Saturday, October 1, 2011
MEDIA ONE
'മീഡിയ വണ്‍' ചാനലിന്
സംപ്രേഷണ അനുമതി
സംപ്രേഷണ അനുമതി
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴിലെ 'മീഡിയ വണ്‍' ടി.വി ചാനലിന് കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ സംപ്രേഷണ അനുമതി ലഭിച്ചു. വാര്‍ത്തയും ആനുകാലിക-വിനോദ പരിപാടികളും ഉള്‍ക്കൊള്ളുന്ന മലയാളം ടെലിവിഷന്‍ ചാനലാണ് 'മീഡിയ വണ്‍' എന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. കെ. യാസീന്‍ അശ്റഫ് അറിയിച്ചു.
KOODAMKULAM
ആണവനിലയ വിരുദ്ധ
ഐക്യദാര്‍ഢ്യ യാത്ര തുടങ്ങി
പാടിയോട്ടുചാല്‍: ആണവനിലയ സമരം വിജയിച്ച പെരിങ്ങോത്തുനിന്ന് തമിഴ്നാട്ടിലെ കൂടംകുളത്തേക്കുള്ള ആണവ നിലയ വിരുദ്ധ ഐക്യദാര്‍ഢ്യ യാത്ര എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ എന്നാല്‍, മനുഷ്യരാണെന്നും മനുഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംവിധാനമായി സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. മാനവരാശിയുടെ നിലനില്‍പിന് ഭീഷണി വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവരുത്. അത് ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. യാത്ര ഉദ്ഘാടനം ചെയ്യുന്ന ഇന്ന് ഞാന്‍ സന്തോഷവതിയാണ്. എന്‍ഡോസള്‍ഫാനെതിരെ ഞാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വിധി എനിക്ക് അനുകൂലമായത് ഇന്നാണ്-അവര്‍ പറഞ്ഞു.
ചില സമയത്ത് നിരക്ഷരര്‍ നടത്തുന്ന സമരപ്രവര്‍ത്തനങ്ങള്‍ പോലും അംഗീകരിക്കേണ്ടിവരുമെന്നും ആദിവാസികള്‍ നിലനില്‍പിന് വേണ്ടി നടത്തുന്ന സമരങ്ങള്‍ ഭരണവര്‍ഗത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള ചലനങ്ങളാണെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. ആണവ നിലയ വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ വി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആണവനിലയ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, എഴുത്തുകാരന്‍ കെ. രാമചന്ദ്രന്‍, പോരാട്ടം കണ്‍വീനര്‍ അഡ്വ. പി.ജെ. മാനുവല്‍, ഫെയര്‍ട്രേഡ് ചെയര്‍മാന്‍ തോമസ് കുളപ്പുരക്കല്‍, വി.ആര്‍.കൃഷ്ണയ്യര്‍, ലോ ഫൌണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഷാജി തലവില്‍ എന്നിവര്‍ സംസാരിച്ചു. എന്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും പെരിങ്ങോം ഹാരിസ് നന്ദിയും പറഞ്ഞു.
ജാഥ പയ്യന്നൂരില്‍നിന്ന് ഇന്ന് രാവിലെ ആറിന് പുറപ്പെടും. കോഴിക്കോട്, കോട്ടക്കല്‍, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രണ്ടിന് തമിഴ്നാട് കൂടംകുളത്ത് എത്തും.
ആണവ നിലയ പദ്ധതികള്‍ ഉപേക്ഷിക്കുക, കൂടംകുളത്തെ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കുക എന്നിവയാണ് ജാഥയുടെ മുദ്രാവാക്യം. വടക്കന്‍ മേഖല ജാഥയെ സിവിക് ചന്ദ്രന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, എം.എ. റഹ്മാന്‍ എന്നിവര്‍ നയിക്കും. കോതമംഗലത്ത് നിന്നുവരുന്ന തെക്കന്‍ മേഖല ജാഥയും ഒക്ടോബര്‍ രണ്ടിന് കൂടംകുളത്ത് സംഗമിക്കും.

