കുടുംബസംഗമം നടത്തി
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മുട്ടം പ്രാദേശിക ജമാഅത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സമീര്‍ വടുതല ‘പ്രാവചകന്‍െറ കുടുംബ ജീവിതം’ എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രാദേശിക ജമാഅത്ത് അമീര്‍ അബ്ദുല്‍ അസീസ് പുതിയങ്ങാടി അധ്യക്ഷത വഹിച്ചു. എസ്.എ.പി. അബ്ദുല്‍ സലാം സ്വാഗതവും എസ്.വി.പി. ജലീല്‍ നന്ദിയും പറഞ്ഞു.
