Saturday, March 17, 2012
പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു
പൊതുജനാരോഗ്യ സംരക്ഷണ
സമിതി പ്രതിഷേധിച്ചു
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസിനെ ഉപയോഗിച്ച് മാലിന്യം തള്ളാനുള്ള നീക്കത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി അടിയന്തര യോഗം പ്രതിഷേധിച്ചു. മാലിന്യം തള്ളാന്‍ പൊലീസിന്‍െറ സഹായം അനുവദിക്കരുതെന്ന് പഞ്ചായത്ത് ഭരണസമിതിയുടെയും ഗ്രാമസഭയുടെയും ഏകകണ്ഠമായ തീരുമാനമുണ്ടായിട്ടും നഗരസഭയുടെ ധാര്‍ഷ്ട്യത്തിന് കൂട്ടുനില്‍ക്കുന്ന പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെയും ഗ്രാമവികസനമന്ത്രിയുടെയും നിലപാട് അധിക്ഷേപാര്‍ഹമാണ്. പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍വേണ്ടി വണ്ടികളും ഉദ്യോസ്ഥരും തയാറായിട്ടും ജനശക്തിക്കുമുന്നില്‍ പിന്തിരിയേണ്ടിവന്നതില്‍ യോഗം ആഹ്ളാദം പ്രകടിപ്പിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. ടി. ഹനീഫ സ്വാഗതവും പി. നാണു നന്ദിയും പറഞ്ഞു.
‘പ്രതിഷേധിക്കുക’
‘പ്രതിഷേധിക്കുക’
വാരം: ചേലോറ സമരസമിതി നേതാവ് മധുവിനെ ഗുണ്ടാസംഘം മര്‍ദിച്ച് അവശനാക്കിയതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പൊലീസിനെയും ഗുണ്ടാസംഘത്തെയും ഉപയോഗിച്ച് ചേലോറക്കാരെയും സമരസമിതിക്കാരെയും ശത്രുക്കളായി പ്രഖ്യാപിച്ച് വേട്ടയാടി പ്രശ്നം പരിഹരിക്കാമെന്നത് മൗഢ്യമായിരിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്‍റ് കെ.കെ. ഫൈസല്‍, കെ. സജീം, സി.ടി. ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.
പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാലിന്യം തള്ളാന്‍ ശ്രമം; ഒടുവില്‍ ഉപേക്ഷിച്ചു
പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ
മാലിന്യം തള്ളാന്‍ ശ്രമം; ഒടുവില്‍ ഉപേക്ഷിച്ചു

തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാലിന്യം തള്ളാന്‍ തീരുമാനിച്ച് സര്‍വ ഒരുക്കങ്ങളും നടത്തിയെങ്കിലും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവസാന നിമിഷം ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെ പെട്ടിപ്പാലത്ത് പൊലീസ് സംരക്ഷണയില്‍ മാലിന്യം നിക്ഷേപിച്ചേക്കുമെന്ന വിവരം വ്യാഴാഴ്ച ഉച്ചക്കേ പുറത്തായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലശ്ശേരി ഡിവിഷന് കീഴിലുള്ള തലശ്ശേരി, ധര്‍മടം, ന്യൂമാഹി സ്റ്റേഷനുകളിലെ എസ്.ഐമാരടക്കം പൊലീസ് പട തലശ്ശേരി സി.ഐ എം.പി. വിനോദിന്‍െറ നേതൃത്വത്തില്‍ സ്റ്റേഷന് മുന്നില്‍ തയാറായി നിന്നു. മാലിന്യം വഹിച്ച ആറ് വാഹനങ്ങള്‍ പെട്ടിപ്പാലത്തേക്ക് തിരിക്കാന്‍ സ്റ്റേറ്റ് ബാങ്കിന് സമീപം, സൈദാര്‍പള്ളി എന്നിവിടങ്ങളിലും തയാറായി. നഗരസഭാ ഉദ്യോഗസ്ഥരും ഇവിടെ തമ്പടിച്ചിരുന്നു. വിവരം നേരത്തെ അറിഞ്ഞതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെകൊണ്ട് സ സമരപന്തല്‍ നിറഞ്ഞിരുന്നു.
സമര നേതാക്കള്‍ ഇതിനിടെ ഉന്നത രാഷ്ട്രീയ നേതാക്കളെ വിളിച്ച് പൊലീസ് ഇടപെട്ടാല്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു. അതേസമയം, പൊലീസ് പിന്തിരിഞ്ഞിട്ടും നഗരസഭ അധികാരികള്‍ സ്റ്റേഷനിലത്തെി എന്തു വില കൊടുത്തും മാലിന്യം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു.
