Saturday, December 24, 2011
സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അജിന യാത്രയായി
സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ
അജിന യാത്രയായി
അജിന യാത്രയായി
പേരാവൂര്‍: മൂന്നര വര്‍ഷത്തോളമായി രക്താര്‍ബുദത്തിന്് ചികിത്സയിലായിരുന്ന തുണ്ടിയിലെ ചേലക്കാട്ട് കബീറിന്റെ ഇളയ മകള്‍ അജിന (11) സഹായ ഹസ്തങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ യാത്രയായി. തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലായിരുന്ന അജിന വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
അജിനയുടെ തുടര്‍ചികിത്സ സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ തടസ്സപ്പെട്ടിരുന്നു. കിടപ്പാടം പോലും വിറ്റാണ് കബീര്‍ മകളെ ചികിത്സിച്ചത്. അജിനയുടെയും കുടുംബത്തിന്റെയും ദൈന്യത ചൊവ്വാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ചികിത്സാ സഹായ വാഗ്ദാനമെത്തി. സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി വ്യാഴാഴ്ച അജിനയുടെ വീട് സന്ദര്‍ശിച്ച് ചികിത്സയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, വ്യാഴാഴ്ച രാത്രിയോടെ കൂടുതല്‍ അവശയായ അജിനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം വൈകീട്ട് മൂന്ന് മണിയോടെ പേരാവൂരിലെത്തിച്ചു. അജിന പഠിച്ച തുണ്ടിയില്‍ സെന്റ്. ജോണ്‍സ് സ്കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയെത്തി.
വൈകീട്ട് നാലരയോടെ കൊട്ടംചുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
രജീനയാണ് അജിനയുടെ മാതാവ്. സഹോദരങ്ങള്‍: അനു,ആഷിന (ഇരുവരും വിദ്യാര്‍ഥികള്‍).

OBIT_KAUSALYA
കൌസല്യ
കാഞ്ഞിരോട്: പരേതനായ ആലാപ്പറമ്പില്‍ ഗോപാലന്‍ സ്രാപ്പിന്റെ ഭാര്യ കൌസല്യ (75) നിര്യാതയായി.
മക്കള്‍: രാമദാസന്‍, വിശ്വനാഥന്‍, പ്രദീപന്‍, ഗീത, ഷീല, ശോഭ, പരേതനായ മുരളീധരന്‍.
മരുമക്കള്‍: കുഞ്ഞിരാമന്‍, പ്രദീപന്‍, രേവതി, രതി, ഷൈജ, ജീജ.
സാന്ത്വനം ഫണ്ട് കൈമാറി
സാന്ത്വനം ഫണ്ട് കൈമാറി
കണ്ണൂര്‍: കാഞ്ഞിരോട് എ.യു.പി സ്കൂള്‍ വിദ്യാഥികള്‍ മാധ്യമം ഹെല്‍ത്ത് കെയര്‍ സാന്ത്വനം പദ്ധതിയിലേക്ക് സ്വരൂപിച്ച ഫണ്ട് പ്രധാനാധ്യാപിക വി.സി. രത്നവല്ലി ഹെല്‍ത്ത് പ്രോഗ്രാം എക്സിക്യൂട്ടിവ് സാജിദ ഹാരിസിന് കൈമാറി. എം. അബൂബക്കര്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ പി.സി. സുഹൈല്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)