കുടിവെള്ള ബൂത്ത് ഉദ്ഘാടനം
തലശ്ശേരി: സോളിഡാരിറ്റി തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയിന്‍റോഡ് മട്ടാമ്പ്രം പള്ളിക്ക് സമീപം ജനകീയ കുടിവെള്ള ബൂത്ത് പ്രവര്‍ത്തനമാരംഭിച്ചു. തലശ്ശേരി ഫുഡ് ഗ്രെയ്ന്‍സ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി ഇ.എ. ഹാരിസിന് കുടിവെള്ളം നല്‍കി സൂപ്പര്‍ നസീര്‍ ബൂത്ത് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി തലശ്ശേരി ഏരിയാ പ്രസിഡന്‍റ് പി.എ. ഷഹീദ്, സെക്രട്ടറി കെ.എം. അഷ്ഫാഖ്, കെ. മുഹമ്മദ് നിയാസ്, ഇ.വി. ശമീം എന്നിവര്‍ സംബന്ധിച്ചു.