത്തില്‍ നൌഷാദ് മാടോള്‍, മുനീര്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസര്‍, കെ.പി. അബൂബക്കര്‍, പി. നാണു, എന്‍. ബഷീര്‍, ടി. ഹനീഫ, എം.കെ. ബാബു, എം.പി. മഹമൂദ് എന്നിവര്‍ നേതൃത്വം നല്‍കി. 
പെട്ടിപ്പാലം: ആറ് മാസം 
അനുവദിക്കണമെന്ന് നഗരസഭ,
സാധ്യമല്ലെന്ന് പഞ്ചായത്തും സമരക്കാരും
തലശേãരി: പെട്ടിപ്പാലം വിഷയത്തില്‍ തലശേãരി നഗരസഭ, ന്യൂമാഹി ഗ്രാമപഞ്ചായത്ത്, സമരസമിതികള്‍ എന്നിവയുമായി കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ വെവ്വേറെ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ആറ് മാസം കൂടി പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ അനുവദിക്കണമെന്ന ആവശ്യമാണ് നഗരസഭ മുന്നോട്ടുവെച്ചത്. ദിവസവും മൂന്ന് ടണ്‍ മാലിന്യം തള്ളാന്‍ അനുവദിക്കുക, പ്ലാന്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ നഗരസഭ ഉന്നയിച്ചു.
എന്നാല്‍, പിന്നീട് ന്യൂമാഹി ഗ്രാമപഞ്ചായത്തുമായി നടത്തിയ ചര്‍ച്ചയില്‍ നഗരസഭയുടെ ആവശ്യം പഞ്ചായത്ത് തള്ളി. കാലാവധി അനുവദിക്കാനാവില്ല, പെട്ടിപ്പാലത്ത് മാലിന്യം തള്ളരുത്, സമരം തുടങ്ങിയശേഷമുള്ള പെട്ടിപ്പാലത്തെ അവസ്ഥ തുടരുക എന്നീ കാര്യങ്ങളാണ് പഞ്ചായത്ത് ധരിപ്പിച്ചത്. പ്ലാന്റിനെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കൃത്യമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നാണറിയുന്നത്.
ഉച്ചക്കുശേഷം പൊതുജനാരോഗ്യ സംരക്ഷണ സമിതി, വിശാല സമരമുന്നണി, പരിസര മലിനീകരണ വിരുദ്ധസമിതി, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ്, മാലിന്യ വിരുദ്ധ സമിതി എന്നിവരുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ഇ. നാരായണനും പങ്കെടുത്തു. നഗരസഭയുടെ ആവശ്യം ഏകകണ്ഠമായി തള്ളിയ സമരക്കാര്‍ പെട്ടിപ്പാലത്ത് മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട എന്ന നിലപാടില്‍ ഉറച്ചുനിന്നു. സമരക്കാരുടെയും പഞ്ചായത്തിന്റെയും നിലപാട് നഗരസഭയെ അറിയിച്ചശേഷം തുടര്‍ ചര്‍ച്ചയാകാമെന്ന അഭിപ്രായത്തോടെ  പിരിഞ്ഞു. പെട്ടിപ്പാലം മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഇ. നാരായണന്‍ പറഞ്ഞതായി സൂചനയുണ്ട്.
തലശേãരി റസ്റ്റ്ഹൌസില്‍ നടന്ന ചര്‍ച്ചയില്‍ നഗരസഭാ സംഘത്തിന് ആമിന മാളിയേക്കല്‍, സി.കെ. രമേശന്‍, ന്യൂമാഹി ഗ്രാമപഞ്ചായത്തിന് കെ. ശ്രീജ, എ.വി. കാദര്‍ മാസ്റ്റര്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതിക്ക് പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, വിശാല സമരമുന്നണിക്ക് എന്‍.വി. അജയകുമാര്‍, പി. ഖാലിദ്, പരിസര മലിനീകരണ വിരുദ്ധ സമിതിക്ക് സി.കെ. പ്രകാശന്‍, ടി.കെ. ശ്രീജിത്ത്, മാലിന്യവിരുദ്ധ സമിതിക്ക് സിദ്ദിഖ് സന, ടി.എ. സജ്ജാദ്, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് സംഘത്തിന് പി.എം. ജബീന ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
പെട്ടിപ്പാലത്ത് ഇന്ന് 
പ്രതിഷേധ സംഗമം
തലശേãരി: മാലിന്യവിരുദ്ധ സമരം നാലാം മാസത്തിലേക്ക് കടക്കുന്ന വേളയില്‍  പെട്ടിപ്പാലത്ത് ഇന്ന് രാവിലെ 10 മുതല്‍ അഞ്ച് വരെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രതിഷേധ സംഗമം നടത്തും. ടി.പി.ആര്‍. നാഥ്, റസാഖ് പാലേരി, പി.ബി.എം ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, കെ. സാദിഖ്, പള്ളിപ്രം പ്രസന്നന്‍, മധു കക്കാട്, കളത്തില്‍ ബഷീര്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.

