ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, October 14, 2011

ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ: പ്രസക്തിയും പ്രയോഗവും'

 സെമിനാര്‍ സംഘടിപ്പിച്ചു
പെരിങ്ങാടി: അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിക് കോളജിന്റെ ആഭിമുഖ്യത്തില്‍ 'ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ: പ്രസക്തിയും പ്രയോഗവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുഹമ്മദ് പാലത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥക്ക് പ്രസക്തിയേറുകയാണെന്നും പാശ്ചാത്യ രാജ്യങ്ങളിലടക്കം ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അല്‍ഫലാഹ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 'ആഗോള സാമ്പത്തിക മാന്ദ്യം' എന്ന വിഷയത്തില്‍ ഒ.കെ. ഫാരിസും 'ഇസ്ലാമിക മൈക്രോ ഫൈനാന്‍സിങ് സ്ഥാപനങ്ങള്‍ കേരളത്തില്‍' എന്ന വിഷയത്തില്‍ റസ്ബീന റഷീദും പ്രബന്ധം അവതരിപ്പിച്ചു. ഷംസീര്‍ മാസ്റ്റര്‍ സ്വാഗതവും ഷര്‍മിന ഖാലിദ് നന്ദിയും പറഞ്ഞു.

തൊഴില്‍ദാന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്  
തൊഴില്‍ദാന പദ്ധതി:
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ഗ്രാമീണ മേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം വ്യവസായം ആരംഭിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസില്‍ നിന്ന് സൌജന്യമായി ലഭിക്കും. വിവരങ്ങള്‍ക്ക് കണ്ണൂര്‍ മഹാത്മ മന്ദിരത്തിന് സമീപമുള്ള ജില്ലാ ഖാദി വ്യവസായ ഓഫിസുമായി ബന്ധപ്പെടണം. 
ഫോണ്‍: 0497 2700057

സിക്കിം ദുരിതാശ്വാസ ഫണ്ട് വിജയിപ്പിക്കണം -എസ്.ഐ.ഒ

 സിക്കിം ദുരിതാശ്വാസ ഫണ്ട്
വിജയിപ്പിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: പ്രകൃതിക്ഷോഭത്തിന് ഇരയായ സിക്കിമുകാര്‍ക്ക് എസ്.ഐ.ഒ സ്വരൂപിക്കുന്ന ദുരിതാശ്വാസ ഫണ്ട് ജില്ലയില്‍നിന്ന് ഇന്ന് സമാഹരിക്കും. ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ എസ്.ഐ.ഒ ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. റാഷിദ്, ടി.വി. മുഹ്സിന്‍, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു

മദീനയില്‍ കാഞ്ഞിരോട് സ്വദേശി നിര്യാതനായി

ഹൃദയാഘാതംമൂലം
മദീനയില്‍ മരണപ്പെട്ടു
കാഞ്ഞിരോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മദീനയില്‍ മരിച്ചു. കാഞ്ഞിരോട് പാരച്ചിന്റവിട ജീലാനി മന്‍സിലില്‍ എന്‍.പി. ഇസ്മായില്‍ ഹാജി (42)യാണ് ഹൃദയാഘാതം മൂലം ജോലിസ്ഥലമായ മദീനയില്‍ മരണപ്പെട്ടത്. 
ഭാര്യ: പാരച്ചിന്റവിട ഫൌസിയ. 
മക്കള്‍: സി.പി. ഫൈസല്‍, ഫസീല, നസീര്‍, ഫഹദ്. മരുമകന്‍: ഇഖ്ബാല്‍ (ഷാര്‍ജ).
കൂത്തുപറമ്പ് ഇടുമ്പയില്‍ അഹമ്മദ്-ഖദീജ ദമ്പതിമാരുടെ മകനാണ്. 
സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, മുഹമ്മദലി, ഇബ്രാഹിം, അഷ്റഫ്, ആയിഷ, സൈനബ. ഖബറടക്കം മദീനയില്‍.