പിറവം തെരഞ്ഞെടുപ്പിന് മുമ്പ് വിളപ്പിന്‍ശാലയില്‍ നടന്നതുപോലുള്ള ചെറുത്തുനില്‍പ് പെട്ടിപ്പാലത്ത് ഉണ്ടാകരുത് എന്നതിനാലാണ് തലസ്ഥാനത്ത് നിന്ന് തന്നെ പൊലീസ് ആക്ഷന്‍ വിലക്കിയതെന്ന് അറിയുന്നു. തെരഞ്ഞെടുപ്പിനു ശേഷം ആകാമെന്നാണത്രെ മുകളില്‍ നിന്നുള്ള നിര്‍ദേശം. ന്യൂമാഹി പ്രദേശത്ത് റെയ്ഡ് നടക്കുന്നുണ്ട് എന്ന് പറഞ്ഞാണ് പൊലീസുകാരെ തലശ്ശേരിയില്‍ വിന്യസിച്ചത്.
ക്രമസമാധാന പ്രശ്നമെന്ന നിലയില്‍ പെട്ടിപ്പാലത്ത് ഇടപെടാന്‍ സാധിക്കില്ളെന്നാണ് പൊലീസ് നിലപാട്. ഹൈകോടതി ഉത്തരവനുസരിച്ച് പാതയോരം തടസ്സപ്പെടുത്തല്‍ എന്ന വകുപ്പനുസരിച്ച് നടപടിക്ക് കഴിയില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറ്റുകാല്‍ പൊങ്കാല സംഭവത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് വിവാദമായ ഉത്തരവാണിത്. തലശ്ശേരി നഗരസഭയുടെ അനധികൃത മാലിന്യനിക്ഷേപത്തിനെതിരെ ഒക്ടോബര്‍ 31 മുതലാണ് പെട്ടിപ്പാലത്ത് അനിശ്ചിതകാല സമരം ആരംഭിച്ചത്.

ചേലോറയില്‍ സമര സമിതി നേതാവിനെ മര്‍ദിച്ചു
ചേലോറയില്‍ സമര സമിതി നേതാവിനെ മര്‍ദിച്ചു
ചേലോറയില്‍ മാലിന്യവിരുദ്ധ സമരസമിതി നേതാവിനുനേരെ ഗുണ്ടാസംഘത്തിന്‍െറ ആക്രമണം. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കെ.കെ. മധുവിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപത്തെ സമരപന്തലില്‍ ഉപവാസമിരിക്കുകയായിരുന്നു ഇദ്ദേഹത്തെ വെള്ള ക്വാളിസ് വാനിലത്തെിയ മൂന്നംഗ സംഘമാണ് മര്‍ദിച്ചത്. ‘ചെയര്‍പേഴ്സന്‍ ശ്രീജയുടെ വീട്ടില്‍ മാലിന്യം തള്ളുമല്ളെടാ’ എന്ന് ആക്രോശിച്ചാണ് മര്‍ദിച്ചതെന്ന് മധു പറഞ്ഞു.
കാല്‍മുട്ടിനും ചുണ്ടിനും തലക്കും സാരമായി പരിക്കേറ്റ് മധു ബോധമറ്റുവീഴുകയായിരുന്നു. സമരസമിതി പ്രവര്‍ത്തകരായ പിഷാരടി, ഷൈജു എന്നിവര്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്തത്തെിയപ്പോഴാണ് ബോധമറ്റുകിടക്കുന്ന ഇദ്ദേഹത്തെ കണ്ടത്തെിയത്. തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാംതവണയാണ് ഇദ്ദേഹത്തിന് മര്‍ദനമേല്‍ക്കുന്നത്. കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ഗുണ്ടാസംഘമാണ് മര്‍ദനത്തിനുപിന്നിലെന്ന് സമരസമിതി ആരോപിച്ചു.
ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികള്‍ രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. ഏതാനും ദിവസം മുമ്പ് സമസമിതി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേമ്പറില്‍ മാലിന്യം വിതറിയിരുന്നു. ഇതിന്‍െറ പേരില്‍ 21 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
മര്‍ദനത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പ്രതിഷേധിച്ചു. ജനകീയ സമരങ്ങളെ മര്‍ദിച്ച് ഒതുക്കുന്നത് ഭരണകൂടഭീകരതയാണെന്നും നീതിബോധമുള്ളവര്‍ സമരരംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. കെ.കെ. ഫൈസല്‍, സി.ടി. അശ്കര്‍, സി.ടി. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. ചേലോറയിലെ സമരത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈവിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് പി.ബി.എം. ഫര്‍മീസ് പറഞ്ഞു.
മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മാലിന്യവിരുദ്ധ സമിതി പ്രവര്‍ത്തകരും നാട്ടുകാരും കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം കോര്‍ണര്‍ ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന യോഗം പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, കലാകുടം രാജു, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ചാലോടന്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു.

പൗരബോധവും പരജീവിസ്നേഹവും വളരണം -പി.ഐ. നൗഷാദ്
പൗരബോധവും പരജീവിസ്നേഹവും
വളരണം -പി.ഐ. നൗഷാദ്
വളരണം -പി.ഐ. നൗഷാദ്
ന്യൂമാഹി: സമരങ്ങളിലേര്‍പ്പെടുന്നതിലൂടെ പൗരബോധവും സാമൂഹികബോധവും പരജീവി സ്നേഹവും വളര്‍ന്നുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ പി.ഐ. നൗഷാദ്. വേദനയനുഭവിക്കുന്നവരും പീഡിപ്പിക്കപ്പെടുന്നവരുമായ ജനവിഭാഗങ്ങളുടെ മോചനത്തിനായി അണിചേരാനുള്ള മനസ്സ് വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പെട്ടിപ്പാലം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരില്‍ പോലും ശതകോടീശ്വരന്മാരാണ് ഏറെയും. അതിനാല്‍ തന്നെ ഇവര്‍ ആസൂത്രണം ചെയ്യുന്ന വികസന പരിപാടികളും പദ്ധതികളുമെല്ലാം ജനവിരുദ്ധമാവുകയാണ്. ഈ പദ്ധതികളുടെ ബുള്‍ഡോസര്‍ ചക്രങ്ങളില്‍പെട്ട് കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തയാറാവുന്നില്ല. ഈ അവസ്ഥയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്നവര്‍ സ്വന്തം പ്രശ്നങ്ങളില്‍ മാത്രം ഒതുങ്ങാതെ പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് പെട്ടിപ്പാലം സമരം തകര്‍ക്കാനുള്ള നഗരസഭയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം.
രാഷ്ട്രീയ നേതാക്കളും സര്‍ക്കാറും തലശ്ശേരി നഗരസഭയുടെ തെറ്റായ നടപടികളെ എതിര്‍ക്കാന്‍ ഇനിയെങ്കിലും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.കെ. മുഹമ്മദലി ആമുഖഭാഷണം നടത്തി. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ജബീന ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.

പെട്ടിപ്പാലം സമരസമിതി പ്രവര്‍ത്തകര്‍ ചേലോറ സന്ദര്‍ശിച്ചു
പെട്ടിപ്പാലം സമരസമിതി
പ്രവര്‍ത്തകര്‍ ചേലോറ സന്ദര്‍ശിച്ചു
പ്രവര്‍ത്തകര്‍ ചേലോറ സന്ദര്‍ശിച്ചു
ന്യൂമാഹി: ജയില്‍മോചിതരായ ചേലോറ മാലിന്യവിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്ക് പെട്ടിപ്പാലം സമരസമിതിപ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. പുന്നോല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെയും മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറയും ആഭിമുഖ്യത്തിലാണ് പെട്ടിപ്പാലം ദേശവാസികള്‍ ചേലോറയിലത്തെിയത്. ടി.എം. മമ്മൂട്ടി, മഹറൂഫ് അബ്ദുല്ല, പി. അബ്ദുസത്താര്‍, കെ.എം. ആയിശ, സഫിയ, സൈനബ എനിവര്‍ നേതൃത്വം നല്‍കി. പി.എം. അബ്ദുന്നാസിര്‍, ജബീന ഇര്‍ഷാദ്, ഇസ്സ എന്നിവര്‍ സംസാരിച്ചു.
കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ വാര്‍ഷികം
കാഞ്ഞിരോട് ശങ്കരവിലാസം
യു.പി സ്കൂള്‍ വാര്‍ഷികം
യു.പി സ്കൂള്‍ വാര്‍ഷികം
കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ വാര്‍ഷികാഘോഷം മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് മെംബര്‍ സി. ഉമ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സി. ലത എന്നിവര്‍ സംസാരിച്ചു. ടി.കെ. സുരേഷ്ബാബു, സി.എച്ച്. രാമകൃഷ്ണന്‍ എന്നിവര്‍ എന്‍ഡോവ്മെന്‍റ് വിതരണം ചെയ്തു. കെ. സുധീര്‍ സമ്മാനദാനം നിര്‍വഹിച്ചു. വിരമിക്കുന്ന എല്‍.വി. ഭാര്‍ഗവി ടീച്ചര്‍ക്ക് വാര്‍ഡ് മെംബര്‍ സി.പി. ഫല്‍ഗുനന്‍ ഉപഹാരം സമര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ കെ. ജയപ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. അരവിന്ദന്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)