കാഞ്ഞിരോട് കാറും ബസും
കൂട്ടിയിടിച്ചു; ഒരാള്ക്ക് പരിക്ക്
കാഞ്ഞിരോട്: കാഞ്ഞിരോട് യു.പി സ്കൂളിനു സമീപം കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര് യാത്രക്കാരന് പരിക്ക്. കോഴിക്കോട് സ്വദേശിയായ ജാസിര് (21) ആണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം കണ്ണൂരില്നിന്ന് മട്ടന്നൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസും കണ്ണൂര് ഭാഗത്തേക്ക് പോവുന്ന കാറും കാഞ്ഞിരോട് വളവിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില് കാറിന്റെ മുന്ഭാഗം പൂര്ണമായും ബസിന്റെ ഡീസല് ടാങ്കും തകര്ന്നു. ബസിനടിയിലായ കാര് യാത്രക്കാരനെ നാട്ടുകാരും പൊലീസും ചേര്ന്നാണ് പുറത്തെടുത്തത്. കണ്ണൂര്^മട്ടന്നൂര് സംസ്ഥാന പാതയില് കാഞ്ഞിരോട് വളവില് വാഹനാപകടം പതിവായിട്ടുണ്ട്.