ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, September 15, 2011

SOLIDARITY KANNUR

THANIMA KANNUR


ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം
തലശേãരിയില്‍
തലശേãരി: തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തലശേãരി തിരുവങ്ങാട് ആര്‍ട്ട് ഗാലറിയില്‍ സെപ്റ്റംബര്‍ 19 മുതല്‍ 22 വരെ ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഖുര്‍ആനിലെ ദൃശ്യസാധ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി 'തനിമ' സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ മികച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. 19 ന് രാവിലെ 11.30 ന് പ്രമുഖ ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയുടെ വിജയത്തിനായി ഉസ്മാന്‍ ജനറല്‍ കണ്‍വീനറായി സ്വാഗതസംഘം രൂപവത്കരിച്ചു. തലശേãരി ടി.സി. റോഡ് ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗത്തില്‍ തനിമയുടെ സംസ്ഥാന പ്രതിനിധികള്‍ പങ്കെടുത്തു.

AL FALAH, MAHE


നിലമ്പൂരില്‍ വെച്ചു നടന്ന സംസ്ഥാന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ തൈക്വോണ്ടോ ചാമ്പ്യന്‍ ഷിപ്പില്‍ അണ്ടര്‍ 16 കിലോ. വിഭാഗത്തില്‍ ഗോള്‍ഡ്‌ മെഡല്‍ കരസ്ഥമാക്കിയ സാമ്ര മറിയം . പെരിങ്ങാടി അല്‍ ഫലഹ് ഇംഗ്ലീഷ് സ്കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനിയാണ്. സെപ്ടംബര്‍ 29 നു ഗോവയില്‍ നടക്കുന്ന ദേശീയ ചമ്പിഒന്ശിപ്പിലെക്കു സെലക്റേന്‍ ലഭിച്ചിട്ടുണ്ട്.

MALARVADY

മലര്‍വാടി ബാലസംഘം ക്വിസ് മത്സരം
ഇരിട്ടി: മലര്‍വാടി ബാലസംഘം ഉളിയില്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. എന്‍.സി. മുഹമ്മദ് ജാസില്‍, കെ.എം. അജ്മല്‍, ടി.വി. ആദില എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. മേഖലാ കോ ഓഡിനേറ്റര്‍ അന്‍സാര്‍ ഉളിയില്‍, മട്ടന്നൂര്‍ ഏരിയാ കോ ഓഡിനേറ്റര്‍ ഗഫൂര്‍ മാസ്റ്റര്‍ എനിവര്‍ നേതൃത്വം നല്‍കി.
 മലര്‍വാടി പൂക്കളമത്സരം
തലശേãരി: ഓണാഘോഷത്തിന്റെ ഭാഗമായി മലര്‍വാടി ബാലസംഘം പാലിശേãരി, കായ്യത്ത് യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ തിരുവോണ ദിനത്തില്‍ പൂക്കളമത്സരം സംഘടിപ്പിച്ചു. പ്രദേശത്തെ വീടുകളില്‍ മലര്‍വാടി ബാലസംഘം പ്രവര്‍ത്തകര്‍ കയറിയിറങ്ങി പൂക്കളങ്ങള്‍ സന്ദര്‍ശിക്കുകയും ഓണാശംസകള്‍ കൈമാറുകയും ചെയ്തു. ബാലസംഘം പ്രവര്‍ത്തകരായ ഫാത്തിമ സക്കറിയ, ഷസ ഫാത്തിമ, ഇസ്ഹാഖ്, ആമിന ഫിസ, അമ്രീന്‍ ഫിറോസ് എന്നിവര്‍ പങ്കെടുത്തു. കോഓഡിനേറ്റര്‍ സി.എം. റഹീസ്, റിദാ റശദ് എന്നിവര്‍ നേതൃത്വം നല്‍കി.