മലര്‍വാടി വിജ്ഞാനോത്സവം

മലര്‍വാടി വിജ്ഞാനോത്സവം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന മലര്‍വാടി വിജ്ഞാനോത്സവത്തിന്റെ ഉപജില്ലാതല മത്സരം കണ്ണൂര്‍ കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ മലര്‍വാടി ബാലസംഘം ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെഇസ്ലാമി ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മലര്‍വാടി ഏരിയാ കോഓഡിനേറ്റര്‍ ഷുഹൈബ് മുഹമ്മദ് സ്വാഗതം പറഞ്ഞു. സമ്മാനദാനം ടി.കെ. മുഹമ്മദലി മാസ്റ്റര്‍ നിര്‍വഹിച്ചു.
ഇരിക്കൂര്‍: മലര്‍വാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എ.എം.ഐ.യു.പി സ്കൂളില്‍ ഉപജില്ലാ മലര്‍വാടി വിജ്ഞാനോത്സവം സംഘടിപ്പിച്ചു.
വിജയികള്‍ക്കുള്ള സമ്മാന വിതരണം ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ വിതരണം ചെയ്തു.
ആദംകുട്ടി ചെങ്ങളായി അധ്യക്ഷത വഹിച്ചു. മടവൂര്‍ അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. മുഹ്സിന്‍ പ്രാര്‍ഥന നടത്തി. എന്‍.എം. ബഷീര്‍ സ്വാഗതവും എന്‍. സാക്കിബ് നന്ദിയും പറഞ്ഞു.
മട്ടന്നൂര്‍: മലര്‍വാടി വിജ്ഞാനോത്സവം സബ്ജില്ലാതല മത്സരം ഉളിയില്‍ മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളില്‍ സംഘടിപ്പിച്ചു. യു.പി. സിദ്ദീഖ് മാസ്റ്റര്‍ സമ്മാനം വിതരണം ചെയ്തു. കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. കെ. മന്‍സൂര്‍ മാസ്റ്റര്‍ സംസാരിച്ചു. എ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. സറീന ടീച്ചര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
പയ്യന്നൂര്‍: മലര്‍വാടി ബാലസംഘം വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള പയ്യന്നൂര്‍ ഉപജില്ലാ ക്വിസ് മത്സരം പെരുമ്പ ജി.എം.യു.പി സ്കൂളില്‍ നടന്നു. യു.പി വിഭാഗത്തില്‍ പി.വി. നവീന്‍ (കേളോത്ത് സെന്‍ട്രല്‍ യു.പി സ്കൂള്‍) ഒന്നാം സ്ഥാനവും കരിവെള്ളൂര്‍ പാട്ടിയമ്മ യു.പിയിലെ കെ. വിശാഖ്, എം.ടി.പി. ഷമ്മാസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
എല്‍.പി വിഭാഗത്തില്‍ വെള്ളൂര്‍ ജി.എല്‍.പിയിലെ അജയിനാണ് ഒന്നാം സ്ഥാനം. പെരിങ്ങോം ഗവ. ഹൈസ്കൂളിലെ കെ.വി. അഭിഷേക് രണ്ടും നരമ്പില്‍ ജി.എല്‍.പി.എസിലെ പാര്‍ഥിവ് പവിത്രന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. നീലേശ്വരം ബ്ലോക് ക്ഷീര വികസന ഓഫിസര്‍ പി.എച്ച്. സിനാജുദ്ദീന്‍, ഷെഫീഖ് വെള്ളൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. പി.വി. ഹസ്സന്‍കുട്ടി, മലര്‍വാടിയെ പരിചയപ്പെടുത്തി. പെരുമ്പ ജി.എം.യു.പി.എസ്  പ്രധാനാധ്യാപിക ശ്യാമള ടീച്ചര്‍ സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഷിഹാബ് അരവഞ്ചാല്‍ സ്വാഗതവും ഫൈസല്‍ കട്ടൂപ്പാറ നന്ദിയും പറഞ്ഞു.
