ജനപക്ഷ രാഷ്്ട്രീയത്തിന്റെ പുതിയ പരീക്ഷണം ആവേശത്തില്‍
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി പ്രാദേശിക വികസന സമിതികള്‍ 150 ലേറെ വാര്‍ഡുകളില്‍ മല്‍സരിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും കണ്ണൂര്‍ ജില്ലയില്‍ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും വികസനമുന്നണിക്ക് സ്ഥാനാര്‍ഥികളുണ്ട്. കാസര്‍കോട് ചെറുവത്തൂര്‍, പള്ളിക്കര മണ്ഡലങ്ങളിലും കണ്ണൂര്‍ അഞ്ചരക്കണ്ടിയിലുമാണ് വികസന സമിതി സ്ഥാനാര്‍ഥികള്‍ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. കാസര്‍കോട് ജില്ലയില്‍ ചെമ്മനാട്, പടന്ന, പള്ളിക്കര ബേനുാക്ക് ഡിവിഷനുകളിലും വികസന സമിതി സ്ഥാനാര്‍ഥികളുണ്ട്.
മല്‍സര രംഗത്ത് വെറും സ്ഥാനാര്‍ഥി സാന്നിധ്യമല്ല തങ്ങളെന്ന് തെളിയിക്കുന്നതാണ് ചില വാര്‍ഡുകളിലെ പ്രവര്‍ത്തനം. മുഖ്യധാരാ മുന്നണി പ്രവര്‍ത്തനങ്ങളെപ്പോലെ തന്നെ ഇവര്‍ ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിലാണ്. ചില വാര്‍ഡുകളില്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കുന്ന പ്രവര്‍ത്തനം മൂന്ന് ഘട്ടങ്ങള്‍ വരെ പിന്നിട്ടതായി ബന്ധപ്പെട്ട സമിതി കണ്‍വീനര്‍മാര്‍ അവകാശപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ പടന്ന,ചെറുവത്തൂര്‍, പള്ളിക്കര, ഉദുമ, ചെമ്മനാട്, കുമ്പള, എന്‍മകജെ പഞ്ചായത്തുകളിലാണ് ജനകീയമുന്നണി മികച്ച പ്രവര്‍ത്തനം നടത്തുന്നത്.എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന പഞ്ചായത്തുകളില്‍ കീടനാശിനിക്കെതിരായ സമര വ്യൂഹം ചില സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. പാര്‍ടി തലങ്ങളില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര മുന്നണിയില്‍ പെട്ടവരെ സ്ഥാനാര്‍ഥികളാക്കിയാണ് ഈ നീക്കത്തെ മുന്നണികള്‍ ചെറുത്തത്. എന്നിട്ടും എന്‍മകജെ പഞ്ചായത്തില്‍ സോളിഡാരിറ്റി നേതൃത്വം കൊടുക്കുന്ന സമരവേദിയുടെ നായകാനായ സുന്ദരന്‍ സ്വതന്ത്രനായി മാമ്പഴം ചിഹ്നത്തില്‍ മല്‍സരരംഗത്ത് ബഹുദൂരം മുന്നിലാണെന്ന് വികസന സമിതി ഭാരവാഹികള്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ 104 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. ഇതില്‍ ഇരിക്കൂര്‍, മാടായി, വളപട്ടണം, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, കീഴുര്‍-ചാവശ്ശേരി പഞ്ചായത്തുകളില്‍ മികച്ച ഫോമിലാണ്.