ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 3, 2012

യൂത്ത് ലീഗ് ശുചിത്വ ദിനമായാചരിച്ചു

ഗാന്ധി ജയന്തി ദിനം  യൂത്ത് ലീഗ് ശുചിത്വ ദിനമായാചരിച്ചു
കാഞ്ഞിരോട്: ഗാന്ധി ജയന്തി ദിനം മുസ്ലിം യൂത്ത് ലീഗ് ശുചിത്വ ദിനമായാചരിച്ചു . സാമൂഹിക വിരുദ്ധര്‍ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയ ഹാജി മൊട്ട സബ് സ്റ്റേഷന്‍ പരിസരമാണ് കാഞ്ഞിരോട് ടൗണ്‍ മുസലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. കണ്ണൂര്‍- മട്ടന്നൂര്‍ സംസ്ഥാന പാതയിലുള്ള ഇവിടം മാലിന്യം തള്ളുന്നത് കാരണം പരിസര പ്രദേശത്തെ വീട്ടുകാര്‍ക്കും വിദ്യര്‍ഥികള്‍ക്കും വഴി നടക്കാന്‍ പറ്റാത്ത അവസഥയിലായിരുന്നു. സന്ധ്യ മയങ്ങിയാല്‍ പട്ടികളുടേയും കുറുക്കന്‍മാരുടേയും ശല്യം ദിനംപ്രതി വര്‍ദ്ധിക്കുന്നതും വിദ്യാര്‍ഥിള്‍ക്ക് നിര്‍ഭയം യാത്ര ചെയ്യാന്‍ പറ്റാത്തത്  കാരണം നാട്ടുകര്‍ പലതവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. ഇന്നലെ നടന്ന ശുചീകരണ പ്രവര്‍ത്തനം ബുധനാഴ്ചയും തുടരുമെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറിയിച്ചു. സി.കെ. റഫീഖ്, കെ. നജീബ്, എം. കെ. മുജീബ് പി.സി അഹമ്മദ് കുട്ടി, എം.കെ. റഹീം തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

‘തര്‍ത്തീല്‍-2012’ ഏരിയാതല മത്സരം

‘തര്‍ത്തീല്‍-2012’
ഏരിയാതല മത്സരം
വിളയാങ്കോട്: ജി.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ തളിപ്പറമ്പ് ഏരിയാതല മത്സരം വിളയാങ്കോട് വാദിസ്സലാം കാമ്പസില്‍ സംസ്ഥാന വൈസ്.പ്രസിഡന്‍റ് ഖദീജ കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് സക്കീന പനങ്ങാട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഹല്‍ഖ നാസിമത്ത് സമീന അബ്ദുല്‍ ജബ്ബാര്‍, സൗദ ഹനീഫ് എന്നിവര്‍ സംസാരിച്ചു.
വിളയാങ്കോട് യൂനിറ്റ് പ്രസിഡന്‍റ് എം. ബിന്‍സിയ സ്വാഗതവും സെക്രട്ടറി കെ.എം. ആനിസ  നന്ദിയും പറഞ്ഞു. യു. റിഷാന  പ്രാര്‍ഥന നടത്തി.
റഫീഹ അബ്ദുല്‍ ഖാദര്‍ ഒന്നാം സ്ഥാനവും  സി.കെ. ഷദ രണ്ടാം സ്ഥാനവും ഹാജറ ഹംസ മൂന്നാം സ്ഥാനവും നേടി. ഹാഫിള് ഷഹബാസ് ബിഹാര്‍, ഹാഫിള് ഹഫീഫ് അബ്ദുല്‍ കരീം എന്നിവര്‍ മത്സരം നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ സംസ്ഥാന വൈസ്. പ്രസിഡന്‍റ് വിതരണം ചെയ്തു.

