കേബിള്‍ കുഴി: കാഞ്ഞിരോട് ടൌണ്‍ വീര്‍പ്പുമുട്ടുന്നു
കാഞ്ഞിരോട്: കാഞ്ഞിരോട് ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. ബി.എസ്.എന്‍.എല്‍ കമ്പനിക്കുവേണ്ടി കേബിള്‍ കുഴിയെടുക്കുന്നതു കാരണമാണ് പൊതുവെ വീതികുറഞ്ഞ റോഡ് കടന്നുപോവുന്ന ഈ കൊച്ചുടൌണ്‍ പ്രയാസപ്പെടുന്നത്.
കണ്ണൂര്‍^മട്ടന്നൂര്‍ സംസ്ഥാനപാതയിലെ വീതികുറഞ്ഞ ഇവിടത്തെ റോഡും ടൌണിലെ വളവും പലപ്പോഴും വാഹനാപകടത്തിന് കാരണമായിട്ടുണ്ട്. എണ്ണമറ്റ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന കുരുക്കിനോടൊപ്പം ഇപ്പോള്‍ കുഴിയെടുക്കുന്നതു കൂടി തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താന്‍ കഴിയാതെ തലങ്ങും വിലങ്ങും നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് യാത്രക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല. പരീക്ഷാസമയമായതിനാല്‍ കൂടുതല്‍ പ്രയാസപ്പെടുന്നത് വിദ്യാര്‍ഥികളാണ്. ഇത്തരം ടൌണുകളില്‍ രാത്രികാലത്ത് ജോലി ചെയ്താല്‍ ദുരിതം ഒരുപരിധി വരെ കുറക്കാനാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

19-03-2011