ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, May 29, 2013

ദേശീയപാത സംരക്ഷണ സമിതിയുടെ 24 മണിക്കൂര്‍ നിരാഹാരം തുടങ്ങി

 ദേശീയപാത സംരക്ഷണ സമിതിയുടെ
24 മണിക്കൂര്‍ നിരാഹാരം തുടങ്ങി
കണ്ണൂര്‍:  കുടിയൊഴിപ്പിക്കലിനെതിരെ ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമരം മഹാരാഷ്ട്രയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും സമാജ്വാദി ജനപരിഷത്ത് ദേശീയ  ഉപാധ്യക്ഷയുമായ നിഷാ ഷിവുല്‍ക്കര്‍  ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് നിലനില്‍ക്കുന്ന വികസനം ജനസംഖ്യയിലെ മേലേക്കിടയിലെ ചെറിയ വിഭാഗം ആളുകള്‍ക്കു വേണ്ടിയുള്ളതാണെന്ന് അവര്‍ പറഞ്ഞു. വികസനത്തിന്‍െറ ആഘാതം അനുഭവിക്കുന്നത് സ്ത്രീകളും സമൂഹത്തിലെ താഴേക്കിടയിലുള്ളവരും ദരിദ്രരുമാണ്. 1990ല്‍ നടപ്പാക്കിയ  ആഗോളവത്കരണം മൂലം കുടിവെള്ളം, ഖനിജങ്ങള്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ വന്‍കിട കമ്പനികള്‍ക്കും വരേണ്യ വിഭാഗങ്ങള്‍ക്കും വേണ്ടി കൊള്ളയടിക്കുന്നത് വര്‍ധിക്കുകയാണ്. ഈ  നയങ്ങള്‍ക്കെതിരെ വ്യാപകമായി  ജനകീയ മുന്നേറ്റങ്ങളുണ്ടാകുന്നു.
സ്ത്രീകളും യുവാക്കളും സമൂഹത്തിന്‍െറ അടിത്തട്ടിലുള്ളവരുമാണ് ഈ മുന്നേറ്റങ്ങളിലുള്ളത്. അതിനാല്‍ സമരം വിജയിക്കുമെന്നും അതിനുള്ള ഇച്ഛാശക്തിയുണ്ടാകണമെന്നും അവര്‍ പറഞ്ഞു. ഡി. സുരേന്ദ്രനാഥ്  അധ്യക്ഷത വഹിച്ചു. എടക്കാട് പ്രേമരാജന്‍, പി.ബി.എം. ഫര്‍മീസ്, ഭാസ്കരന്‍ വെള്ളൂര്‍, അഡ്വ. വിനോദ് പയ്യട, കെ. മുഹമ്മദ് നിയാസ്, എം.കെ. പ്രേമരാജന്‍, കെ.എം. മഖ്ബൂല്‍, പ്രേമന്‍ പാതിരിയാട്, ടി.സി. മനോജ്, പള്ളിപ്രം പ്രസന്നന്‍, പ്രഫ. ജമാലുദ്ദീന്‍, എ. ശേഖര്‍, എം.കെ. ജയരാജന്‍, പി. മഷ്ഹൂദ്, ചന്ദ്രാംഗദന്‍, അഡ്വ. പി. സനൂപ്, നസീര്‍ കടാങ്കോട്, എം.കെ. അബൂബക്കര്‍, ടി.പി. ഇല്യാസ് എന്നിവര്‍ സംസാരിച്ചു. യു.കെ. സെയ്ത് സ്വാഗതം പറഞ്ഞു.  ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദു ചെയ്യുക, ബി.ഒ.ടി ഒഴിവാക്കി പൊതു ഉടമസ്ഥതയില്‍ നാലുവരിപ്പാത നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടക്കുന്ന സമരത്തില്‍ 50ഓളം പേരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. സമരം ഇന്ന് രാവിലെ പത്തിന് അവസാനിക്കും.