SOLIDARITY KOOTHUPARAMBA AREA
സോളിഡാരിറ്റി പൊതുയോഗം
കൂത്തുപറമ്പ്: സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൌണില്‍ പൊതുയോഗം സംഘടിപ്പിച്ചു. മറോളിഘട്ട് ടൌണ്‍സ്ക്വയറില്‍ നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.സി. അനസ് അധ്യക്ഷത വഹിച്ചു. തലക്കുപിടിച്ച സാമ്രാജ്യത്വം' എന്ന വിഷയത്തില്‍ പ്രബോധനം എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് പ്രഭാഷണം നടത്തി. ടി.കെ. ഷഫീഖ്, അനൂപ്കുമാര്‍, സുബൈര്‍ എന്നിവര്‍ സംസാരിച്ചു. അനൂപ്കുമാര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'തുള്ളിക്കുടം' ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമുണ്ടായി.
SOLIDARITY KANNUR
എന്‍ഡോസള്‍ഫാന്‍ നിരോധം:
ആഹ്ലാദ പ്രകടനം നടത്തി
ആഹ്ലാദ പ്രകടനം നടത്തി
കൂത്തുപറമ്പ്: എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് ഏര്‍പ്പെടുത്തിയ നിരോധം തുടരുമെന്ന സുപ്രീം കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് പറഞ്ഞു. സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി കൂത്തുപറമ്പ് ടൌണില്‍ സംഘടിപ്പിച്ച ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് അസ്ലം സംസാരിച്ചു. ഏരിയാ പ്രസിഡന്റ് പി.സി. അനസ് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഏരിയാ വൈസ് പ്രസിഡന്റ് അനൂപ്കുമാര്‍, സെക്രട്ടറി സുബൈര്‍, ജില്ലാസമിതി അംഗങ്ങളായ എന്‍.വി. താഹിര്‍, പി.എ. സഈദ്, പി. ശിഹാബുദ്ദീന്‍, നൌഷാദ് മേത്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തലശേãരി: സോളിഡാരിറ്റി തലശേãരി ഏരിയാ കമ്മിറ്റി നടത്തിയ ആഹ്ലാദപ്രകടനത്തിന് ജില്ലാ സെക്രട്ടറി അജ്മല്‍, കെ.എം. അശ്ഫാഖ്, കെ. നിയാസ്, ഏരിയാ സെക്രട്ടറി സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: പാനൂര്‍ ടൌണില്‍ സോളിഡാരിറ്റി പാനൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനത്തിന് ഏരിയാ പ്രസിഡന്റ് പി. ശിഹാബുദ്ദീന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ മനാഫ്, ഒ.ടി. നാസര്‍, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.
പെരിങ്ങത്തൂര്‍: സോളിഡാരിറ്റി പെരിങ്ങത്തൂര്‍ യൂനിറ്റ് സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിന് പ്രസിഡന്റ് സവാദ് റഹ്മാന്‍, സെക്രട്ടറി ജാനിഫ് മുസ്തഫ, ഫിര്‍ദൌസ്, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.

SIO KANNUR
ഇസ്ലാം പഠനശാല അഞ്ചിന്
കണ്ണൂര്‍: എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി ഒക്ടോബര്‍ അഞ്ചിന് ഇസ്ലാം പഠനശാല സംഘടിപ്പിക്കുന്നു. രണ്ട് സെഷനുകളിലായി 'അല്ലാഹുവിലേക്ക് മടങ്ങുക', ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനം^ആദര്‍ശം, ലക്ഷ്യം, മാര്‍ഗം' എന്നീ വിഷയങ്ങളില്‍ പഠനവും ചര്‍ച്ചയും നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക.
ഫോണ്‍: 8907521990, 8891295299, 9746437248.
Subscribe to:
Posts (Atom)