Wednesday, November 30, 2011
കണ്ണൂരില്‍ ഡിസംബര്‍ 10ന് ആര്‍മി മേള
മിസൈല്‍, ടാങ്കുകള്‍, ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും
സൈനിക അഭ്യാസ പ്രകടനവുമുണ്ടാകും
സൈനിക അഭ്യാസ പ്രകടനവുമുണ്ടാകും
കണ്ണൂര്‍: കരസേനയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 10ന് കണ്ണൂരില്‍ ആര്‍മി മേള നടത്തുമെന്ന് കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ലഫ്റ്റനന്റ് കേണല്‍ വി.യു. മനോജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ പരിപാടികളോടെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലും പൊലീസ് പരേഡ് ഗ്രൌണ്ടിലുമായാണ് മേള നടക്കുക. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മേള കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചത്. ആദ്യമായാണ് കണ്ണൂരില്‍ ആര്‍മി മേള നടത്തുന്നത്. 10ന് രാവിലെ 8.30 മുതല്‍ പൊലീസ് പരേഡ് ഗ്രൌണ്ടില്‍ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം നടക്കും.
ടി. 72 ടാങ്കുകള്‍, ബ്രഹ്മോസ് മിസൈല്‍, ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍, വിവിധതരം ഗണ്ണുകള്‍, മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. കര്‍ണാടക^കേരള സബ്ഏരിയ കമാന്‍ഡിങ് ഓഫിസര്‍ എ.കെ. പ്രധാന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ അവസരമുണ്ടാകും. ഉച്ച 2.30നാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറുക.
പരിപാടി കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. ആകാശത്തും ഭൂമിയിലും സൈനികര്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തും. ഫ്ലൈറ്റ് പാസ്റ്റ്, സ്കൈ ഡൈവിങ്, പാരമേട്ടോര്‍ ഗ്ലൈഡിങ്, ഡേര്‍ ഡെവിള്‍ ടീമിന്റെ മോട്ടോര്‍ സൈക്കിള്‍ ഡിസ്പ്ലേ, ഹോട്ട് എയര്‍ ബലൂണ്‍, ആര്‍മി നായകളുടെയും കുതിരകളുടെയും പ്രദര്‍ശനവും അഭ്യാസവും എന്നിവ മേളയുടെ ഭാഗമായുണ്ടാകും. കലാപരിപാടികളും ഉണ്ടാകും. പ്രവേശം സൌജന്യമാണ്. രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട്ട് ആര്‍മി മേള നടന്നിരുന്നെങ്കിലും ഇത്രയും വിപുലമായിരുന്നില്ല. കണ്ണൂരില്‍ നടക്കുന്ന മേളയുടെ റിഹേഴ്സല്‍ ജവഹര്‍ സ്റ്റേഡിയത്തിലും പൊലീസ് ഗ്രൌണ്ടിലുമായി നടക്കും. റിഹേഴ്സല്‍ മേളയിലും പൊതുജനങ്ങളെ പ്രവേശിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

പെട്ടിപ്പാലം മാലിന്യം: മുഖ്യമന്ത്രിക്ക് രേഖകള്‍ സമര്‍പ്പിച്ചു
പെട്ടിപ്പാലം മാലിന്യം:
മുഖ്യമന്ത്രിക്ക് രേഖകള്‍ സമര്‍പ്പിച്ചു
മുഖ്യമന്ത്രിക്ക് രേഖകള്‍ സമര്‍പ്പിച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നതിന് വീണ്ടും അവധിപറഞ്ഞ് മുഖ്യമന്ത്രിയെ മധ്യസ്ഥനാക്കാനുള്ള നഗരസഭയുടെ ശ്രമത്തിന് തടയിടാന്‍ പ്രശ്നസംബന്ധമായ എല്ലാ രേഖകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൊതുജനാരോഗ്യ സംരക്ഷണ സമിതി അയച്ചുകൊടുത്തു. ദേശീയ മനുഷ്യാവകാശ കമീഷന്‍ സമരസമിതിക്ക് നല്‍കിയ മറുപടി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട്, മുമ്പ് വിവിധതലങ്ങളില്‍ നല്‍കിയ നിവേദനങ്ങള്‍, നിയമസഭയില്‍ നല്‍കിയ മറുപടി, നഗരസഭ വിവിധ കാലങ്ങളില്‍ പാസാക്കിയ മാലിന്യ സംസ്കരണ പ്രോജക്ടുകള്‍, മാലിന്യം തള്ളല്‍ നിര്‍ത്തുമെന്ന കൌണ്‍സില്‍ തീരുമാനം, നഗരസഭാ മാലിന്യം കടലില്‍തള്ളാന്‍ വേണ്ടി കടല്‍ഭിത്തി തകര്‍ത്തതിന്റെ ചിത്രങ്ങള്‍ തുടങ്ങിയ വിവിധ രേഖകളുടെ പകര്‍പ്പുകളാണ് മുഖ്യമന്ത്രിക്ക് അയച്ചത്.
നിയമങ്ങളും കോടതിവിധികളും ലംഘിച്ച് തലശേãരി നഗരസഭ പെട്ടിപ്പാലത്ത് നടത്തുന്ന മാലിന്യംതള്ളല്‍ അവസാനിപ്പിക്കണമെന്നും പെട്ടിപ്പാലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയില്‍നിന്നും നഗരസഭയെ പിന്തിരിപ്പിക്കണമെന്നും സമിതി അഭ്യര്‍ഥിച്ചു.

പഠനക്ലാസ്
ന്യൂമാഹി: ഭരണാധികാരികളുടെയും മനുഷ്യരുടെയും പ്രവര്‍ത്തനഫലമായാണ് ഇന്ന് പ്രകൃതിക്ക് വിനാശവും കോട്ട നഷ്ടങ്ങളും സംഭവിക്കുന്നതെന്ന് മദ്യവര്‍ജന സമിതി ശാന്തിസേന കൌണ്‍സില്‍ ജില്ലാ സെക്രട്ടറി സി.വി. രാജന്‍ മാസ്റ്റര്‍. 'മലിനീകരിക്കപ്പെടുന്ന മണ്ണും വിണ്ണും' എന്ന വിഷയത്തില്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തലില്‍ പഠനക്ലാസ് നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതരീതികളും ഭക്ഷണരീതികളും പ്രകൃതിക്ക് ഇണങ്ങുന്നതാക്കിക്കൊണ്ടും പ്ലാസ്റ്റിക് ഉപയോഗം പരമാവധി വര്‍ജിച്ചുകൊണ്ടും സമൂഹത്തില്‍ മാറ്റത്തിന് മുന്‍കൈയെടുക്കാന്‍ പെട്ടിപ്പാലം സമര വളന്റിയര്‍മാര്‍ തയാറാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. സി.പി. അശ്റഫ് സ്വാഗതം പറഞ്ഞു.

Subscribe to:
Posts (Atom)