റമദാന് കാമ്പയിന്‍
വിളയാങ്കോട്: വിളയാങ്കോട് വാദിസലാം എസ്.ഐ.ഒ, ജി.ഐ.ഒ യൂനിറ്റുകള്‍ സംയുക്തമായി നടത്തുന്ന റമദാന്‍ കാമ്പയിന് ഇന്ന് തുടക്കമാവും. രാവിലെ ഒമ്പതിന് ഖത്തീബ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ സി.എച്ച്. മുഹമ്മദ് മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗത്തില്‍ ശമീം ഫാഇസ് അധ്യക്ഷത വഹിച്ചു. വി.പി. അമീന്‍, എ. സാദിഖ്, എം. ബിന്‍സിയ, പി. ഫൗസിയ എന്നിവര്‍ സംസാരിച്ചു. എം. അജ്മല്‍ സ്വാഗതവും കെ. ആനിസ നന്ദിയും പറഞ്ഞു.