Friday, November 11, 2011
അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളില്‍ ത്രിദിന ചിത്രകലാക്യാമ്പ്
അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളില്‍ ത്രിദിന ചിത്രകലാക്യാമ്പ്
മാഹി: പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളിലെ ആര്‍ട്സ് ഫോറം മൂന്ന് ദിവസം നീ−് നില്‍ക്കുന്ന ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍ഫലാഹ് കാമ്പസില്‍ ഈ മാസം 11,12,13 തീയതികളിലായാണ് ക്യാമ്പ് നടക്കുന്നത്. ജലഛായം, കാര്‍ട്ടൂണ്‍, അക്രിലിക്, ക്ളേ മോഡലിംഗ്, ഹ്രസ്വചലചിത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ ചിത്രകാരന്മാര്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യും. കൂടാതെ ക്യാമ്പിനോടനുബന്ധിച്ച് ഡോക|മെന്ററി, സിനിമ, സ്ളൈഡ് ഷോ എന്നിവയുടെ പ്രദര്‍ശനവും ഉ−ായിരിക്കും.യു.പി. ഹൈ സ്കൂള്‍ തലത്തില്‍ പഠിക്കുന്ന ചിത്രകലയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ചിത്രരചനാ സാമഗ്രികളും ഭക്ഷണ-താമസ സൌകര്യങ്ങ ളും ഏര്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9048822838 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പെട്ടിപ്പാലം മാലിന്യ നിക്ഷേപവിരുദ്ധ സമരം
സമരപ്പന്തല്‍ സന്ദര്‍ശിച്ചു
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തലുകള്‍ സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, സെക്രട്ടറിമാരായ എ.പി. അജ്മല്‍, സാദിഖ് ഉളിയില്‍, ഇല്യാസ്, ടി.കെ. അസ്ലം തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു. മാലിന്യവിരുദ്ധ സമിതി ചെയര്‍മാന്‍ സിദ്ദീഖ് സന, വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.പി. അജയകുമാര്‍, പൊതുജനാരോഗ്യ സംരക്ഷണസമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസര്‍ തുടങ്ങിയവരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ടി. മുഹമ്മദ് വേളം, ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് മമ്പാട് പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ക്ലാസ് ബഹിഷ്കരിച്ച് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കെ അവരുടെ പഠനത്തിനുവേണ്ടി എസ്.ഐ.ഒ തെരുവ് സ്കൂള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി, ഫിര്‍ദൌസ് പുന്നോല്‍, സക്കീര്‍ ചൊക്ലി, ഫാസില്‍ കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് എ.ടി. സമീറ സംസാരിക്കുന്നു
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
തലശേãരി: പെട്ടിപ്പാലം മാലിന്യ നിക്ഷേപവിരുദ്ധ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരപന്തല്‍ ജമാഅത്തെ ഇസ്ലാമി വനിതാ നേതാക്കള്‍ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് എ.ടി. സമീറ, ജില്ലാ സെക്രട്ടറി യു.വി. സുബൈദ എന്നിവര്‍ സംസാരിച്ചു. സൈറാ ബാനു, പി. ശാക്കിറ, എ. ജുനൈദ, നസ്റിയ എന്നിവര്‍ പങ്കെടുത്തു.
സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതി 'നാട്ടുകാര്‍ക്ക് പറയാനുള്ളത്' എന്ന പേരില്‍ ഐക്യദാര്‍ഢ്യ യോഗം സംഘടിപ്പിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍ അധ്യക്ഷത വഹിച്ചു. സി.വി. രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. നാസര്‍, ജബീന എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ യോഗം എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതി 'നാട്ടുകാര്‍ക്ക് പറയാനുള്ളത്' എന്ന പേരില്‍ ഐക്യദാര്‍ഢ്യ യോഗം സംഘടിപ്പിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍ അധ്യക്ഷത വഹിച്ചു. സി.വി. രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. നാസര്‍, ജബീന എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ യോഗം എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
'മലബാറുകാര്‍ക്ക് പ്രവാസം അവസാന കച്ചിത്തുരുമ്പ്'
'മലബാറുകാര്‍ക്ക് പ്രവാസം
അവസാന കച്ചിത്തുരുമ്പ്'
അവസാന കച്ചിത്തുരുമ്പ്'
തലശേãരി: പ്രവാസമാണ് മലബാറുകാരുടെ അവസാന കച്ചിത്തുരുമ്പെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് മമ്പാട് അഭിപ്രായപ്പെട്ടു. 'മലബാര്‍ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു'വെന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍നിന്നുള്ള പ്രവാസികളില്‍ 60 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരാണ്. സി.പി.എമ്മും മുസ്ലിംലീഗും കോണ്‍ഗ്രസും ഭരണത്തിലുണ്ടായിട്ടും മലബാറിനെ അവഗണിക്കുകയായിരുന്നെന്നും സാദിഖ് മമ്പാട് ആരോപിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എ. സഹീദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംസാരിച്ചു. മുഹമ്മദ് നിയാസ് സ്വാഗതവും ഏരിയാ സെക്രട്ടറി കെ. സാജിദ് നന്ദിയും പറഞ്ഞു.
സൌഹൃദ സംഗമം സംഘടിപ്പിച്ചു
സൌഹൃദ സംഗമം
സംഘടിപ്പിച്ചു
സംഘടിപ്പിച്ചു
തലശേãരി: ജമാഅത്തെ ഇസ്ലാമി ചൊക്ലി ഏരിയാ വനിതാ വിഭാഗം നടത്തിയ സൌഹൃദ സംഗമം പെരിങ്ങത്തൂര്‍ ശാന്തിയില്‍ നടന്നു. ഏരിയാ കണ്‍വീനര്‍ ഹസീന അധ്യക്ഷത വഹിച്ചു. സാദിഖ് ഉളിയില്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി. ബിസ്മിന, സൌമിനി ബിജു, നഫീസ, ഷബാന എന്നിവര്‍ സംസാരിച്ചു. പി. സുലൈഖ സ്വാഗതവും ടി. നജ്മ നന്ദിയും പറഞ്ഞു.
ഈദ് സൌഹൃദ സംഗമം സംഘടിപ്പിച്ചു
ഈദ് സൌഹൃദ സംഗമം
സംഘടിപ്പിച്ചു
സംഘടിപ്പിച്ചു
എടയന്നൂര്‍: ഡയലോഗ് സെന്റര്‍ എടയന്നൂരിന്റെ ആഭിമുഖ്യത്തില്‍ ഈദ് സൌഹൃദ സംഗമം സംഘടിപ്പിച്ചു. കെ. ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. റിട്ട. തഹസില്‍ദാര്‍ പത്മനാഭന്‍, പ്രേമന്‍ മാസ്റ്റര്‍, സുധാകരന്‍ തെരൂര്‍, ശ്രീധരന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് അസ്ലം, ശ്രീലത എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി എടയന്നൂര്‍ ഹല്‍ഖ നാസിം പി.സി. മൂസഹാജി സ്വാഗതവും വി.കെ. റമദാന്‍ നന്ദിയും പറഞ്ഞു.
മലര്‍വാടി ബാലസംഘം ജില്ലാ ക്യാമ്പ്
മലര്‍വാടി ബാലസംഘം ജില്ലാ ക്യാമ്പ്
കണ്ണൂര്‍: മലര്‍വാടി ബാലസംഘം ഏരിയാ, യൂനിറ്റ് കോഓഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലന ക്യാമ്പ് നാളെ രാവിലെ ഒമ്പത് മുതല്‍ അഞ്ചു മണി വരെ കണ്ണൂര്‍ ഞാലുവയല്‍ ഐ.സി.എം സ്കൂളില്‍ നടക്കും.
Subscribe to:
Posts (Atom)