Monday, June 4, 2012
ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ജമാഅത്തെ ഇസ്ലാമി
പൊതുയോഗം
പൊതുയോഗം
മട്ടന്നൂര്‍: ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി എടയന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ എടയന്നൂര്‍ ബസാറില്‍ പൊതുയോഗം സംഘടിപ്പിച്ചു. സോളിഡാരിറ്റി ജില്ലാ സമിതി അംഗം സി.കെ. മുനവ്വിര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്‍റ് പി.സി. മൂസ അധ്യക്ഷത വഹിച്ചു. എം.പി. ഹാരിസ് സ്വാഗതം പറഞ്ഞു.
പാന്‍മസാല നിരോധം പ്രഹസനമാകുന്നു -സോളിഡാരിറ്റി
പാന്‍മസാല നിരോധം പ്രഹസനമാകുന്നു
-സോളിഡാരിറ്റി
-സോളിഡാരിറ്റി
ഇരിട്ടി: പാന്‍മസാല നിരോധം പ്രഹസനമാകുന്നതായി സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി യോഗം ആരോപിച്ചു. സംസ്ഥാനത്ത് പാന്‍മസാലയും ലഹരിപദാര്‍ഥങ്ങളുടെ വില്‍പനയും നിരോധിച്ച് നിയമം നിലവില്‍ വന്നിട്ടും ടൗണിലെ പെട്ടിക്കടകളിലും സ്കൂള്‍ പരിസരത്തും വ്യാപക വില്‍പന നടക്കുകയാണ്. ഇത് തടയുന്നതിന് പൊലീസോ പഞ്ചായത്തോ നടപടികളൊന്നും സ്വീകരിക്കുന്നില്ല. നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ സമരത്തിന് തയാറാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്‍റ് എം. ഷാനിഫ് അധ്യക്ഷത വഹിച്ചു. അന്‍സാര്‍, റിയാസ്, മഹ്റൂഫ്, ഇബ്നു, ജാഫര്‍, ഷഫീര്‍ ആറളം എന്നിവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ഏരിയാ സമ്മേളനം
ജമാഅത്തെ ഇസ്ലാമി
ഏരിയാ സമ്മേളനം
ഏരിയാ സമ്മേളനം
പാടിയോട്ടുചാല്‍: മാനവ സമൂഹത്തിന്‍െറ നന്മക്കും ക്ഷേമത്തിനും വേണ്ടി മതമോ രാഷ്ട്രീയമോ സമുദായം നോക്കാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്‍റ് നാസര്‍ ചെറുകര. പാടിയോട്ടുചാലില്‍ ജമാഅത്തെ ഇസ്ലാമി ഏരിയാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ കാലയളവില്‍ ഒരു ക്രിമിനല്‍ കേസില്‍പോലും സംഘടന പ്രതിയാക്കപ്പെട്ടിട്ടില്ല. ഈ അവകാശവാദമുന്നയിക്കാന്‍ മറ്റു സംഘടനകള്‍ക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ടി.കെ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് അരവഞ്ചാല്‍ സ്വാഗതവും ഏരിയാ സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.

മുസ്ലിം യുവാക്കളുടെ അറസ്റ്റിനെതിരെ ദേശവ്യാപക കാമ്പയിന്‍ -ജമാഅത്തെ ഇസ്ലാമി
മുസ്ലിം യുവാക്കളുടെ അറസ്റ്റിനെതിരെ
ദേശവ്യാപക കാമ്പയിന്‍ -ജമാഅത്തെ ഇസ്ലാമി
ദേശവ്യാപക കാമ്പയിന്‍ -ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി: മുസ്ലിം യുവാക്കളുടെ അന്യായ അറസ്റ്റിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ സമുദായത്തെ ബോധവത്കരിക്കുന്നതിന് ദേശവ്യാപകമായ കാമ്പയിന് ജമാഅത്തെ ഇസ്ലാമി തുടക്കമിട്ടതായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
കോസികാലാനിലെ വര്‍ഗീയ കലാപത്തില്‍ കടകമ്പോളങ്ങളും വസ്തുവഹകളും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരവും മുസ്ലിംകളുടെ ജീവനും സ്വത്തിനും സംരക്ഷണവും നല്‍കണം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. സൗദി അറേബ്യയിലെ ജുബൈലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫസീഹ് മഹ്മൂദിനെ 20 ദിവസമായിട്ടും പുറത്തു കാണിക്കാത്തതെന്തുകൊണ്ടാണെന്ന് ഉമരി ചോദിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ വിശേഷിച്ചും മുസ്ലിംകള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളാല്‍ അങ്ങേയറ്റം പീഡിപ്പിക്കപ്പെടുകയാണ്. ഒരു സമുദായമെന്ന നിലക്ക് മുസ്ലിംകളുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. വിദ്യാഭ്യാസപരമായി ഉന്നത നിലയിലത്തെിയ മുസ്ലിം യുവാക്കളെയാണ് നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തും അല്ലാതെയും പീഡിപ്പിക്കുന്നത്. ഒരിക്കലും ചെയ്യാത്ത ഡസന്‍കണക്കിന് കുറ്റങ്ങള്‍ പിന്നീട് അവര്‍ക്കുമേല്‍ ചാര്‍ത്തുകയാണെന്നും അമീര്‍ കുറ്റപ്പെടുത്തി.