കടുത്ത മല്‍സരം നടക്കുന്ന തലശ്ശേരി, കണ്ണൂര്‍ മുനിസിപ്പാലിറ്റികളില്‍ മുന്നണിയുടെ 13 വീതം സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ കോളിളക്കം സൃഷ്ടിച്ച തെക്കിബസാര്‍ മദ്യഷാപ്പ് സമരം നയിച്ചിരുന്ന ജനക്ഷേമസമിതിയാണ് 13 വാര്‍ഡുകളില്‍ ജനവിധി തേടുന്നത്. തെക്കിബസാര്‍ സമരനായിക ഉള്‍പ്പെടെ സ്ഥാനാര്‍ഥികളായി മല്‍സര രംഗത്തുണ്ട്.എസ്.ഡി.പി.ഐ.-ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ വാശിയോടെ രംഗത്തുള്ള ചില വാര്‍ഡുകളില്‍ യു.ഡി.എഫ്. ആണ് വെപ്രാളത്തില്‍. കണ്ണൂര്‍ മുനിസിപ്പാലിറ്റി ഭരണം നിലനിര്‍ത്തുമെന്ന പ്രതീക്ഷക്കിടയിലും യു.ഡി.എഫിന് ജനക്ഷേമസമിതിയുടെ സാന്നിധ്യം തലവേദനയായിട്ടുണ്ട്. തലശ്ശേരി മുനിസിപ്പാലിറ്റിയിലും ഇതാണ് സ്ഥിതി. പാപ്പിനിശ്ശേരി, ഇരിക്കൂര്‍, വളപട്ടണം, കീഴൂര്‍ചാവശ്ശേരി,മാടായി, പഞ്ചായത്തുകളിലും സമാന സാഹചര്യമാണ്.
വാഹനജാഥകള്‍, സ്ഥാനാര്‍ഥിയുടെ പര്യടനം, ഗൃഹസമ്പര്‍ക്കം, പാരടി ഗാനങ്ങള്‍, പ്രകടകന പത്രികകള്‍ എന്നിങ്ങനെ മുഖ്യമുന്നണികളെപ്പോലെ അണിയറയില്‍ എല്ലാ സന്നാഹവും പ്രാദേശിക വികസന മുന്നണികള്‍ക്കുണ്ട്. ജില്ലാ തലങ്ങളില്‍ ഇതിന്റെ കോ ഓര്‍ഡിനേഷനുള്ളത് കൊണ്ട് ഏകീകൃതമായ വികസന കാഴ്ചപ്പാടാണ് ജനങ്ങളുടെ മുന്നില്‍ വെക്കുന്നതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.കണ്ണട,ത്രാസ്,പ്രകാശിക്കുന്ന ബള്‍ബ്, തുടങ്ങിയവയാണ് മിക്കയിടത്തെയും ചിഹ്നങ്ങള്‍.
അതിനിടെ ജനക്ഷേമസമിതി സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചില വാര്‍ഡുകളില്‍ എതിരാളികള്‍ പ്രചാരണത്തിന്റെ മാനദണ്ഡം ലംഘിക്കുന്നതായി പരാതിയുണ്ട്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് കൈവെട്ടി മാറ്റപ്പെട്ട അധ്യാപകന് സോളിഡാരിററി പ്രവര്‍ത്തകര്‍ രക്തം നല്‍കിയിരുന്നു. പ്രവാചകനെ നന്ദിച്ചവര്‍ക്ക് രക്തം നല്‍കിയവരാണ് സോളിഡാരിറ്റി എന്ന നിലയില്‍ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ ചിലര്‍ പ്രചാരണം നടത്തുന്നതായും ഇത് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണെന്നും വിവിധ പ്രാദേശിക വികസന സമിതി നേതാക്കള്‍ ആരോപിച്ചു. വായുവും വെള്ളവും ജാതിമതമില്ലാത്ത ദൈവീക നീതിയായി എല്ലാവരും അനുഭവിക്കുന്ന ലോകത്ത് മനുഷ്യജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കിയതിനെ മതം നോക്കി വ്യാഖ്യാനിക്കുന്നവര്‍ക്ക് മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധ്യത്തിന് വേണ്ടി മല്‍സരിക്കാന്‍ അര്‍ഹതയില്ലെന്ന് ഇതെക്കുറിച്ച് ചില പഞ്ചായത്തുകളില്‍ സോളിഡാരിറ്റി പോസ്റ്ററിലൂടെ മറുപടി പറയുന്നുണ്ട്.
cka jabbar/20-10-2010