മലര്‍വാടി ചിത്രരചനാ മത്സരം

 
 മലര്‍വാടി ചിത്രരചനാ മത്സരം
തളിപ്പറമ്പ്: മലര്‍വാടി അഖിലകേരള ചിത്രരചനാ മത്സരത്തിന്‍െറ ഭാഗമായി തളിപ്പറമ്പ് മേഖലയില്‍ നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ നിദ ഫസ്ലി (റോയല്‍ ഇംഗ്ളീഷ് സ്കൂള്‍), ദേവിക (മൊറാഴ എസ്.പി സ്കൂള്‍), എന്‍.വി. ഹഹര്‍ഷിദ (തൃച്ചംബരം എ.യു.പി സ്കൂള്‍), കെ. റിദിന്‍ (സെന്‍റ് ജോസഫ് സ്കൂള്‍) എന്നിവര്‍ ഒന്നാം സ്ഥാനം നേടി. മനു സന്തോഷ് (ഭാരതീയ വിദ്യാഭവന്‍), സിനില്‍ പോള്‍ (ബി.ഇ.എം.എല്‍.പി സ്കൂള്‍), പി. സഹല (പ്രൊട്ടക്ട് ഇംഗ്ളീഷ് സ്കൂള്‍), പി.പി. അമൃത (അക്കിപ്പറമ്പ് യു.പി സ്കൂള്‍) എന്നിവര്‍ രണ്ടാം സ്ഥാനവും ഫാത്തിമത്തുല്‍ ഫിദ (റോയല്‍ ഇംഗ്ളീഷ് സ്കൂള്‍), സല്‍മാന്‍ ഫാരിസ് (എം.എം.യു.പി സ്കൂള്‍), കെ.പി. ഇസ്മാഈല്‍ (ക്രസന്‍റ് ഇംഗ്ളീഷ് സ്കൂള്‍), ഉമറുല്‍ ഫാറൂഖ് (സെന്‍റ് ജോസഫ് സ്കൂള്‍) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
പ്രദീപ്കുമാര്‍, ശംസുദ്ദീന്‍, കെ.പി. ആദം കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് സമ്മാനം വിതരണം ചെയ്തു.

മെഡിക്കല്‍ ക്യാമ്പ്

 
 
മെഡിക്കല്‍ ക്യാമ്പ്
ഗോണികുപ്പ: ഗാന്ധിജയന്തി പ്രമാണിച്ച് ജമാഅത്തെ ഇസ്ലാമി ഗോണികുപ്പ യൂത്ത്വിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നടന്ന പരിപാടിയില്‍ ഡോ. അമൃത് നാണയ്യ, ഡോ. സുരേഷ്, ഡോ. ലാവണ്യ, ഡോ. ജഗദീഷ്, ഡോ. ദിവാകര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു. രാവിലെ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഗോണികുപ്പ ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ സി.കെ. ബൊപ്പണ്ണ, കെ.എസ്. ഗണപതി, ജമാഅത്തെ ഇസ്ലാമി ഹല്‍ഖാ നാസിം തന്‍വീര്‍ അഹമ്മദ്, യൂത്ത്വിങ് പ്രസിഡന്‍റ് തന്‍സീല്‍ റഹ്മാന്‍, കണ്‍വീനര്‍ മുഹമ്മദ് റഫി ചട്കാന്‍ എന്നിവര്‍ സംബന്ധിച്ചു.  തന്‍സീല്‍, ഷമീര്‍, ഷഫീഖ്, അര്‍മാന്‍, ഫൈറോസ്, സാദിഖ്, ശുഹൈബ്, ഇര്‍ഫാന്‍, ഫൈഹാദ് എന്നിവര്‍ നേതൃത്വം നല്‍കി.

മലര്‍വാടി ചിത്രരചനാ മത്സരം നടത്തി

 
 
 
 
