ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 10, 2012

ചേലോറ മാലിന്യപ്രശ്നം: സമരം ശക്തമാകുന്നു

ചേലോറ മാലിന്യപ്രശ്നം:
സമരം ശക്തമാകുന്നു
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശകളതമാകുന്നു. സമരം 15 ദിവസം പിന്നിട്ടതിന്റെ ഭാഗമായി ഇന്നലെ 'മാനിഷാദ ജനകീയ സാംസ്കാരികവേദി'യുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 15 മെഴുകുതിരി തെളിച്ചു. സമരം 15 ദിവസം തികയുന്നതിന്റെ പ്രതീകമായാണ് ദീപം തെളിച്ചത്. അഹ്മദ് സിറാജ്, ടി.എന്‍. രമ്യന്‍, ഹരി ചക്കരക്കല്ല്, മധു ചേലോറ, രാജീവന്‍ ചാലോടന്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഗ്രാമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അതേസമയം, കണ്ണൂര്‍ നഗരസഭയുടെ ദൂതനായി സിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇന്നലെ സമരപ്പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍, താല്‍ക്കാലിക പരിഹാരത്തിന് തയാറല്ലെന്നും മാലിന്യനിക്ഷേപം മേലില്‍ അനുവദിക്കില്ലെന്നും സമരക്കാര്‍ സി.ഐയെ അറിയിച്ചു.അലക്ഷ്യമായി മാലിന്യം തള്ളുക പതിവായതോടെ പ്രദേശത്തെ കുടിവെള്ളത്തില്‍ മാലിന്യം കലരുന്നത് കണ്ടെത്തിയിരുന്നു. പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ താല്‍ക്കാലിക പരിഹാരമായി കുടിവെള്ള വിതരണത്തിന് പൊതുകിണര്‍ സ്ഥാപിച്ചെങ്കിലും പ്രശ്നത്തിന് പൂര്‍ണ പരിഹാരമായിട്ടില്ല.പ്രദേശവാസികളായ 250ലധികം കുടുംബങ്ങളില്‍ കുടിവെള്ള പ്രശ്നം രൂക്ഷമാവുകയായിരുന്നു. പരിഹാരം തേടി ചേലോറ നിവാസികളും അധികൃതരുമായി പലതവണ നടത്തിയ ചര്‍ച്ച പരിഹാരം കാണാതെ പിരിയുകയായിരുന്നു.

എസ്.ഐ.ഒ: യൂനുസ് സലീം പ്രസി, ആഷിഖ് കാഞ്ഞിരോട് സെക്ര.

എസ്.ഐ.ഒ: യൂനുസ് സലീം പ്രസി,
ആഷിഖ് കാഞ്ഞിരോട് സെക്ര.
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ പ്രസിഡന്റായി യൂനുസ് സലീമിനെയും സെക്രട്ടറിയായി ആഷിഖ് കാഞ്ഞിരോടിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: റാഷിദ് തലശേãരി (ജോ. സെക്ര), റിവിന്‍ജാസ് (കാമ്പസ്), നസീം പൂതപ്പാറ (പി.ആര്‍). ഏരിയാ പ്രസിഡന്റുമാര്‍: സജീര്‍ (മാടായി), വി.എന്‍. ആബിദ് (വളപട്ടണം), അംജദ് (കണ്ണൂര്‍), എന്‍. സാക്കിബ് (മട്ടന്നൂര്‍), അഫ്സല്‍ ഹുസൈന്‍ (ചൊക്ലി), നബീല്‍ നാസര്‍ (തലശേãരി). ജില്ലാ സമിതിയംഗങ്ങള്‍: ഷംസീര്‍ ഇബ്രാഹിം, ടി.പി. മുഹ്സിന്‍, ഫഹദ് അഴിയൂര്‍, മഹ്റൂഫ് ഉളിയില്‍, ജൌഹര്‍ അബ്ദു, മുഹ്സിന്‍ താണ, മുഹമ്മദ് ഷിഹാദ്, നിയാസ് കക്കാട്, ഹുദൈഫ മുസ്തഫ, റഷീദ് ഇബ്നു അബ്ബാസ്.
എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം നഹാസ് മാള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, റഷീദ് അബ്ബാസ് എന്നിവര്‍ സംസാരിച്ചു.

പെട്ടിപ്പാലം പുതിയ സാമൂഹികക്രമത്തിന്റെ ഇര -സച്ചിദാനന്ദസിന്‍ഹ

പെട്ടിപ്പാലം പുതിയ 
സാമൂഹികക്രമത്തിന്റെ ഇര
-സച്ചിദാനന്ദസിന്‍ഹ
ന്യൂമാഹി: വന്‍കിട വ്യവസായവത്കരണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹിക ക്രമത്തിന്റെ ഇരകളാണ് പെട്ടിപ്പാലത്തേതെന്ന് സമാജ്വാദി ജനപരിഷത്ത് ദേശീയനേതാവ് സച്ചിദാനന്ദസിന്‍ഹ അഭിപ്രായപ്പെട്ടു. സമാജ്വാദി ജനപരിഷത്ത് ദേശീയ നേതൃത്വത്തിന്റെ കേരള പര്യടനത്തിന്റെ ഭാഗമായി പെട്ടിപ്പാലം സമരപന്തലില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചയദാര്‍ഢ്യത്തോടെ സമരം തുടരുന്ന പോരാളികളുടെ മുമ്പില്‍ അധികൃതര്‍ക്ക് തലകുനിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട എന്നിവര്‍ സംസാരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനല്‍ കണ്‍വീനര്‍ പി.എം.അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭയുടെ ആവശ്യം തള്ളണം 
-പൊതുജനാരോഗ്യ സമിതി
തലശേãരി: പെട്ടിപ്പാലത്ത് നഗരസഭയുടെ മാലിന്യം തള്ളല്‍ രണ്ടുവര്‍ഷംകൂടി തുടരാന്‍ സഹായിക്കണമെന്ന തലശേãരി നഗരസഭയുടെ ആവശ്യം പഞ്ചായത്ത് അധികാരികള്‍ തള്ളിക്കളയണമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ തുടരാനും നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും അനുവദനീയമല്ലാത്ത സി.ആര്‍.ഇസെഡ്^3 മേഖലയില്‍പെടുന്നതെന്ന് പഞ്ചായത്ത് സര്‍ക്കാറിനു റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് വന്‍കിട മാലിന്യപ്ലാന്റുണ്ടാക്കാന്‍ നടന്ന ശ്രമം ജനവിരുദ്ധവും അഴിമതി തുടരാനുള്ള കുത്സിതനീക്കവുമാണെന്ന് സമിതി ആരോപിച്ചു.

മാലിന്യപ്രശ്നം: മുഖ്യമന്ത്രി ഇടപെടണം -വെല്‍ഫെയര്‍ പാര്‍ട്ടി

 മാലിന്യപ്രശ്നം: മുഖ്യമന്ത്രി ഇടപെടണം
-വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ജില്ലയിലെ പെട്ടിപ്പാലം, ചേലോറ വാസികള്‍ അഭിമുഖീകരിക്കുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നഗരസഭയിലെ മാലിന്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സംസ്കരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്ന ചര്‍ച്ചക്ക് നാട്ടുകാരും നഗരസഭയും തയാറാവണം. വിഷയത്തില്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് ഫാക്സയച്ചു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, ഡോ. ശാന്തി ധനഞ്ജയന്‍, പി. നാണി ടീച്ചര്‍, പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, ടോമി ജേക്കബ്, വി.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു