ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 25, 2011

ലോക നേതൃത്വം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു -ആസാദ് മൂപ്പന്‍

കണ്ണൂര്‍ ഫ്രൈഡേ ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്  പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍  ഉദ്ഘാടനം ചെയ്യുന്നു

ലോക നേതൃത്വം ഇന്ത്യയിലേക്ക്
തിരിച്ചുവരുന്നു -ആസാദ് മൂപ്പന്‍

കണ്ണൂര്‍: ലോകത്തിന്റെ നേതൃത്വം ഇന്ത്യയിലേക്ക് തിരിച്ചുവരുകയാണെന്ന് പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍. ഹോട്ടല്‍ റോയല്‍ ഒമേഴ്സില്‍ കണ്ണൂര്‍ ഫ്രൈഡേ ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യായിരം വര്‍ഷം മുമ്പ് സിന്ധുനദീതട സംസ്കാരമാണ് ലോകത്തിന് നേതൃത്വം നല്‍കിയിരുന്നത്. പിന്നീടത് ഈജിപ്തിലൂടെ ജര്‍മനിയിലും ഫ്രാന്‍സിലും ബ്രിട്ടണിലുമായി. പിന്നീട് അമേരിക്കയായിരുന്നു ഒരുപാട് കാലം ലോകത്തിന്റെ നേതൃത്വമേറ്റെടുത്തത്.
ഇന്ന് അമേരിക്ക ശക്തമാണെന്ന് ആരും പറയില്ല. അമേരിക്കയില്‍നിന്ന് ആ നേതൃത്വം വീണ്ടും നമ്മളിലേക്കുതന്നെ തിരിച്ചുവരുകയാണ്.
വലിയ ഉത്തരവാദിത്തമാണിത് നല്‍കുന്നത്. ഈ അധികാരം കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിവുണ്ടാകണം ^അദ്ദേഹം പറഞ്ഞു.
ഫ്രൈഡേ ക്ലബ് പ്രസിഡന്റ് ബി. യൂസുഫ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ടി. പത്മനാഭന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഫ്രൈഡേ ക്ലബിന്റെ പുതിയ പ്രസിഡന്റ് അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സെക്രട്ടറി പി. മുസ്തഫ, ഡോ. എം.പി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ബി.കെ. ഫസല്‍ സ്വാഗതം പറഞ്ഞു.

മുനയുള്ള ചോദ്യങ്ങളുയര്‍ത്തി 'ജ്ജ് മിണ്ടാതിരി മലബാറേ...'


 
 
 
മുനയുള്ള ചോദ്യങ്ങളുയര്‍ത്തി 
'ജ്ജ് മിണ്ടാതിരി മലബാറേ...'
കണ്ണൂര്‍: മലബാറിനോടുള്ള വിവേചനത്തിനെതിരെ മുനയുള്ള ചോദ്യങ്ങളുമായി സോളിഡാരിറ്റി അവതരിപ്പിക്കുന്ന 'ജ്ജ് മിണ്ടാതിരി മലബാറേ...' എന്ന തെരുവു നാടകം പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. 'മലബാര്‍ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു' എന്ന ശീര്‍ഷകത്തോടെ സോളിഡാരിറ്റി നവംബര്‍ 19ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ഥം ആരംഭിച്ച പ്രക്ഷോഭയാത്രയിലാണ്  തെരുവുനാടകം അവതരിപ്പിക്കുന്നത്.
മലബാര്‍ സാംസ്കാരിക പാരമ്പര്യവും പിന്നിട്ട പോരാട്ടവഴികളും ബ്രിട്ടീഷ് കാലഘട്ടത്തിലെ അടിമത്താവസ്ഥയും ഓര്‍മപ്പെടുത്തുന്ന നാടകം പുതിയ കാലത്തും നാട് നേരിടുന്ന ഗതികേടിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആറ് ജില്ലകളുണ്ടായിട്ടും അതിന് ആനുപാതികമായി താലൂക്ക് വിഭജനമോ മറ്റ് വികസന സംവിധാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് നാടകം ചൂണ്ടിക്കാട്ടുന്നു.
പി.സി. ഷമീം, ഇബ്നു സീന, പി.സി. ജാഫര്‍, ഷമീം ഉളിയില്‍, ശിഹാബ് ഉളിയില്‍ എന്നിവരാണ് നാടകാവതരണം നടത്തിയത്.
പാനൂരില്‍നിന്ന് തുടങ്ങിയ പ്രക്ഷോഭയാത്രക്ക് ന്യൂമാഹി, തലശേãരി, കൂത്തുപറമ്പ്, ചക്കരക്കല്ല്, മട്ടന്നൂര്‍, പേരാവൂര്‍, ഉളിക്കല്‍, ശ്രീകണ്ഠപുരം, ഇരിക്കൂര്‍, മയ്യില്‍, പുതിയതെരു എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, ജില്ലാ സെക്രട്ടറിമാരായ കെ. സാദിഖ്, ടി.കെ. അസ്ലം, ജില്ലാ സമിതിയംഗം ടി.പി. ഇല്യാസ്, കൂത്തുപറമ്പ് ഏരിയ വൈസ് പ്രസിഡന്റ് എസ്. അനൂപ്കുമാര്‍, ഫൈസല്‍ മാടായി തുടങ്ങിയവരാണ് യാത്രക്ക് നേതൃത്വം നല്‍കിയത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, ടി.പി. ശമീം, കളത്തില്‍ ബഷീര്‍, സി.കെ. മുനവ്വിര്‍, ബി. അബ്ദുല്‍ ജബ്ബാര്‍, യു.കെ. സഈദ്, അന്‍സാര്‍ ഉളിയില്‍, ആദംകുട്ടി തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.
കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ ജാഥാ ലീഡര്‍ ഫാറൂഖ് ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സാദിഖ് അധ്യക്ഷത വഹിച്ചു. അനൂപ് കുമാര്‍ സ്വാഗതവും എന്‍.എം. ഷഫീഖ് നന്ദിയും പറഞ്ഞു. കണ്ണൂര്‍ സിറ്റിയില്‍ നല്‍കിയ സ്വീകരണം സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പി.ആര്‍ സെക്രട്ടറി ടി.കെ. അസ്ലം അധ്യക്ഷത വഹിച്ചു. യു.കെ. സെയ്ദ്, സി.കെ. മുനവ്വിര്‍, അനൂപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി. അസീര്‍ സ്വാഗതം പറഞ്ഞു.
പ്രക്ഷോഭ യാത്ര ഇന്ന് വൈകുന്നരം പഴയങ്ങാടിയില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാപന സമ്മേളനം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി, ടി.കെ.മുഹമ്മദലി, കെ.എം.മഖ്ബൂല്‍ തുടങ്ങിയവര്‍ സംസാരിക്കും.
 വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് സാജിദ്, എ.പി.വി. മുസ്തഫ, കെ.പി. റാശിദ്, ശുഐബ്, മുസ്തഫ ഇബ്രാഹിം, ജമാല്‍ കടന്നപ്പള്ളി, ഒലിപ്പില്‍ നിയാസ് എന്നിവര്‍ പങ്കെടുത്തു

സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തനപ്രക്ഷോഭ യാത്ര

 സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തനപ്രക്ഷോഭ യാത്രക്ക് കണ്ണൂര്‍ സിറ്റിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി സംസാരിക്കുന്നു.