 
 മലര്‍വാടി ചിത്രരചനാ മത്സരം നടത്തി
കണ്ണൂര്‍: മലര്‍വാടി ബാലസംഘം അഖിലകേരള ചിത്രരചനാ മത്സരത്തിന്‍െറ ഭാഗമായുള്ള കണ്ണൂര്‍ ഏരിയാതല മത്സരം കൗസര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ നിര്‍വഹിച്ചു.
കാറ്റഗറി 
കിഡീസ്: 
 ഒന്നാംസ്ഥാനം -ആയിഷ മിന്‍ഹ (അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ കാഞ്ഞിരോട്),
 രണ്ടാംസ്ഥാനം- മുഹമ്മദ് ഷഹീന്‍ (അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ കാഞ്ഞിരോട്),
 മൂന്നാംസ്ഥാനം -എ.പി. റഫ (കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ കണ്ണൂര്‍).
സബ്ജൂനിയര്‍:
 ഒന്നാംസ്ഥാനം- ശ്രീനന്ദിക ശ്രീജിത്ത് (ഉര്‍സുലിന്‍ ഇംഗ്ളീഷ് സ്കൂള്‍, കണ്ണൂര്‍),
 രണ്ടാംസ്ഥാനം -ഷഹ്ദ ഫാത്തിമ (കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ കണ്ണൂര്‍), 
മൂന്നാംസ്ഥാനം- ശ്രീരഞ്ജന ശ്രീജിത്ത് (ഉര്‍സുലിന്‍ ഇംഗ്ളീഷ് സ്കൂള്‍ കണ്ണൂര്‍).
ജൂനിയര്‍:
  ഒന്നാംസ്ഥാനം- ടി. ഫിദല്‍ (സെന്‍റ് ആന്‍റണീസ് യു.പി സ്കൂള്‍ തയ്യില്‍), 
രണ്ടാംസ്ഥാനം- സി. നിഹാല്‍ (കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ കണ്ണൂര്‍), 
മൂന്നാംസ്ഥാനം- ആര്‍ദ്ര മേരി റോബിന്‍സണ്‍ (സെന്‍റ് ഫ്രാന്‍സിസ് ഇംഗ്ളീഷ് സ്കൂള്‍ കണ്ണൂര്‍).
സീനിയര്‍: 
 ഒന്നാംസ്ഥാനം -അക്ഷയ ഉണ്ണികൃഷ്ണന്‍ (ഉര്‍സുലിന്‍ ഇംഗ്ളീഷ് സ്കൂള്‍ കണ്ണൂര്‍),
 രണ്ടാംസ്ഥാനം- എ. അനിരുദ്ധ് (ഗവ. ഹൈസ്കൂള്‍ കണ്ണൂര്‍), 
മൂന്നാംസ്ഥാനം- വി.കെ. സഹീന്‍ (എസ്.എന്‍. വിദ്യാമന്ദിര്‍ കണ്ണൂര്‍).
അജ്മല്‍ കാഞ്ഞിരോട്, ഫരീദ ഷുക്കൂര്‍, എന്‍.പി. അശ്റഫ്, ആയിഷ ടീച്ചര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

അനുശോചിച്ചു

അനുശോചിച്ചു
കാഞ്ഞിരോട്: എന്‍. രാമകൃഷ്ണന്‍െറ നിര്യാണത്തില്‍ മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചനവും കുടുക്കിമൊട്ട ടൗണില്‍ മൗനജാഥയും നടത്തി. ടി. പവിത്രന്‍, കട്ടേരി പ്രകാശന്‍, ഫല്‍ഗുനന്‍, എം.പി. ഹാശിം, ഗോവിന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഹജ്ജ് യാത്രയയപ്പ്

ഹജ്ജ് യാത്രയയപ്പ്
കാഞ്ഞിരോട്: കാഞ്ഞിരോട് മഹല്ലില്‍നിന്ന്  ഈവര്‍ഷം ഹജ്ജ് കര്‍മത്തിനുപോകുന്നവര്‍ക്ക് അല്‍ഹുദ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. പി.ബി.എം. ഫര്‍മീസ്, പി.സി. അബ്ദുറസാഖ്, സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഹമ്മദ് മാസ്റ്റര്‍ സ്വാഗതവും പി. താജുദ്ദീന്‍ നന്ദിയും പറഞ്ഞു.