എം.പി ഫണ്ട്: നവീന പദ്ധതികള്‍ തേടി സര്‍ക്കാര്‍ ജനങ്ങളിലേക്ക്
എം.പി ഫണ്ട്: നവീന പദ്ധതികള്‍ തേടി
സര്‍ക്കാര്‍ ജനങ്ങളിലേക്ക്
സൂപ്പി വാണിമേല്സര്ക്കാര് ജനങ്ങളിലേക്ക്
കണ്ണൂര്‍: ലോക്സഭാംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് നവീന പദ്ധതികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഓരോ മണ്ഡലത്തിലും വര്‍ഷംതോറും അഞ്ച് ലക്ഷം രൂപ അവാര്‍ഡായി നല്‍കും. ഒന്നാം സമ്മാനം 2.50 ലക്ഷം രൂപ, രണ്ടാം സമ്മാനം 1.50 ലക്ഷം രൂപ, മൂന്നാം സമ്മാനം ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനം. ‘ഒരു എം.പി, ഒരു ആശയം’ എന്നാണ് പുതുമയുള്ള പദ്ധതികള്‍ തേടുന്ന സംരംഭത്തിന്‍െറ പേര്.
വ്യക്തികള്‍, സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വ്യവസായ കണ്‍സോര്‍ഷ്യം, അക്കാദമിക് സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ തുറകളില്‍നിന്ന് പദ്ധതികള്‍ സ്വീകരിക്കും. നാഷനല്‍ ഇന്നോവേഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ളിമെന്‍േറഷന്‍ മന്ത്രാലയം ഡയറക്ടര്‍ എ.കെ. ചൗധരി വ്യക്തമാക്കി.
അതത് മണ്ഡലം കേന്ദ്രീകരിച്ചാണ് പദ്ധതികള്‍ തയാറാക്കേണ്ടത്. മണ്ഡലത്തിന്‍െറ നോഡല്‍ ജില്ലയുടെ കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന സമിതിയാണ് പദ്ധതികള്‍ തെരഞ്ഞെടുക്കുക. എന്‍ജിനീയറിങ്, ധനകാര്യം, ആരോഗ്യ-ശുചിത്വം, അക്കാദമിക്, വ്യവസായം, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ സമിതിയില്‍ ഉള്‍പ്പെടും.
മണ്ഡലത്തിന്‍െറ സമഗ്ര പുരോഗതിയില്‍ ഊന്നുന്നതാവണം പദ്ധതികള്‍. വിദ്യാഭ്യാസം, കര്‍മശേഷി, ആരോഗ്യം, കാര്‍ഷികം, ജലം, ശുചിത്വം, ഭവനം, അടിസ്ഥാന വികസനം, ഊര്‍ജം, പരിസ്ഥിതി, സമൂഹം, സാമൂഹിക സേവനം തുടങ്ങിയ മേഖലകള്‍ സ്പര്‍ശിക്കണം. പദ്ധതി സമര്‍പ്പണത്തിനുള്ള ഫോറം മാതൃകയും മാര്‍ഗനിര്‍ദേശങ്ങളും വൈകാതെ കലക്ടറേറ്റുകളില്‍ ലഭ്യമാവും.
ഓരോ വര്‍ഷവും അഞ്ച് കോടി രൂപ വീതം എം.പിമാര്‍ക്ക് ലഭിക്കുന്നുണ്ട്. ചെറു പദ്ധതികള്‍ക്കായി ഫണ്ട് ചിതറിപ്പോവുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തയാറാക്കി ശീലിച്ച പദ്ധതികളില്‍നിന്ന് പുറത്തേക്ക് വരുന്നില്ളെന്ന നിരീക്ഷണത്തില്‍നിന്നാണ് പുതുമകള്‍ തേടുന്ന ആശയം രൂപപ്പെട്ടത്. അവാര്‍ഡ് തുകകള്‍ ആകര്‍ഷകമായതിനാല്‍ പദ്ധതി ആവിഷ്കരിച്ച് സമര്‍പ്പിക്കുന്നതില്‍ മത്സരം നടക്കുമെന്നാണ് കണക്കുകൂട്ടല്‍.
അവാര്‍ഡ് വിതരണം ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പൊതു ചടങ്ങില്‍ അതത് മണ്ഡലം എം.പിയാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്. അവാര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ മണ്ഡലത്തിലും അരലക്ഷം രൂപ വിനിയോഗിക്കാം. അവാര്‍ഡ് തുകയും ചെലവും എം.പി ഫണ്ടില്‍നിന്നാണ് നീക്കിവെക്കുക.
പദ്ധതിയുടെ മികവ് സൂചിപ്പിക്കുന്ന രേഖകള്‍, സീഡികള്‍, ഫോട്ടോകള്‍ തുടങ്ങിയവ അവാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം. അവാര്‍ഡ് ലഭിച്ചാല്‍ ഏറ്റുവാങ്ങല്‍ ചടങ്ങില്‍, സമര്‍പ്പിച്ച പദ്ധതി സംബന്ധിച്ച് ലഘു വിവരണം നല്‍കാന്‍ ജേതാവ് സന്നദ്ധമാവണം.

Courtesy: Madhyamam
Subscribe to:
Posts (Atom)