ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH THANA. Show all posts
Showing posts with label JIH THANA. Show all posts

Wednesday, July 31, 2013

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി താണ പ്രാദേശിക ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ചെക്പോസ്റ്റ് ഇസ്ലാമിയ മദ്റസയില്‍ സമൂഹ നോമ്പുതുറ നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ്, പി.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Thursday, November 10, 2011

ഈദ് മീറ്റ്

 ഹിറാ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ താണ മുഴത്തടം ഗവ. യു.പി സ്കൂള്‍ മൈതാനിയില്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു. മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധത മനുഷ്യകുലത്തിന് എന്നും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഈദ് പ്രഭാഷണം നടത്തി. യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പുഴക്കല്‍ വാസുദേവന്‍, ഡോ. ഖലീല്‍ ചൊവ്വ, ഡോ. പി. സലീം, എം. ഷഫീഖ്, എം.കെ. ഷൈജു, പി. ഷംന, എ. സറീന, അഡ്വ. കെ.എല്‍. അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു. സി. ഇംതിയാസ് സ്വാഗതം പറഞ്ഞു.