Wednesday, August 10, 2011
SOLIDARITY PAYYANNUR AREA
മദ്യനിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയം നിയന്ത്രണാവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ഒപ്പുശേഖരണം അപ്പുക്കുട്ട പൊതുവാള്‍ ഉദ്ഘാടനം ചെയ്യുന്നു.
പയ്യന്നൂര്‍: സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്ത പൌരന് സ്വാതന്ത്യ്രത്തിന് അവകാശമില്ലെന്ന് പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധിയനുമായ വി.പി. അപ്പുക്കുട്ട പൊതുവാള്‍ പറഞ്ഞു. മദ്യനിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയംനിയന്ത്രണാവകാശം പുനഃസ്ഥാപിക്കണമെന്നും മദ്യനയം തിരുത്തണമെന്നുമാവശ്യപ്പെട്ട് പയ്യന്നൂരില്‍ സോളിഡാരിറ്റി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യം കഴിക്കുന്നതില്‍നിന്ന് സ്വയം മുക്തി നേടാനുള്ള ആത്മനിയന്ത്രണമാണ് വേണ്ടത്. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കും കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹികതിന്മകള്‍ക്കും കാരണം മദ്യമാണ്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് മദ്യം വഴിയാധാരമാക്കുന്നത്. പ്രാദേശികതലത്തില്‍ മദ്യം ഉണ്ടാക്കുന്ന വിപത്ത് തടയണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയം നിയന്ത്രണാവകാശം തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം-അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ശിഹാബ് പെരിങ്ങോം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മഹ്റൂഫ്, അസ്ഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടുമുതല്‍ വൈകീട്ട് ആറുവരെ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഒപ്പുശേഖരണത്തില്‍ നിരവധി പേര്‍ പങ്കാളികളായി.
തളിപ്പറമ്പ്: പുനഃസ്ഥാപിക്കണമെന്നും മദ്യനയം തിരുത്തണമെന്നുമാവശ്യപ്പെട്ട് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണംബസ്സ്റ്റാന്‍ഡ് പരിസരത്ത് ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡന്റ് കെ.പി. ആദംകുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.എച്ച്്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ് നന്ദി പറഞ്ഞു.
ആത്മനിയന്ത്രണമില്ലാത്തവര്‍ക്ക് സ്വാതന്ത്യ്രത്തിന്
അവകാശമില്ല -അപ്പുക്കുട്ട പൊതുവാള്‍

SOLIDARITY NEW MAHE AREA
സോളിഡാരിറ്റി ന്യൂമാഹി ഏരിയയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒപ്പുശേഖരണം മദ്യവര്‍ജന സമിതി സംസ്ഥാന സെക്രട്ടറി സി.വി. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു
മദ്യനയം തിരുത്താന്‍
സോളിഡാരിറ്റി ഒപ്പുശേഖരണം
ന്യൂമാഹി: മദ്യഷാപ്പുകള്‍ക്ക് മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് പുനഃസ്ഥാപിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ന്യൂമാഹി ഏരിയയുടെ ആഭിമുഖ്യത്തില്‍ മാഹിപ്പാലത്തിനു സമീപം ബഹുജന ഒപ്പുശേഖരണം നടത്തി. ഉദ്ഘാടനം കേരള മദ്യവര്‍ജന സമിതി സംസ്ഥാന സെക്രട്ടറി സി.വി. രാജന്‍ നിര്‍വഹിച്ചു. സോളിഡാരിറ്റി ന്യൂമാഹി ഏരിയാ പ്രസിഡന്റ് സി.എച്ച്. മുജീബ് റഹ്മാന്‍, സെക്രട്ടറി സാലിഹ് മുഹമ്മദ്, അഫ്സര്‍, ഫഹദ്, റഹീം എന്നിവര്‍ നേതൃത്വം നല്‍കി.
SOLIDARITY MATTANNUR UNIT
മട്ടന്നൂര്‍: സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒപ്പുശേഖരണം നടത്തി. മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി ഡി.സി.സി അംഗം കെ.വി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. നൌഷാദ് മേത്തര്‍, റിയാസ്, പി.എ. സുബൈര്‍, കെ.പി. ഷിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
SOLIDARITY IRITTY AREA
ഇരിട്ടി: ഇരിട്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒപ്പുശേഖരണം നടത്തി. ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തു നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിട്ടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. കുഞ്ഞിമൂസ ഹാജി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഹല്‍ഖ നാസിം പ്രഫ. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ഇരിട്ടി ഏരിയ വൈസ് പ്രസിഡന്റ് ഷാനിഫ്, ഷെഫീര്‍ ആറളം, ഫൈസല്‍, എന്‍.എന്‍. മൂസക്കുട്ടി, റഹീം അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SOLIDARITY IRIKKUR AREA
മദ്യനയം അടിയന്തരമായും തിരുത്തണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒപ്പുശേഖരണം .
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വയംനിര്‍ണയാവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം സംസ്ഥാന എക്സൈസ് മന്ത്രിക്ക് സമര്‍പ്പിക്കുകയാണ് സോളിഡാരിറ്റിയുടെ തീരുമാനം.
മദ്യനയം തിരുത്താന്‍
സോളിഡാരിറ്റി ഒപ്പുശേഖരണം
ഇരിക്കൂര്‍: മദ്യനയം അടിയന്തരമായും തിരുത്തണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ബഹുജന ഒപ്പുശേഖരണം നടത്തി. ഇരിക്കൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡില്‍ നടന്ന ഒപ്പുശേഖരണം റഷീദ് നടുവില്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എന്‍.വി. ത്വാഹിര്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍, കീത്തടത്ത് ഫാറൂഖ്, ആഷിഖ്, കീത്തടത്ത് സലീം എന്നിവര്‍ നേതൃത്വം നല്‍കി.
സോളിഡാരിറ്റി ഒപ്പുശേഖരണം
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വയംനിര്‍ണയാവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം സംസ്ഥാന എക്സൈസ് മന്ത്രിക്ക് സമര്‍പ്പിക്കുകയാണ് സോളിഡാരിറ്റിയുടെ തീരുമാനം.
SOLIDARITY CHAKKARAKAL
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കരക്കല്ലില്‍ നടന്ന ഒപ്പുശേഖരണം കെ.വി. കോരന്‍ ഉദ്ഘാടനം ചെയ്യുന്നു.
മദ്യനയത്തിനെതിരെ ഒപ്പ് ശേഖരണം
ചക്കരക്കല്ല്: മദ്യനിരോധം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ നഗരപാലിക ബില്ലില്‍ ഉള്‍പ്പെട്ട നിയമം നടപ്പില്‍വരുത്തണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് മദ്യനയത്തിനെതിരെയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ചക്കരക്കല്ല് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒപ്പുശേഖരണം നടത്തി. കെ.വി. കോരന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് ഏരിയ പ്രസിഡന്റ് കെ.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. സി.ടി. ശഫീഖ്, കെ.വി. അഷ്റഫ്, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, സി.ടി. അഷ്കര്‍ എന്നിവര്‍ സംസാരിച്ചു
Subscribe to:
Posts (Atom)