ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SIO IRIKKUR. Show all posts
Showing posts with label SIO IRIKKUR. Show all posts

Tuesday, May 28, 2013

എസ്.ഐ.ഒ ഗ്രാമോത്സവം

എസ്.ഐ.ഒ
ഗ്രാമോത്സവം

ഇരിക്കൂര്‍: എസ്.ഐ.ഒ മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയുടെ കീഴില്‍ ഗ്രാമോത്സവത്തിന്‍െറ ഭാഗമായി ആര്‍ട്സ് ഡേ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ ഉളിയില്‍, കെ. അശ്റഫ്, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഷബീര്‍ സ്വാഗതവും സക്കരിയ നഈം നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്ക് സി. ഷഹീല്‍, ഷഹബാസ്, റഊഫ്, നജീം, അഫ്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Thursday, November 22, 2012

പ്രതിഷേധ യോഗം


 പ്രതിഷേധ യോഗം 
ഇരിക്കൂര്‍ : ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും ഇസ്രായേലിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലിം ആവശ്യപ്പെട്ടു. എസ്.ഐ.ഒ ഇരിക്കൂര്‍ ഘടകം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു. കെ.ടി. കഫീല്‍ സ്വാഗതം പറഞ്ഞു.

Thursday, November 1, 2012

പെരുന്നാള്‍ നിലാവ് കലാസന്ധ്യ

 പെരുന്നാള്‍ നിലാവ് കലാസന്ധ്യ
ഇരിക്കൂര്‍: എസ്.ഐ.ഒ ഇരിക്കൂര്‍ സംവേദന വേദി സംഘടിപ്പിച്ച പെരുന്നാള്‍ നിലാവ് കലാസന്ധ്യ ജില്ലാ സെക്രട്ടറി ആശിഖ് കാഞ്ഞിരോട് ഉദ്ഘാടനം ചെയ്തു. ഹാസ്യ ഒപ്പന, മാപ്പിളപ്പാട്ട് മേള, ഇസ്ലാമിക ചരിത്ര നാടകം ‘ഗുഹാവാസികള്‍’ എന്നിവ അരങ്ങേറി.
സംവേദന വേദി പ്രസിഡന്‍റ് യൂനുസ് സലിം അധ്യക്ഷത വഹിച്ചു. കെ.എ. സൈനുദ്ദീന്‍, എന്‍.എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ആശിഖ് സ്വാഗതവും ഷഹനാസ് നന്ദിയും പറഞ്ഞു.

Wednesday, September 12, 2012

എസ്.ഐ.ഒ പ്രതിഷേധ പ്രകടനം നടത്തി

 എസ്.ഐ.ഒ പ്രതിഷേധ പ്രകടനം നടത്തി
ഇരിക്കൂര്‍: എസ്.ഐ.ഒ പ്രവര്‍ത്തകരെ കൊണ്ടോട്ടിയില്‍വെച്ച് എം.എസ്.എഫ് പ്രവര്‍ത്തകരും തലശ്ശേരിയില്‍വെച്ച് എസ്.എഫ്.ഐക്കാരും ആക്രമിച്ചതില്‍ ഇരിക്കൂറില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലിം സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മുഹമ്മദ് ആഷിഖ്, കെ.ടി. കഫീല്‍, ഷാഹില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

Sunday, February 26, 2012

ലഹരിക്കെതിരെ എസ്.ഐ.ഒ കാമ്പയിന്‍

ലഹരിക്കെതിരെ
എസ്.ഐ.ഒ കാമ്പയിന്‍
ഇരിക്കൂര്‍: എസ്.ഐ.ഒ ഇരിക്കൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ’ കാമ്പയിന്‍ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് നഗറില്‍ ‘വഴിതെറ്റുന്ന യുവത്വം’ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷതവഹിച്ചു. സി. ഇസ്മായില്‍ സ്വാഗതവും കെ.ടി. കഫീല്‍ നന്ദിയും പറഞ്ഞു.

Wednesday, November 23, 2011

ടാലന്റീന്‍ എക്സാം: രജിസ്ട്രേഷന്‍ ആരംഭിച്ചു

ടാലന്റീന്‍ എക്സാം:
രജിസ്ട്രേഷന്‍ ആരംഭിച്ചു
ഇരിക്കൂര്‍: എസ്.ഐ.ഒ ടാലന്റീന്‍ എക്സാം രജിസ്ട്രേഷന്‍ ഇരിക്കൂര്‍ എ.എം.ഐ സ്കൂളില്‍ ആരംഭിച്ചു. എട്ടാംതരം മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എല്ലാ ദിവസവും വൈകീട്ട് നാലുമുതല്‍ എട്ടുമണി വരെ രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറന്നുപ്രവര്‍ത്തിക്കും. 
ഫോണ്‍: 8089273043.

Tuesday, November 15, 2011

ഈദ് നൈറ്റ്

എസ്.ഐ.ഒ ഈദ് നൈറ്റും സാംസ്കാരിക കൂട്ടായ്മയും ഇരിക്കൂറില്‍ ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
ഈദ് നൈറ്റ്
ഇരിക്കൂര്‍: എസ്.ഐ.ഒ ഇരിക്കൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈദ് നൈറ്റും സാംസ്കാരിക കലാ കൂട്ടായ്മയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു. ഹല്‍ഖാ നാസിം കെ.എ. സൈനുദ്ദീന്‍, എന്‍.എം. ബഷീര്‍, കെ.എം. ആഷിഖ്, സി.സി. ഫാത്തിമ ടീച്ചര്‍, എന്‍. ഷബാന എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍. സാഖിബ് സ്വാഗതം പറഞ്ഞു.