Wednesday, November 16, 2011
പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു
ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി കണ്ണൂരില്‍ സംഘടിപ്പിച്ച പെരുന്നാള്‍ കൂട്ടായ്മ പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍. ബാബു ഉദ്ഘാടനം ചെയ്യുന്നു
പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂര്‍ റോയല്‍ ഒമേര്‍സില്‍ നടന്ന പരിപാടി പ്രസ് ക്ലബ് പ്രസിഡന്റ് കെ.എന്‍. ബാബു ഉദ്ഘാടനം ചെയ്തു. രാഷ്ട്രങ്ങളും സമൂഹങ്ങളും വ്യക്തികളും തമ്മിലുള്ള ബന്ധങ്ങള്‍ കലുഷിതമായ സമകാല സാഹചര്യത്തില്‍ ത്യാഗത്തിന്റെ പാഠങ്ങള്‍ പകരുന്ന ബലിപെരുന്നാള്‍ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശയപരമായി ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പരസ്പരം അറിയാനുള്ള കൂട്ടായ്മയുടെ പൊതുഇടങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി പെരുന്നാള്‍ സന്ദേശം നല്‍കി. പൌരോഹിത്യത്തിന്റെ കൂടി ഒത്താശയോടെ അധികാരി വര്‍ഗം നടത്തി വന്ന ചൂഷണങ്ങള്‍ക്കെതിരെ പോരാടിയവരായിരുന്നു ഇബ്രാഹീം ഉള്‍പ്പെടെയുള്ള പ്രവാചകരെന്നും അതിന്റെ തുടര്‍ച്ചയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ. ബാലചന്ദ്രന്‍ (എ.ഐ.ആര്‍), പി.പി. ശശീന്ദ്രന്‍ (മാതൃഭൂമി), ജയപ്രകാശ് ബാബു (മനോരമ), സൂപ്പി വാണിമേല്‍ (മാധ്യമം) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും ഹനീഫ മാസ്റ്റര്‍ നന്ദിയും പറഞു.
പെട്ടിപ്പാലം മാലിന്യ പ്രശ്നം
മാലിന്യസംസ്കരണ പ്ലാന്റ് പെട്ടിപ്പാലത്ത്
വേണ്ട -സോളിഡാരിറ്റി
വേണ്ട -സോളിഡാരിറ്റി
തലശേãരി: മാലിന്യത്താല്‍ ദുരിതം പേറിക്കൊണ്ടിരിക്കുന്ന ജനതക്കു മുന്നില്‍ ഇനിയൊരു പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും പ്ലാന്റിനുള്ള സ്ഥലം മറ്റിടങ്ങളില്‍ നോക്കണമെന്നും തലശേãരിയില്‍ ചേര്‍ന്ന സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി യോഗം ആവശ്യപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. അര്‍ശദ് പുന്നോല്‍, കെ. സാദിഖ്, സുധീര്‍, കെ.പി. അജ്മല്‍, കെ. സാജിദ് എന്നിവര്‍ സംസാരിച്ചു.
സമര പന്തല്‍ സജീവം; ഇന്ന് സമര ഗാനമേള
തലശേãരി: പെട്ടിപ്പാലത്ത് കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കുമെന്ന നഗരസഭാ തീരുമാനം സമര പന്തലുകളെ കൂടുതല്‍ സജീവമാക്കി.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ചൊവ്വാഴ്ച രാവിലെ തന്നെ എത്തിയതിനാല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ നിറഞ്ഞു.
പെട്ടിപ്പാലത്ത് പ്ലാന്റ് സ്ഥാപിക്കില്ലെന്ന് മുമ്പ് പലതവണ ഉറപ്പ് നല്‍കിയിട്ടുള്ളത് മറന്ന്, നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ നഗരസഭ മുന്നോട്ട് പോവുന്നത് ജീവന്‍ നല്‍കിയും എതിര്‍ക്കുമെന്ന് സമര പന്തലിലെത്തിയ സ്ത്രീകള്‍ പറയുന്നു.
ജനവിരുദ്ധമായ തീരുമാനം അടിച്ചേല്‍പിക്കാനാണ് നഗരസഭയുടെ ഭാവമെങ്കില്‍ സമീപപ്രദേശങ്ങളിലുള്ളവരെയും സംഘടനകളെയും സമര രംഗത്തിറക്കുമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ മുന്നറിയിപ്പ് നല്‍കി. സമിതി ബുധനാഴ്ച സേവന ദിനമായി ആചരിക്കും.
സമര പന്തലിന്റെ പരിസര പ്രദേശങ്ങള്‍ പ്രവര്‍ത്തകര്‍ ശുചിയാക്കും. രാവിലെ 10ന് മദ്യവര്‍ജനസമിതി ശാന്തിസേനാ കൌണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലിന് സമരപന്തലില്‍ നടക്കുന്ന സമര ഗാനമേള വി. വത്സലന്‍ ഉദ്ഘാടനം ചെയ്യും. നവാസ് പാലേരി, അലി പൈങ്ങോട്ടായി, റാസിഖ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ഒപ്പുശേഖരണത്തില്‍ ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി ജില്ലാ, മണ്ഡലം നേതാക്കള്‍, പ്ലാച്ചിമട സമര നേതാവ് വിളയോടി വേണുഗോപാല്‍ തുടങ്ങി നൂറുകണക്കിന് പേര്‍ ഒപ്പ് ചാര്‍ത്തി.

കേരളത്തില്‍ പുതിയ സഹകരണ സംസ്കാരം വളര്‍ത്തണം -മന്ത്രി കെ.സി. വേണുഗോപാല്‍
മുണ്ടേരിമൊട്ടയില്‍ കേനനൂര്‍ കണ്‍സ്യൂമേര്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിക്കുന്നു
കേരളത്തില്‍ പുതിയ സഹകരണ സംസ്കാരം
വളര്‍ത്തണം -മന്ത്രി കെ.സി. വേണുഗോപാല്‍
വളര്‍ത്തണം -മന്ത്രി കെ.സി. വേണുഗോപാല്‍
കേരളത്തിലെ സഹകരണ മേഖലയില്‍ പുതിയ സംസ്കാരം വളരേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. മുണ്ടേരിമൊട്ടയില്‍ പുതുതായി ആരംഭിച്ച കേനനൂര്‍ കണ്‍സ്യൂമേര്‍സ് വെല്‍ഫെയര്‍ സര്‍വീസ് കോഓപറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കലാവണം സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിക്ഷേപം സ്വീകരിച്ചു. ചെയര്‍മാന്‍ മുണ്ടേരി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജോയന്റ് രജിസ്ട്രാര്‍ പി. ദിലീപ്കുമാര്‍, അസി. രജിസ്ട്രാര്‍ കൃഷ്ണകുമാര്‍, സുമ ബാലകൃഷ്ണന്‍, കെ. കുഞ്ഞിമാമു മാസ്റ്റര്‍, എം.പി. മുഹമ്മദലി, കട്ടേരി നാരായണന്‍, പി.സി. അഹമ്മദ്കുട്ടി, കട്ടേരി പ്രകാശന്‍, സി.കെ. വിജയന്‍, എം. കുമാരന്‍, പി. പൈതല്‍, സുധീഷ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു. സുരേഷ് ബാബു എളയാവൂര്‍ സ്വാഗതവും ടി.കെ. പവിത്രന്‍ നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)