ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പാറക്കല്‍ അഹ്മദ് സാഹിബിന്റെ നേത്യത്ത്വത്തില്‍ പുറവൂരില്‍ നടക്കുന്ന വീടുനിര്‍മാണത്തിന്റെ പണി പുരോഗമിക്കുന്നു.
Thursday, September 22, 2011
KANHIRODE NEWS
കാഞ്ഞിരോട്-ചക്കരക്കല്ല് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഹിറാ ബസ് ഷെല്‍ട്ടര്‍ മാറ്റി സ്ഥാപിക്കുന്നു.
KANHIRODE NEWS
റബര്‍ ഷീറ്റ് കളവുപോയി
കാഞ്ഞിരോട് ജുമാമസ്ജിദില്‍നിന്ന് റബര്‍ ഷീറ്റുകള്‍ മോഷണം പോയതായി പരാതി. കാഞ്ഞിരോട് മുസ്ലിം ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് എം.വി.സി. ഹംസ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. പള്ളിയോടു ചേര്‍ന്ന കൂടയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച 180ഓളം ഷീറ്റുകളാണ് നഷ്ടപ്പെട്ടത്.
20ന് രാത്രിയാണ് സംഭവം. കണ്ണൂരില്‍നിന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ഇതിനുമുമ്പും പലതവണ റബര്‍ ഷീറ്റുകള്‍ കളവുപോയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
20ന് രാത്രിയാണ് സംഭവം. കണ്ണൂരില്‍നിന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ഇതിനുമുമ്പും പലതവണ റബര്‍ ഷീറ്റുകള്‍ കളവുപോയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
KANHIRODE NEWS
ഗതാഗതം നിരോധിച്ചു
കണ്ണൂര്‍: ചക്കരക്കല്‍ (ചൂള)-കാഞ്ഞിരോട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒരു മാസത്തേക്ക് തലമുണ്ട കനാല്‍ മുതല്‍ കാഞ്ഞിരോട് വരെ വാഹന ഗതാഗതം നിരോധിച്ചു. കാഞ്ഞിരോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തലമുണ്ട കനാല്‍ റോഡിലൂടെ കാഞ്ഞിരോട് സബ്സ്റ്റേഷന് സമീപത്തു കൂടി കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ പ്രവേശിക്കേണ്ടതും തിരിച്ചു പോകേണ്ടതുമാണെന്ന് എക്സി. എന്‍ജിനീയര്‍ (റോഡ്സ്) അറിയിച്ചു.

THANIMA KANNUR
ഖുര്‍ആനിക ആശയങ്ങളെ
വര്‍ണത്തില്‍ ചാലിച്ച് ചിത്രപ്രദര്‍ശനം
വര്‍ണത്തില്‍ ചാലിച്ച് ചിത്രപ്രദര്‍ശനം
തലശേãരി: പൂവും പുഴയും കുട്ടിയും പൂമ്പാറ്റയും മുതല്‍ എട്ടുകാലിയും പാമ്പും നിറയുന്ന മുംതാസ് അലിയുടെ 'ഭൂമിയുടെ അവകാശികള്‍', ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുന്ന പി.പി. പ്രമോദിന്റെ 'ലോകാവസാന ലക്ഷണങ്ങള്‍', പീഡിതര്‍ക്ക് വേണ്ടി പോരാടാന്‍ മുഷ്ടി ചുരുട്ടുന്ന സി. അബ്ദുസലാമിന്റെ 'മര്‍ദിത വിമോചനം'...തലശേãരി തിരുവങ്ങാട്ടെ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ഖുര്‍ആന്‍ ആസ്പദമാക്കിയുള്ള ചിത്രപ്രദര്‍ശനം ഉദാത്ത ആശയങ്ങളുടെ വര്‍ണ കാഴ്ചയാവുന്നു. വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങളെ അടിസ്ഥാനമാക്കി തനിമ കലാസാഹിത്യവേദി സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ചിത്രകലാ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്ത 20 എണ്ണച്ചായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ആദ്യ മൂന്ന് സ്ഥാനം നേടിയ യഥാക്രമം ജാവീദ് അസ്ലമിന്റെ 'ആനകലഹം', ആതിര എസ്.ബിയുടെ 'സമൂദ് ഗോത്രം', സി. അബ്ദുസലാമിന്റെ 'മര്‍ദിത വിമോചനം' എന്നിവ കലാസ്വാദകരെ പിടിച്ചുനിര്‍ത്തുന്നു. ഒ.ഡി. വേണി, ആര്‍ട്ടിസ്റ്റ് അശോകന്‍, കെ.പി. സുബൈര്‍, ജസ്ലിന്‍ കേനന്‍ ഡി റൊസാരിയോ, കെ.പി. മുജീബ് റഹ്മാന്‍, മുഹമ്മദ് ജിഹാസ്, പി. അനസ്ബാബു, വൈ. നസീര്‍കുട്ടി, മുഹമ്മദ് സാദിഖ്, പി.എച്ച്. ഷാഹുല്‍ഹമീദ് എന്നിങ്ങനെ 15ഓളം യുവ ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. ഖുര്‍ആനിലെ അധ്യായവും സൂക്തവും ഓരോ ചിത്രത്തിന്റെയും താഴെ എഴുതിയിട്ടുണ്ട്. പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും. സമയം രാവിലെ 11.30 മുതല്‍ രാത്രി എട്ട് വരെ.
SOLIDARITY KANNUR
പഴശãി പദ്ധതി ഉപേക്ഷിക്കണം
-സോളിഡാരിറ്റി
കണ്ണൂര്‍: പൊതുഖജനാവില്‍നിന്ന് പതിറ്റാണ്ടുകളായി ശതകോടികള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന, പൊതുസമൂഹത്തിന് ഒരു ഗുണവും ലഭിക്കാത്ത പഴശãി പദ്ധതി ഉപേക്ഷിക്കമെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിക്കുവേണ്ടി അക്വയര്‍ ചെയ്ത ഭൂമി ക്രിയാത്മകമായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, മഖ്ബൂല്‍, കെ. സാദിഖ്, എ.പി. അജ്മല്‍, പി.എന്‍. ഹാരിസ്, കെ.എം. അഷ്ഫാഖ്, ടി.കെ. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, മഖ്ബൂല്‍, കെ. സാദിഖ്, എ.പി. അജ്മല്‍, പി.എന്‍. ഹാരിസ്, കെ.എം. അഷ്ഫാഖ്, ടി.കെ. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.
JIH WOMEN KANNUR
ജമാഅത്തെ ഇസ്ലാമി വനിത
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കണ്ണൂര്‍ പൊലീസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആര്‍.പി. സാബിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശൂറ അംഗങ്ങളായ ഫാത്തിമ മൂസ, റഫിയ അലി എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് എ.ടി. സമീറ സ്വാഗതം പറഞ്ഞു. ജില്ലാ സമിതിയംഗം സി.സി. ഫാത്തിമ ഖുര്‍ആന്‍ ക്ലാസ് നടത്തി.
Subscribe to:
Posts (Atom)