കുട്ടികളില്‍ നന്മയുടെ സന്ദേശവുമായി 8 ജിബി

 കുട്ടികളില്‍  നന്മയുടെ 
സന്ദേശവുമായി 8 ജിബി 
തിരുവനന്തപുരം: വാണിജ്യ സിനിമാലോകത്ത് കുട്ടികളില്‍  നന്മയുടെ സന്ദേശം കൈമാറി 8 ജിബി എത്തി. മലര്‍വാടി ചില്‍ഡ്രന്‍  തിയറ്ററിന്‍െറ ആദ്യ ചിത്രം പറയുന്നത് നന്മയുടെ കഥ. സിനിമാലോകത്തെ നവാഗതരെ  ആശീര്‍വദിക്കാന്‍ എത്തിയതാകട്ടെ സിനിമാകുടുംബത്തിലെ കാരണവര്‍ മധുവും. തിരുവനന്തപുരം പ്രസ് ക്ളബില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫും എത്തിയത് നടീ-നടന്മാരായ കുട്ടികള്‍ക്കും ആവേശമായി.
രണ്ട് വര്‍ഷത്തെ പരിശ്രമത്തെ തുടര്‍ന്ന് പുറത്തിറങ്ങുന്ന 8 ജിബിയുടെ ആദ്യ പ്രദര്‍ശനം തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു. പുതുമുഖ നടീ-നടന്മാരായ ആഖി മരിയ ജോസഫ്, ആഷിക് സലാം, എബി സാബു, സയ്യിദ് ഖുത്തുബ്, ഫാത്തിമ നൂര്‍ എന്നിവരും അണിയറപ്രവര്‍ത്തകരും സിനിമ കാണാനത്തെി. സ്കൂള്‍ നാടകങ്ങളില്‍ പോലും മുഖം കാണിക്കാത്ത  കുട്ടികളെ പ്രധാന വേഷങ്ങളില്‍  അഭിനയിപ്പിച്ചതിന്‍െറ ബഹുമതി സംവിധായകന്‍ സുരേഷ് ഇരിങ്ങല്ലൂരിനാണ്. കുട്ടികളുടെ അഭിനയത്തിനൊപ്പം സഞ്ചരിക്കാന്‍ ക്ഷണിക്കപ്പെട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കഴിയാതെ വന്നതോടെ അതിനും കുട്ടിനായകരെ പരിശീലിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
അഭിനയിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ ഏറെയുണ്ടെങ്കിലും അതിന് അവസരം ലഭിക്കാറില്ളെന്ന് സിനിമ സമര്‍പ്പിച്ച ശേഷം മധു പറഞ്ഞു. വാണിജ്യ സിനിമാസംഘം ഏറ്റെടുക്കാന്‍ മടിക്കുന്ന ദൗത്യമാണ് മലര്‍വാടി ഏറ്റെടുത്തത്. വാണിജ്യ സിനിമകള്‍ ഏറെയും അക്രമ വാസന പ്രോത്സാഹിപ്പിക്കുന്നതാണ്. നല്ല ആശയങ്ങള്‍ കുട്ടികളുടെ മനസ്സില്‍ കടത്തിവിടുന്ന സിനിമ കുറവാണ്. മുടക്കുമുതല്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്ലാത്തതാണ് നല്ല ചിത്രങ്ങള്‍ക്ക് തടസ്സമാകുന്നത്. ഇത്തരമൊരു ചിത്രമെടുത്തതിന് മലര്‍വാടിയോട് സമൂഹം കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഇന്നത്തെ പൗരന്മാരാണെന്ന 8ജിബിയുടെ സന്ദേശമാണ് ശരിയെന്ന് ചടങ്ങ് ഉല്‍ഘാടനം ചെയ്ത് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. 18 വയസ്സില്‍ വോട്ടവകാശമായതോടെ വിദ്യാര്‍ഥികള്‍ നാളത്തെ പൗരന്മാരാണെന്നത് പഴങ്കഥയായി.
എന്നാല്‍, കുട്ടികള്‍ക്ക് പഠനത്തിന് അല്ലാതെ മറ്റൊന്നിനും സമയമില്ളെന്ന അവസ്ഥയുണ്ട്. സാഹസിക സംരംഭം ഏറ്റെടുത്ത നിര്‍മാതാക്കളെ മന്ത്രി അഭിനന്ദിച്ചു. 
മലര്‍വാടി രക്ഷാധികാരി ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ മജീദ് ഗുലിസ്താന്‍,  മലര്‍വാടി കോഓഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍, സുരേഷ് ഇരിങ്ങല്ലൂര്‍, ചില്‍ഡ്രന്‍ തിയറ്റര്‍ കണ്‍വീനര്‍ അന്‍സാര്‍ നെടുമ്പാശേരി, ജെ.കെ. മുജീബ്റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.