ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, July 8, 2012

MOBILE TECHNICIAN

ALIF CENTRE

MADHYAMAM KOTTAYAM

 
 
 

വിലക്കയറ്റത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍ണ

 വിലക്കയറ്റത്തിനെതിരെ
വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍ണ
പഴയങ്ങാടി: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി   കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ സായാഹ്ന ധര്‍ണ നടത്തി. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ്് മോഹനന്‍ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു.  ഇ.ടി. രവി അധ്യക്ഷത വഹിച്ചു.പി.ബി.എം. ഫര്‍മീസ്, ജോസഫ് ജോണ്‍, മധു കക്കാട്, എന്നിവര്‍ സംസാരിച്ചു. പ്രസന്നന്‍ സ്വാഗതവും എസ്.എല്‍.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ഖാദി ഗ്രാമവ്യവസായ കമീഷന്‍, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി വഴി ഉല്‍പാദന, സേവനമേഖലയില്‍ സൂക്ഷ്മസംരംഭങ്ങളാരംഭിക്കാന്‍ താല്‍പര്യമുള്ള സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഉല്‍പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവനം പ്രദാനം ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെയും പരമാവധി പദ്ധതിച്ചെലവാകാം. സംരംഭകര്‍ കുറഞ്ഞത് എട്ടാം ക്ളാസ് പാസായവരായിരിക്കണം. ഗ്രാമീണമേഖലയില്‍ ഖാദി ഗ്രാമവ്യവസായ കമീഷനും ഖാദി ഗ്രാമവ്യവസായ ബോര്‍ഡുമാണ് പദ്ധതി നടപ്പാക്കുന്നത്. താല്‍പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫിസിലോ അപേക്ഷ നല്‍കണം.

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ പരിശീലനം

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍  പരിശീലനം
കണ്ണൂര്‍: നബാര്‍ഡിന്‍െറ സഹകരണത്തോടെ കണ്ണൂര്‍ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ സൗജന്യ പരിശീലനത്തിന് താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍.ടി.എ ഗ്രൗണ്ടിന് സമീപം, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ 16ന് മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കണം.  ഓണ്‍ലൈനായി അപേക്ഷിക്കാന്‍  www.rudseti.webs.com സന്ദര്‍ശിക്കുക.  ഫോണ്‍: 04602 226573, 227869.

സ്വാശ്രയ രംഗത്തെ വിചാരണ ചെയ്ത് സോഷ്യല്‍ ഓഡിറ്റിങ്

 സ്വാശ്രയ രംഗത്തെ വിചാരണ ചെയ്ത് 
സോഷ്യല്‍ ഓഡിറ്റിങ്
കോഴിക്കോട്: ഒരു പതിറ്റാണ്ട് പിന്നിട്ട സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കീറിമുറിച്ച് സോഷ്യല്‍ ഓഡിറ്റിങ്. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയാണ് സ്വാശ്രയ രംഗത്തിന്‍െറ ദശാബ്ദക്കാലത്തെ വിചാരണ ചെയ്തത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
സ്വാശ്രയ വിദ്യാഭ്യാസ മേഖല പൂര്‍ണമായും മാനേജ്മെന്‍റുകള്‍ക്ക് വിട്ടുകൊടുത്തതാണ് പ്രശ്നമായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.  സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ സൗകര്യമൊരുക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട് മാനേജ്മെന്‍റുകള്‍ പ്രവര്‍ത്തിച്ചു.
പരിശോധനക്കത്തെുന്ന സംഘംപോലും ഇവരുടെ അതിഥികളായി മാറുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ, ആരും ചോദിക്കാനും പറയാനുമില്ലാത്ത സ്ഥിതി മേഖലയിലുണ്ടായി. വിജയ ശതമാനം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാറാണ്. സ്ഥാപനത്തിന്‍െറ നിലവാരത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യത രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹികമായ കുറ്റമാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ ചെയ്യുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു. പഠിച്ച് പണമുണ്ടാക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് ഇത്തരം സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രേരണയാകുന്നത്. ഇവിടങ്ങളില്‍ യോഗ്യരായ അധ്യാപകരില്ല.
10വര്‍ഷം കഴിഞ്ഞിട്ടും സ്വാശ്രയ മേഖലയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ കോളജുകള്‍ എന്നത് ഒരു യാഥാര്‍ഥ്യമായിക്കണ്ട്, ഗുണപരമായ മാറ്റങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും സാമൂഹിക പ്രവര്‍ത്തകന്‍ സുന്ദര്‍രാജ് പറഞ്ഞു. ‘സ്വാശ്രയ വിദ്യാഭ്യാസത്തിന്‍െറ ഒരു ദശാബ്ദം, സോഷ്യല്‍ ഓഡിറ്റിങ്’ എന്ന വിഷയം എ. അനസ് അവതരിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ഫസല്‍ കാതിക്കോട്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല, പി.കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. എം. ജലീല്‍ സ്വാഗതവും കെ.പി.എം ഹാരിസ് നന്ദിയും പറഞ്ഞു.

