ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, August 4, 2012

KIDS MALL

റമദാന്‍ കിറ്റ് വിതരണം

റമദാന്‍ കിറ്റ്
വിതരണം
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഹിറാ സോഷ്യല്‍ സെന്‍ററില്‍ രണ്ടാംഘട്ട റമദാന്‍ കിറ്റ് വിതരണം ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ നിര്‍ധനരായ 58 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു.
എടക്കാട് സഫാ സെന്‍റര്‍ ഇമാം ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. അമീര്‍ അബ്ദുറഹിമാന്‍ ഖിറാഅത്ത് നടത്തി. കളത്തില്‍ ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി. റസാഖ് സ്വാഗതവും സി.വി.ഒ. ആസിഫ് നന്ദിയും പറഞ്ഞു. റഷാദ്, റംഷീദ്, ഹനീഫ, അമീന്‍  എന്നിവര്‍ നേതൃത്വം നല്‍കി.

മഅ്ദനി ഫോറം ജനകീയ ഫണ്ട്

 മഅ്ദനി ഫോറം ജനകീയ ഫണ്ട്
സമാഹരണം വിജയിപ്പിക്കണം
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനി നിയമസഹായത്തിനുവേണ്ടി ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ആഗസ്റ്റ് 10ന് നടത്തുന്ന ജനകീയ ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്ന് ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി എന്നിവരും മത-സാമൂഹിക-സാംസ്കാരിക നായകരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിചാരണത്തടവുകാരനായി ജയിലിലടക്കപ്പെട്ട മഅ്ദനിക്ക് പൗരാവകാശം എന്ന നിലക്ക് ലഭിക്കേണ്ട നിയമസഹായത്തിനുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ജാതി, മത, കക്ഷി വിത്യാസങ്ങളില്ലാതെ മുഴുവന്‍ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എം.എല്‍.എമാരായ ജമീലാ പ്രകാശം, പി.ടി.എ. റഹീം, കെ.ടി. ജലീല്‍, മുന്‍മന്ത്രി ഡോ. നീലലോഹിതദാസന്‍ നാടാര്‍, ഡോ. ബലരാമന്‍, ഭാസുരേന്ദ്ര ബാബു, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി, ടി. ആരിഫലി, പ്രഫ. അബ്ദുല്‍ ഹമീദ്, എസ്.എ. പുതിയവളപ്പില്‍, മൗലവി ജമാലുദ്ദീന്‍ മങ്കട, പൂന്തുറ സിറാജ്, അഡ്വ. എസ്. പ്രഹ്ളാദന്‍, പി.ഐ. നൗഷാദ്, വയലാര്‍ ഗോപകുമാര്‍, കടയ്ക്കല്‍ ജുനൈദ്, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്

 വിദേശ തൊഴിലന്വേഷകര്‍ക്ക് 
പഠന ക്യാമ്പ്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്‍െറ ആഭിമുഖ്യത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഒരുദിവസത്തെ പഠന ക്യാമ്പ് (പ്രീഡിപാര്‍ച്ചര്‍ ഓറിയന്‍േറഷന്‍ പ്രോഗ്രാം) ആഗസ്റ്റ് 25 ന് കോഴിക്കോട് ഹോട്ടല്‍ പാരമൗണ്ടില്‍ നടത്തും. വിസ സംബന്ധമായ പ്രശ്നങ്ങള്‍ തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധ തരം വിസകള്‍, വിദേശ തൊഴില്‍ അവസരങ്ങള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാമ്പില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും. സ്റ്റഡി മെറ്റീരിയല്‍സ്, ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും.  താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസടച്ച് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശം ലഭിക്കും. ഫോണ്‍: 0495 2304885, 0497 2765310, 9744328441, 9447653355.