Friday, March 30, 2012
കുടക് ജില്ലയില്‍ തീപിടിത്തം
കുടക് ജില്ലയില്‍ തീപിടിത്തം;
എണ്ണൂറോളം ഏക്കര്‍ വനം കത്തിനശിച്ചു
വീരാജ്പേട്ട: കുടക് ജില്ലയിലെ ചില ഭാഗങ്ങളിലുണ്ടായ കാട്ടുതീയില്‍ എണ്ണൂറിലധികം ഏക്കര്‍ വനം കത്തിനശിച്ചു. തെക്കന്‍ കുടകിലെ ബാളലെ, നിട്ടൂര്‍, നാഗര്‍ഹൊളെ, തട്ടക്കരെ, കാര്‍മാട് പ്രദേശങ്ങളിലും വടക്കന്‍ കുടകിലെ കുശാല്‍നഗറിനടുത്ത ആത്തൂര്‍, ഹാറങ്കി, ആനെക്കാട്, മൈസൂര്‍ അതിര്‍ത്തിയിലെ കാര്‍മാട്, ചാമരാജ്, ബിളിഗിരി എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്നുദിവസങ്ങളിലായാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. അത്തൂര്‍ ഭാഗത്തെ നാനൂറോളം ഏക്കര്‍ വനപ്രദേശം കത്തിനശിച്ചു. കുടക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ താമസിക്കുന്ന വനമാണ് കുശാല്‍നഗര്‍-മടിക്കേരി റോഡിലെ അത്തൂര്‍. തൊട്ടടുത്ത ആനെക്കാടുവില്‍ തീപിടിച്ച് ഹാറങ്കി വരെ എത്തിയതായി സമീപവാസികള്‍ പറഞ്ഞു. നാഗര്‍ഹൊളയിലെ തീപിടിത്തത്തില്‍ തേക്കിന്‍തൈകള്‍ കത്തിനശിച്ചു. മാനുകള്‍ അടക്കമുള്ള വന്യജീവികള്‍ കൂട്ടത്തോടെ ഓടിരക്ഷപ്പെടുകയായിരുന്നു. നാഗര്‍ഹൊളെയില്‍ ഇരുനൂറിലധികം വനംവകുപ്പ് ജീവനക്കാര്‍ തീയണക്കാനുള്ള ശ്രമത്തിലാണ്. കുശാല്‍നഗര്‍-മടിക്കേരി റോഡിലെ കല്ലൂര്‍ബെട്ട, ഹേറൂര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച വെളുപ്പിന് തീപിടിത്തമുണ്ടായി. കല്ലൂര്‍ബെട്ട ഫോറസ്റ്റിലെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ തീ പടര്‍ന്നുപിടിച്ചു. കുടകിലും അതിര്‍ത്തി പ്രദേശങ്ങളിലും മാര്‍ച്ചില്‍ ഇത് രണ്ടാംതവണയാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്.
പൗരാവകാശ കോടതി തെളിവെടുത്തു
പെട്ടിപ്പാലത്തെ പൊലീസ് അതിക്രമം:
പൗരാവകാശ കോടതി തെളിവെടുത്തു
പൗരാവകാശ കോടതി തെളിവെടുത്തു
തലശ്ശേരി: പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ അതിക്രമത്തെകുറിച്ച് കണ്ണൂര്‍ പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരാവകാശ കോടതി തെളിവെടുത്തു. പൊലീസ് അതിക്രമത്തിന് ഇരയായ നാലു വയസ്സുകാരി ഇസയും സ്ത്രീകളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ മൊഴിനല്‍കി. അഡ്വ. പി.എ. പൗരന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. കസ്തൂരിദേവന്‍, എം. സുല്‍ഫത്ത്, പി. അംബിക എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.
പൗരാവകാശ കോടതി കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി. ശശി അധ്യക്ഷത വഹിച്ചു. പി.എം. അബ്ദുല്‍നാസര്‍, എന്‍.വി. അജയകുമാര്‍, ജബീന ഇര്‍ഷാദ്, സുമയ്യ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട് സ്വാഗതം പറഞ്ഞു. സമാപന യോഗത്തില്‍ അഡ്വ. പി.എ. പൗരന്‍ പൊലീസിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ക്രൂരമായ പൊലീസ് അതിക്രമമാണ് പെട്ടിപ്പാലത്ത് നടന്നതെന്ന് അദ്ദേഹം കുറ്റപത്രത്തില്‍ ആരോപിച്ചു.

‘ജനകീയ മതില്‍’ തീര്‍ത്തു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി പ്രതീകാത്മകമായി ‘ജനകീയ മതില്‍’ നിര്‍മിച്ചു. വിശാലസമരമുന്നണിയുടെയും പൊതുജനാരോഗ്യ സംരക്ഷണസമിതിയുടെയും നേതൃത്വത്തിലാണ് ‘മതില്‍’ തീര്‍ത്തത്.
പൊലീസിനെ ഉപയോഗിച്ച് ജനകീയസമരങ്ങളെ തകര്‍ക്കാമെന്നത് ഭരണകൂടത്തിന്‍െറ വ്യാമോഹം മാത്രമാണെന്നും പെട്ടിപ്പാലത്ത് പൊലീസ് നടത്തിയ ഭീകരതക്ക് മറുപടി പറയേണ്ടിവരുമെന്നും ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്‍റ് ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. ‘ജനകീയ മതില്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരായ ചൂര്യായി ചന്ദ്രന്‍, പോള്‍ ടി. സാമുവല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

എം.പി ഫണ്ടിന് ഭരണാനുമതി
എം.പി ഫണ്ടിന് ഭരണാനുമതി
മുണ്ടേരി പഞ്ചായത്തിലെ മായന്‍മുക്ക് അങ്കണവാടി റോഡ് ഡ്രൈനേജ്, മെറ്റലിങ്, ടാറിങ് എന്നിവക്ക് അഞ്ച് ലക്ഷം.
Subscribe to:
Posts (Atom)