ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 5, 2011

Abdul Salam Puravur

എ.എന്‍. പ്രദീപ്കുമാര്‍ സ്മാരക
കവിതാ പുരസ്കാരം അബ്ദുല്‍സലാമിന്
എ.എന്‍. പ്രദീപ്കുമാര്‍ സുഹൃദ്സംഘം ഏര്‍പ്പെടുത്തിയ പ്രഥമ കലാലയ കവിതാ പുരസ്കാരത്തിന് മദ്രാസ് യൂനിവേഴ്സിറ്റിയിലെ പി.ജി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥി അബ്ദുല്‍സലാം അര്‍ഹനായി. കമിഴ്ന്നു പെയ്യുന്ന കടല്‍ എന്ന കവിതയ്ക്കാണ് പത്തായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.
ജനുവരി പത്തിന് തലശ്ശേരി ബ്രണ്ണന്‍ കോളജില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ രണ്ടുതവണ കവിതയ്ക്ക് ഒന്നാം സമ്മാനം, ലോകമലയാളി വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഗള്‍ഫ് വോയ്സ് പൂരസ്കാരം, മാതൃഭൂമി വിഷുപ്പതിപ്പ് പുരസ്കാരം,എന്‍.എന്‍ കക്കാട് അവാര്‍ഡ്,ദലകൊച്ചുബാവ പുരസ്കാരം,കൈരളി അറ്റ്ലസ് കവിതാസമ്മാനം. വി ടി കുമാരന്‍ മാസ്റര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആദ്യസമാഹാരം തഥാ മള്‍ബറി ബുക്സ് പ്രസിദ്ധീകരിച്ചു.
എ പി ഫാത്തിമയുടെയും കുട്ട്യാലിപ്പുറത്ത് അബ്ദുല്‍റഹ്മാന്റെയും മകനായ അബ്ദുല്‍സലാം കണ്ണൂര്‍ കൂടാളിക്കടുത്ത് പുറവൂര്‍ സ്വദേശിയാണ്.
വിലാസം :
അബ്‌ദുല്‍സലാം
പി.ഒ ചെക്കിക്കുളം
കണ്ണൂര്‍:670592
ഫോണ്‍: 09381707538

GHSS Munderi

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പങ്കെടുത്ത വിദ്യാര്‍ഥികള്‍ അധ്യാപകരൊപ്പം.
ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു നേട്ടം
കാഞ്ഞിരോട്: ചെന്നൈ വേല്‍സ് യൂനിവേഴ്സിറ്റിയില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഷോണിമ നെല്യാട്ട് അവതരിപ്പിച്ച ഗവേഷണ പ്രോജക്ട് എ പ്ലസ് ഗ്രേഡോടെ തെരഞ്ഞെടുക്കപ്പെട്ടു. 600ഓളം പ്രോജക്ട് അവതരിപ്പിച്ചതില്‍ ദേശീയതലത്തില്‍ 30 പ്രോജക്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്ന് ഷോണിമയുടേതടക്കം മൂന്നു പ്രോജക്ടുകളാണുള്ളത്.
'കെട്ടിടവത്കരണവും ആധുനിക കൃഷിരീതിയും ജൈവവൈവിധ്യത്തിലും മണ്ണിലും വരുത്തുന്ന മാറ്റം' എന്നതായിരുന്നു പഠനവിഷയം. പ്രോജക്ടിലെ മറ്റൊരംഗമായ എന്‍. ശ്രേയ ചെന്നൈയിലെ എസ്.ആര്‍.എം യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പ്രോജക്ട് അവതരിപ്പിക്കുന്നുണ്ട്. ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള സയന്‍സ് കോണ്‍ഗ്രസിലും ഷോണിമ നെല്യാട്ട് പ്രോജക്ട് അവതരിപ്പിക്കും. എന്‍.സി.ഇ.ആര്‍.ടിയുടെ ആഭിമുഖ്യത്തില്‍ പുണെയില്‍ നടക്കുന്ന പ്രോജക്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
2003 മുതല്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും പ്രോജക്ട് അവതരിപ്പിച്ച് നിരവധി നേട്ടം കൈവരിച്ച വിദ്യാലയമാണ് മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍. തുടര്‍ച്ചയായി രണ്ടുവര്‍ഷം സബ്ജില്ലാതലത്തില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനാണ് ശാസ്ത്രമേളയില്‍ ചാമ്പ്യന്‍ഷിപ് ലഭിച്ചത്. ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ മികച്ച സയന്‍സ് ക്ലബ് മുണ്ടേരി സ്കൂളിലേതായിരുന്നു. ശാസ്ത്രാധ്യാപകനായ കെ.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ കെ.എം. ലത, ഒ.എം. ഗോപാലന്‍, കെ. ഷാബു എന്നിവരാണ് കുട്ടികള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നത്. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ എല്ലാറ്റിനും പിന്തുണയേകുന്നു.
Courtesy:Madhyamam/05-01-01