ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, July 25, 2012

നടാല്‍ മസ്ജിദ് ബൈത്തുസ്സകാത്ത്

നടാല്‍ മസ്ജിദ്
ബൈത്തുസ്സകാത്ത്
നടാല്‍: നടാല്‍ മസ്ജിദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബൈത്തുസ്സകാത്ത് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. 2011-12 വര്‍ഷം ശേഖരിച്ച 3,32,310 രൂപ സഹായമായി നല്‍കി.
ഭാരവാഹികള്‍: എം.പി. കുഞ്ഞഹമ്മദ് ഹാജി (രക്ഷാ.), വി.കെ. അഹമ്മദ്കുട്ടി ഹാജി (പ്രസി.), കെ.വി. മുഹമ്മദ് സ്വാലിഹ്, എസ്.കെ. അബ്ദുല്‍ അസീസ് (വൈസ് പ്രസി.), കെ.വി. മശ്ഹൂദ് (ജന. സെക്ര.), എ.പി.അബ്ദുറഹീം, ടി.കെ. സമീര്‍ (ജോ.സെക്ര.), ടി.കെ. അബ്ദുറഹ്മാന്‍ ഹാജി (ട്രഷ.)

വനമായി സംരക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍
ഏറ്റെടുത്ത്  വനമായി സംരക്ഷിക്കണം 
-വെല്‍ഫെയര്‍ പാര്‍ട്ടി
പാലക്കാട്: നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച്  പ്രവര്‍ത്തിക്കുന്ന  ചെറുനെല്ലി ഉള്‍പ്പെടെ മുഴുവന്‍ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് വനമായി സംരക്ഷിക്കണമെന്ന്  വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  കൊച്ചി രാജാവിന്‍െറ  കാലത്തു തന്നെ  റിസര്‍വ്  വനമായി പ്രഖ്യാപിച്ച നെല്ലിയാമ്പതിയില്‍  റവന്യു ഭൂമിയുണ്ടെന്ന സര്‍ക്കാര്‍ ചീഫ് വിപ്പിന്‍െറ  വാദം അപഹാസ്യമാണ്. സര്‍ക്കാറിനും നാടിനും  വേണ്ടി വാദിക്കാനാണ് പി.സി. ജോര്‍ജിനെ എല്ലാ സൗകര്യങ്ങളും ഒരുക്കി ചീഫ് വിപ്പാക്കിയത്. ഈ ഉത്തരവാദിത്വം  നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്മാറി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്  കൂട്ടുനിന്ന  ചീഫ് വിപ്പിനെ തല്‍സ്ഥാനത്ത്  നിന്ന് നീക്കണം.  1980ലെ കേന്ദ്ര വനനിയമവും പാട്ടക്കരാറും ലംഘിച്ച തോട്ടം ഉടമകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കോടതിയില്‍ കേസ് തോറ്റു കൊടുക്കുന്ന നിയമവകുപ്പിന്‍െറയും മന്ത്രിയുടേയും നിലപാട് സംശയാസ്പദമാണ്. യു.ഡി.എഫ് സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച്  അഭിപ്രായം പറയാമെന്ന് പറയുന്ന നിയമ മന്ത്രി നിയമസഭാ സമിതിയുടേയും സുപ്രീംകോടതി ഉന്നതാധികാര സമിതിയുടേയും റിപ്പോര്‍ട്ടുകളെ അപഹസിക്കുകയാണ്. പാട്ടക്കരാര്‍ ലംഘനം നടത്തുന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിമുഖത  കാണിച്ചാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങും.
സംസ്ഥാന ജന. സെക്രട്ടറി കെ അംബുജാക്ഷന്‍, സെക്രട്ടറി കെ.എ. ഷഫീഖ്,  സംസ്ഥാന സമിതി അംഗം തെന്നിലാപുരം രാധാകൃഷ്ണന്‍, ജില്ലാ ജന. സെക്രട്ടറി പി.എസ്. അബൂഫൈസല്‍, സെക്രട്ടറിമാരായ മത്തായി മാസ്റ്റര്‍, ലുഖ്മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കേരളത്തെ മാഫിയവത്കരിക്കുന്നു -സോളിഡാരിറ്റി

 പ്രതിപക്ഷ നിഷ്ക്രിയത
മുതലെടുത്ത്  സര്‍ക്കാര്‍ കേരളത്തെ
മാഫിയവത്കരിക്കുന്നു -സോളിഡാരിറ്റി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍െറ നിഷ്ക്രിയത മുതലെടുത്ത് കേരളത്തെ മാഫിയവത്കരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  തോട്ട ഭൂമിയുടെ അഞ്ചു ശതമാനം റിസോര്‍ട്ടാവശ്യത്തിനുപയോഗിക്കാമെന്ന ഭേദഗതി നിയമമായിക്കഴിഞ്ഞു. സര്‍ക്കാര്‍ 2005 വരെയുള്ള പാടം നികത്തലുകള്‍ക്ക് അംഗീകാരം നല്‍കുകയും 2008 ലെ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുകയുമാണ്.
മദ്യഷാപ്പുകള്‍ക്ക് അനുവാദം നല്‍കുന്ന പഞ്ചായത്തുകളുടെ അംഗീകാരം പുന$സ്ഥാപിക്കുമെന്നും മദ്യനയം പുതുക്കുമെന്നും പറഞ്ഞിരുന്ന യു.ഡി.എഫ് പുതിയ മദ്യനയത്തിലൂടെ മുതലാളിമാരെ സംരക്ഷിക്കുന്ന നടപടികളാണെടുക്കുന്നത്. സര്‍ക്കാറിന്‍െറ അതിവേഗ റെയില്‍വേ,ദേശീയപാതാ വികസനം എന്നിങ്ങനെയുള്ള  വികസനപ്രവര്‍ത്തനങ്ങള്‍ സുതാര്യമായല്ല നടക്കുന്നതെന്ന് പി.ഐ.നൗഷാദ് ആരോപിച്ചു. ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ പരസ്പരം തമ്മിലടിക്കുന്നത് പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നതിന് കാരണമാകുന്നു. മൂലമ്പിള്ളി, ചെങ്ങറ, ആറന്മുള പ്രശ്നങ്ങള്‍ തുടരുകയും സമുദായ ശക്തികള്‍ സമ്മര്‍ദംചെലുത്തി സര്‍ക്കാര്‍ ഭൂമിയും മറ്റാനുകൂല്യങ്ങളും കൈവശപ്പെടുത്തുകയുംചെയ്യുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം, സെക്രട്ടറി ടി.എ. ഫയാസ് എന്നിവരും പങ്കെടുത്തു.