പൊലീസിനെ വര്‍ഗീയ മുക്തമാക്കണം-JIH

പൊലീസിനെ വര്‍ഗീയ
മുക്തമാക്കണം
-ജമാഅത്തെ ഇസ്ലാമി
 ന്യൂദല്‍ഹി: പൊലീസിലും സുരക്ഷാ ഏജന്‍സികളിലും മുസ്ലിംകള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി  മീഡിയാ സെക്രട്ടറി ഇഅ്ജാസ് അഹ്മദ്, പബ്ളിക് റിലേഷന്‍ സെക്രട്ടറി എന്‍.ജി. മുഹമ്മദ് സലീം എന്നിവര്‍  ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ കോസികലാനിലും മറ്റും ഈയിടെയുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ മുസ്ലിംകള്‍ കൊല്ലപ്പെടുകയും കടകളും വീടുകളും വ്യാപകമായി കൊള്ളയടിക്കപ്പെടുകയും ചെയ്തു. ന്യൂനപക്ഷം ഏകപക്ഷീയമായി ആക്രമിക്കപ്പെട്ടപ്പോള്‍ അത് തടയേണ്ട പൊലീസ് കാഴ്ചക്കാരായി. പൊലീസ് ഒരു വിഭാഗത്തോട്  വിവേചനപരമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ളെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 മുസ്ലിംകള്‍ക്ക് ആനുപാതിക പ്രാതിനിധ്യം പൊലീസിലും മറ്റും ഉറപ്പുവരുത്തുകയാണ് വിവേചനം അവസാനിപ്പിക്കാനുള്ള  പോംവഴി. സച്ചാര്‍ കമീഷന്‍ ഇത് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. 83,000 പേരുള്ള ദല്‍ഹി പൊലീസില്‍ 1300 പേര്‍ മാത്രമാണ് മുസ്ലിംകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ അനുപാതം ഇതിലും കുറവാണ്.  പൊലീസ് വിഭാഗീയമായി പെരുമാറുന്നത് സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കും. പൊലീസുകാര്‍ക്ക് വര്‍ഗീയ വികാരങ്ങളില്‍നിന്ന് മുക്തരായി പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്‍കണം. മുസ്ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് തുടരുകയാണ്. ബിഹാര്‍ സ്വദേശി ഫസീഹ് മഹ്മൂദിനെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തത്  ആരുടെ ഉത്തരവ് പ്രകാരമാണെന്ന് ഇപ്പോഴും വ്യക്തമല്ല. 
 രണ്ടു കശ്മീരി വിദ്യാര്‍ഥികളെ അലീഗഢ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടിച്ചുകൊണ്ടുപോയത്. അറസ്റ്റ് ചെയ്യുന്നതിന്‍െറ നടപടിക്രമങ്ങള്‍ പൊലീസ് പാലിക്കുന്നില്ല. 10.6 ശതമാനം മാത്രം മുസ്ലിംകളുള്ള മഹാരാഷ്ട്രയില്‍ ജയില്‍വാസികളില്‍ 36 ശതമാനം മുസ്ലിംകളാണ്. ജയിലുകളില്‍ മാത്രമാണ് മുസ്ലിംകള്‍ക്ക് അവരുടെ ജനസംഖ്യയേക്കാള്‍ പ്രാതിനിധ്യം ലഭിക്കുന്നത്. മുസ്ലിംകളെ ഭീകരരോ ഭീകരതയെ പിന്തുണക്കുന്നവരോ ആയി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. നക്സല്‍ വിരുദ്ധ നടപടിയുടെ പേരില്‍ ബീജാപൂരില്‍ ആദിവാസികളെ കൂട്ടക്കൊല ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.