പയ്യന്നൂര്‍: മലര്‍വാടി ബാലസംഘം വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള പയ്യന്നൂര്‍ ഉപജില്ലാ ക്വിസ് മത്സരം പെരുമ്പ ജി.എം.യു.പി സ്കൂളില്‍ നടന്നു. യു.പി വിഭാഗത്തില്‍ പി.വി. നവീന്‍ (കേളോത്ത് സെന്‍ട്രല്‍ യു.പി സ്കൂള്‍) ഒന്നാം സ്ഥാനവും കരിവെള്ളൂര്‍ പാട്ടിയമ്മ യു.പിയിലെ കെ. വിശാഖ്, എം.ടി.പി. ഷമ്മാസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
എല്‍.പി വിഭാഗത്തില്‍ വെള്ളൂര്‍ ജി.എല്‍.പിയിലെ അജയിനാണ് ഒന്നാം സ്ഥാനം. പെരിങ്ങോം ഗവ. ഹൈസ്കൂളിലെ കെ.വി. അഭിഷേക് രണ്ടും നരമ്പില്‍ ജി.എല്‍.പി.എസിലെ പാര്‍ഥിവ് പവിത്രന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. നീലേശ്വരം ബ്ലോക് ക്ഷീര വികസന ഓഫിസര്‍ പി.എച്ച്. സിനാജുദ്ദീന്‍, ഷെഫീഖ് വെള്ളൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. പി.വി. ഹസ്സന്‍കുട്ടി, മലര്‍വാടിയെ പരിചയപ്പെടുത്തി. പെരുമ്പ ജി.എം.യു.പി.എസ്  പ്രധാനാധ്യാപിക ശ്യാമള ടീച്ചര്‍ സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഷിഹാബ് അരവഞ്ചാല്‍ സ്വാഗതവും ഫൈസല്‍ കട്ടൂപ്പാറ നന്ദിയും പറഞ്ഞു.
 തലശേãരി: മലര്‍വാടി ബാലസംഘം തലശേãരി സബ്ജില്ലാതല മത്സരം സര്‍ഗം ഓഡിറ്റോറിയത്തില്‍ നടന്നു. യു. ഉസ്മാന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയാ പ്രസിഡന്റ് ഷഹനാസ് സക്കരിയ്യ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സാജിദ് കോമത്ത്, സി. അബ്ദുന്നാസര്‍, കെ. മുഹമ്മദ് നിയാസ്, പി.സി. അനസ്, ഇ.വി. സയ്യിദ് ശമീം എന്നിവര്‍ നേതൃത്വം നല്‍കി.
ചൊക്ലി: മലര്‍വാടി ചൊക്ലി ഉപജില്ലാ വിജ്ഞാനോത്സവം ചൊക്ലി ഓറിയന്റല്‍ സ്കൂളില്‍ നടന്നു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട്,സുലൈ മാസ്റ്റര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഫാറൂഖ് സ്വാഗതവും ഹസീന സക്കരിയ നന്ദിയും പറഞ്ഞു.

സിനര്‍ജി-12' ഓവറോള്‍ ചാമ്പ്യന്‍ഷിപ് വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളിന്


 സിനര്‍ജി-12' ഓവറോള്‍ ചാമ്പ്യന്‍ഷിപ്
വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളിന്
പഴയങ്ങാടി: മജ്ലിസുത്തഅ്ലീമുല്‍ ഇസ്ലാമി കേരളയില്‍ അഫിലിയേറ്റ് ചെയ്ത വിദ്യാലയങ്ങളുടെ സംസ്ഥാനതല ഐ.ടി പ്രവൃത്തിപരിചയമേള 'സിനര്‍ജി-12'ല്‍ 124 പോയന്റ് നേടി പഴയങ്ങാടി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. 95 പോയന്റ് നേടിയ പ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ ഓമശേãരി രണ്ടും 74 പോയന്റുള്ള അല്‍ഹറമൈന്‍ ഇംഗ്ലീഷ് സ്കൂള്‍ കുണ്ടുപറമ്പ് മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഐ.ടി ഫെസ്റ്റില്‍ 53 പോയന്റുമായി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം 45 പോയന്റ് നേടി ഐ.എസ്.എസ് പൊന്നാനിയും മൂന്നാം സ്ഥാനം 44 പോയന്റുമായി കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സീനിയര്‍ സ്കൂളും കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 48 പോന്റുമായി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍, 34 പോയന്റുമായി പ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ ഓമശേãരി, 33 പോയന്റുമായി മര്‍കസുല്‍ ഉലൂം കൊണ്ടോട്ടി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂള്‍ പ്രവൃത്തി പരിചയമേളയില്‍ കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിനാണ് ഒന്നാംസ്ഥാനം (35 പോയന്റ്). 