വെള്ളൂരില്‍ സോളിഡാരിറ്റി കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു

വെള്ളൂരില്‍ സോളിഡാരിറ്റി കുടിവെള്ള 
പദ്ധതി യാഥാര്‍ഥ്യമാകുന്നു
പയ്യന്നൂര്‍: സേവനത്തിന്‍െറയും ജനകീയ കൂട്ടായ്മയുടെയും പുതിയ ചരിത്രമെഴുതി പയ്യന്നൂര്‍ വെള്ളൂരില്‍ സോളിഡാരിറ്റിയുടെ കാരുണ്യജലം. പയ്യന്നൂര്‍ നഗരസഭയുടെ സഹകരണത്തോടെ കണിയേരിയിലെ 25 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഇന്ന് വൈകീട്ട് 4.30ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറി പി.ഐ. നൗഷാദ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ.വി. ലളിത മുഖ്യാതിഥിയാവും. രണ്ടുലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയായത്. പൈപ്പ് സ്ഥാപിക്കലും മറ്റും പൂര്‍ണമായും ശ്രമദാനത്തിലൂടെയാണ് പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തകരോടൊപ്പം വേലായുധന്‍, ശിഹാബ്, നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും ഈ ജനകീയ സംരംഭത്തിന് വിയര്‍പ്പൊഴുക്കാന്‍ തയാറായി.
നഗരസഭയുടെ പൊതുകിണറില്‍നിന്നാണ് വെള്ളമെടുക്കുക. ടാങ്കില്‍ ശേഖരിക്കുന്ന വെള്ളം പൈപ്പുകള്‍ വഴി വീടുകളിലത്തെും. എല്ലാ വീടുകള്‍ക്ക് മുന്നിലും ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടരമാസത്തെ അധ്വാനത്തിനുശേഷമാണ് പദ്ധതി യാഥാര്‍ഥ്യമാവുന്നത്. കുടിവെള്ളത്തിന് ദാഹിക്കുന്ന ജനങ്ങള്‍ക്ക് ഒരുപരിധിവരെ ആശ്വാസമാവുന്ന യത്നത്തിനാണ് ഇന്ന് ഫലപ്രാപ്തിയാവുക.
ഉദ്ഘാടന ചടങ്ങില്‍ മുഹമ്മദ് ഷമീം, ഡോ. ഇ. ശ്രീധരന്‍, ജമാലുദ്ദീന്‍ അസ്ഹരി, പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, എം. വനജ, എ. ദാമോദരന്‍, ജമാല്‍ കടന്നപ്പള്ളി, പി.പി. ദാമോദരന്‍, ഫാറൂഖ് ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കലാപരിപാടികളും ഉണ്ടാവും.

JOB FEST

 
കണ്ണൂര്‍ ജോബ് ഫെസ്റ്റ് 31ന്
കണ്ണൂര്‍: ജില്ല എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചും  കോളജ് ഓഫ് കോമേഴ്സും  സംഘടിപ്പിക്കുന്ന കണ്ണൂര്‍ ജോബ് ഫെസ്റ്റ് -13 വെള്ളിയാഴ്ച കോളജ് ഓഫ് കോമേഴ്സ് കാമ്പസില്‍ നടക്കും. രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യുമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ജില്ല എംപ്ളോയ്മെന്‍റ് ഓഫിസര്‍ സി.കെ. രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ. സുധാകരന്‍ എം.പി മുഖ്യാതിഥിയാകും.
25ലേറെ സ്വകാര്യ സ്ഥാപനങ്ങളും ഒരു പൊതുമേഖലാ സ്ഥാപനവും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. 47 വിവിധങ്ങളായ തസ്തികകളിലേക്ക് 1900ത്തോളം ഒഴിവുകളാണ് ഫെസ്റ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ല കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ രക്ഷാധികാരിയായ സമിതിയാണ് ഫെസ്റ്റിന് മേല്‍നോട്ടം വഹിക്കുന്നത്.
മേളയില്‍ നിയമന വാഗ്ദാനം ലഭിക്കാത്ത അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി ഫെസ്റ്റില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ കൊണ്ടുവന്നാല്‍ മതിയെന്നും ഡെപ്പോസിറ്റോ സെക്യൂരിറ്റിയോ നിയമനത്തിന്  ആവശ്യപ്പെടുന്ന സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കരുതെന്നും ജില്ല എംപ്ളോയ്മെന്‍റ് ഓഫിസര്‍ സി.കെ. രാമചന്ദ്രന്‍ അറിയിച്ചു.  പ്ളേസ്മെന്‍റ് ഓഫിസര്‍ കെ. രമാവതിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

WIA


wanted


ഇര്‍ശാദിയ കോളജ് പ്രവേശം നാളെ

ഇര്‍ശാദിയ കോളജ് പ്രവേശം നാളെ
ഫറോക്ക്: ഫറോക്ക് ഇര്‍ശാദിയ കോളജ് പ്രവേശ ഇന്‍റര്‍വ്യൂ നാളെ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബി.കോം വിത്ത് കോഓപറേഷന്‍, ബി.എ സോഷ്യോളജി വിത്ത് സൈക്കോളജി, ബി.എ ഇംഗ്ളീഷ് വിത്ത് ജേണലിസം, പ്ളസ്ടു ഹ്യുമാനിറ്റീസ്, കോമേഴ്സ് കോഴ്സുകളിലാണ് വ്യാഴാഴ്ച പ്രവേശം നടക്കുക. ഫോണ്‍: 8129941806, 04952483490.