34 പോയന്റുമായി ഓമശേãരി പ്ലസന്റ് സ്കൂള്‍ രണ്ടാം സ്ഥാനവും 33 പോയന്റ് നേടിയ ഐ.എസ്.എസ് സ്കൂള്‍ പൊന്നാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേള യു.പി വിഭാഗത്തില്‍ വാദിഹുദ പ്രോഗ്രസീവ് സ്കൂള്‍ (46 പോയന്റ്), ഐ.എസ്.എസ് പൊന്നാനി (36 പോയന്റ്), അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂള്‍ ചേന്ദമംഗലൂര്‍ (34) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പ്രദര്‍ശന മത്സരത്തില്‍ കോഴിക്കോട് അല്‍ ഹറമൈന്‍ ഒന്നാം സ്ഥാനവും ചേന്ദമംഗലൂര്‍ അല്‍ ഇസ്ലാഹ് രണ്ടാം സ്ഥാനവും കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ 'സിനര്‍ജി^12' ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.വി. കൃഷ്ണന്‍, കെ.എം. മഖ്ബൂല്‍, ടി.കെ. മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു. എ. മുഹമ്മദ്കുഞ്ഞി സ്വാഗതവും വി.സി. ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എസ്. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, പി.കെ. മുഹമ്മദ് സാജിദ് എന്നിവര്‍ സംസാരിച്ചു. ഒലിപ്പില്‍ നിയാസ് സ്വാഗതവും പി.കെ. നൌഷാദ് നന്ദിയും പറഞ്ഞു.

ചേലോറയില്‍ നഗരസഭയും പൊലീസും ബലപ്രയോഗം തുടരുന്നു

ചേലോറയില്‍ നഗരസഭയും പൊലീസും
ബലപ്രയോഗം തുടരുന്നു
നഗരസഭയുടെ മാലിന്യം തള്ളലില്‍ കുടിവെള്ളം മലിനമായതിനാല്‍  ശാശ്വത പരിഹാരംതേടി സമരത്തിലേര്‍പ്പെട്ട ചേലോറ നിവാസികള്‍ക്കെതിരെ പൊലീസ് ബലപ്രയോഗം തുടരുന്നു. ഇന്നലെയും സമരക്കാരെ ബലമായി അറസ്റ്റ് ചെയ്ത് മൂന്ന് ലോറി മാലിന്യം തള്ളി. പത്തോളം സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തവരുടെ പേരില്‍ കള്ളക്കേസുകള്‍ ചാര്‍ജ് ചെയ്തതായി സമരസമിതി ആരോപിച്ചു. കുടിവെള്ളത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് ഡിസംബര്‍ 26ന് ആരംഭിച്ച സമരം തുടരുകയാണ്. സമരക്കാരുമായി നഗരസഭാ അധികൃതര്‍ നടത്താനിരുന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഈ 27ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനിരിക്കെ, അതുവരെയെങ്കിലും മാലിന്യം തള്ളരുതെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാലിത് നഗരസഭാ അധികൃതര്‍ അംഗീകരിച്ചിട്ടില്ല.  ഇന്നലെ ഒമ്പത് മണി മുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടാവുമെന്ന ധാരണയില്‍ രണ്ട് ബസുകളിലും അഞ്ച് ജീപ്പുകളിലും വന്‍ പൊലീസ് സന്നാഹം ട്രഞ്ചിങ് ഗ്രൌണ്ടിന് സമീപം നിലയുറപ്പിച്ചിരുന്നു. എന്നാല്‍, എഴുപതോളം പേരായിരുന്നു സമരപന്തലിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ 11 മണിയോടെ അറസ്റ്റ് ചെയ്തു. ഇന്നലെ ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്തവരെ കൊണ്ടുവന്നത്. വൈകുന്നേരം 3 മണിയോടെ ഇവരെ വിട്ടയച്ചു. ട്രഞ്ചിങ് ഗ്രൌണ്ട് വിഷയത്തില്‍ ജനവികരം മാനിക്കാതെയുള്ള നഗരസഭാ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചേലോറ നിവാസികള്‍ പറഞ്ഞു.