വാദിഹുദ മെറിറ്റ് കം-മീന്‍സ് സ്കോളര്‍ഷിപ്

വാദിഹുദ മെറിറ്റ് കം-മീന്‍സ് സ്കോളര്‍ഷിപ്
പിലാത്തറ: വിളയാങ്കോട്ടെ വിറാസ് കോളജ് പ്ളസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി ജയിച്ച സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അനാഥകളും അഗതികളുമായ വിദ്യാര്‍ഥികള്‍ക്ക് ബിരുദപഠനത്തിന് സ്കോളര്‍ഷിപ് നല്‍കുന്നു. ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം  വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ബി.സി.എ കോഴ്സുകളിലേക്കാണ് സ്കോളര്‍ഷിപ് നല്‍കുന്നത്. സ്കോളര്‍ഷിപ്പിനുള്ള അപേക്ഷാഫോറം കോളജില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ കോളജ് ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2800614.

അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയ; നിയാ കൃഷ്ണയെ സഹായിക്കാന്‍ കമ്മിറ്റി

അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയ;
നിയാ കൃഷ്ണയെ സഹായിക്കാന്‍ കമ്മിറ്റി
ഇരിട്ടി: അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയക്ക് വിധേയയായ നിയാ കൃഷ്ണക്കും കുടുംബത്തിനും സാന്ത്വനമായി സന്നദ്ധ പ്രവര്‍ത്തകര്‍. എല്ല് പൊടിയല്‍ രോഗം കാരണം വേദനയുടെ ശയ്യയിലേക്ക് തള്ളിയിടപ്പെട്ട നിയ, പുന്നാട് ലക്ഷംവീട് കോളനിയിലെ ബാലു-ലത ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ആറുമാസം മുമ്പ് മുതല്‍ തുടങ്ങിയ എല്ല് പൊടിയല്‍ രോഗമാണ് ഈ നിര്‍ധന കുടുംബത്തെ തീരാദുരിതത്തിലാക്കിയത്.
മംഗലാപുരം, കോട്ടയം, കോഴിക്കോട്, മണിപ്പാല്‍ തുടങ്ങിയ മെഡിക്കല്‍കോളജുകളിലും മറ്റു ഹോസ്പിറ്റലുകളിലും മാറി മാറി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഹോട്ടല്‍ ജീവനക്കാരനായ ബാബുവിന്‍െറ വരുമാനമാണ് ഏക ആശ്രയം. പഴകി വീഴാറായ മണ്‍വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.  ലതയുടെ മാതാവും കൈയും കാലും ഒടിഞ്ഞ് കിടപ്പിലാണ്. മൂന്നുലക്ഷം രൂപ ചെലവ് വരുന്ന ഒരു ഓപറേഷന്‍ കൂടി നടത്തിയാല്‍ കുട്ടിക്ക് മറ്റുള്ളവരെപ്പോലെ നടക്കാനാവുമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  പ്രഫ. മൂസക്കുട്ടി രക്ഷാധികാരിയും നൗഷാദ് മത്തേര്‍ ചെയര്‍മാനും ടി.കെ. മുനീര്‍ കണ്‍വീനറുമായി സഹായകമ്മിറ്റി രൂപവത്കരിച്ചു. ശശി, ബിജു, റിയാസ്, ഇബ്രാഹിം, അന്‍സാര്‍, അയ്യൂബ്, ഷക്കീബ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളുമാണ്. യോഗത്തില്‍ അന്‍സാര്‍ അധ്യക്ഷത വഹിച്ചു. വി.കെ. കുട്ടു, നൗഷാദ്, തസ്നീം എന്നിവര്‍ സംസാരിച്ചു. ചികിത്സാ സഹായത്തിനായി ഫെഡറല്‍ ബാങ്ക് മട്ടന്നൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 16340100039439.

എസ്.ഐ.ഒ അനുശോചിച്ചു

എസ്.ഐ.ഒ
അനുശോചിച്ചു
ആലപ്പുഴ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായിരുന്ന മുട്ടാണിശേരില്‍ കോയാക്കുട്ടി മൗലവിയുടെ നിര്യാണത്തില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മുഖ്യധാര മതസംഘടനകളിലൊന്നും പക്ഷംചേരാതെ എല്ലാവരോടും ഐക്യത്തെക്കുറിച്ച് സംസാരിച്ച പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട് അനുസ്മരിച്ചു. തൗഫീഖ് മമ്പാട്,കൊല്ലം ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഫാസില്‍, കായംകുളം ഏരിയ സെക്രട്ടറി അഹദ് എന്നിവര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു.