Monday, June 10, 2013
അനുമോദിച്ചു
ഗോണിക്കുപ്പ: എസ്.ഐ.ഒ ഗോണിക്കുപ്പ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കൂര്‍ഗ് പബ്ളിക് സ്കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം.ഡി. നഞ്ചുണ്ട ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
ഗോണിക്കുപ്പ ഹല്‍ഖാ നാസിം തന്‍വീര്‍ അഹ്മദ്, ജി.ഐ.ഒ പ്രസിഡന്‍റ് ശഫീന, എസ്.ഐ.ഒ സംസ്ഥാന കരിയര്‍ കൗണ്‍സിലര്‍ അഖില്‍ അഹ്മദ്, യൂത്ത്വിങ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഫ്സര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് അസ്ഹറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. തന്‍സീല്‍ സ്വാഗതം പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പുതിയ ബാച്ച് ഉദ്ഘാടനം
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പുതിയ
ബാച്ച് ഉദ്ഘാടനം
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കൗസര്‍ യൂനിറ്റിന്‍െറ പുതിയ ബാച്ച് കൗസര്‍ കോംപ്ളക്സ് ഓഡിറ്റോറിയത്തില്‍ കാംബസാര്‍ ജുമാമസ്ജിദ് ഖത്തീബ് ഹാഫിസ് അനസ് മൗലവി ഉദ്ഘാടനം ചെയ്തു. ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എം. ബഷീര്‍ മാസ്റ്റര്‍, കെ.പി. ഹിഷാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ഡോ. പി. സലീം സ്വാഗതം പറഞ്ഞു.
ആംവെ നിയമവിധേയമാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം -സോളിഡാരിറ്റി
ആംവെ നിയമവിധേയമാക്കാനുള്ള
ശ്രമം ഉപേക്ഷിക്കണം -സോളിഡാരിറ്റി
ശ്രമം ഉപേക്ഷിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: ആംവെ നടത്തുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങും വഞ്ചനയും പുറത്തുവന്നിരിക്കെ കമ്പനി നിയമവിധേയമാക്കി ഒത്തുകളിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ ിസെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ട്രേഡ് യൂനിയനുകളും വിപ്ളവ പാര്‍ട്ടികളും ഇത്തരത്തില്‍ തട്ടിപ്പു രീതികള്‍ക്കുവേണ്ടി സംഘടിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ഇവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നു. നൂറുകണക്കിനാളുകള്‍ തട്ടിപ്പിനിരയാവുകയും കേസ് നല്‍കുകയും ചെയ്ത സംഭവത്തില്‍ ഒരക്ഷരം മിണ്ടാത്തവര്‍ ഇത്തരം അനീതിക്കുവേണ്ടി ഓശാന പാടുന്നത് തീര്‍ത്തും ഖേദകരമാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം. മഖ്ബൂല്‍, കെ. മുഹമ്മദ് നിയാസ്, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
‘ഒരു കൈ ഒരു തൈ’ കാമ്പയിന് തുടക്കം
‘ഒരു കൈ ഒരു തൈ’ കാമ്പയിന് തുടക്കം
കരൂപ്പടന്ന (തൃശൂര്‍ ): ‘നടൂ ഒരു കുഞ്ഞുതൈ, നേടൂ ഒരു തലമുറക്ക് തണല്‍’ എന്ന മുദ്രാവാക്യവുമായി മലര്‍വാടി ബാലസംഘം സംഘടിപ്പിക്കുന്ന ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി ബോധവത്കരണ കാമ്പയിന് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കരൂപ്പടന്ന ജെ ആന്‍ഡ് ജെ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള റിവര്‍ റിസര്‍ച് സെന്‍റര്‍ ഡയറക്ടര്‍ ഡോ. ലത വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു.
ഇന്ന് നാമനുഭവിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ ഇളംതലമുറയല്ളെന്നും മുതിര്‍ന്ന തലമുറയാണെന്നും ഡോ. ലത അഭിപ്രായപ്പെട്ടു. കാമ്പയിന്‍െറ ഭാഗമായി മലര്‍വാടി ബാലസംഘാംഗങ്ങള്‍ സംസ്ഥാനത്ത് അരലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കും.
കരൂപ്പടന്ന ബാലസംഘം പ്രവര്‍ത്തകര്‍ പരിസ്ഥിതി ഗാനം ആലപിച്ചു. സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍ അധ്യക്ഷത വഹിച്ചു.
മലര്‍വാടി അംഗങ്ങള്‍ തങ്ങളുടെ കൂട്ടുകാരെ മരം നടാന്‍ പ്രേരിപ്പിക്കുന്ന ‘ഗ്രീന്‍ ഷേക്ക് ഹാന്‍ഡ്’ പദ്ധതി ഉദ്ഘാടനം മലര്‍വാടി സംസ്ഥാന രക്ഷാധികാരി ടി.കെ. ഹുസൈന്‍ നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദ് കായംകുളം, ജൈവ കര്‍ഷകന്‍ സലീം കാട്ടകത്ത്, കെ.കെ. യൂസഫ്, വീരാന്‍ പി. സെയ്ത്, കെ.എം. സഈദ്, മുസ്തഫ മങ്കട, ഫൈസല്‍ തൃശൂര്‍, ശംസുദ്ദീന്‍ ചാവക്കാട്, ശംസുദ്ദീന്‍ വേളം എന്നിവര്‍ സംബന്ധിച്ചു.
കാമ്പയിനോടനുബന്ധിച്ച് സംസ്ഥാനത്തെ ആയിരം മലര്‍വാടി യൂനിറ്റുകളില്‍ ‘പച്ചപ്പ് -കാര്‍ഷിക പ്രദര്‍ശനം, ‘മഴ ദൃശ്യങ്ങള്‍’, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, , ‘വിജ്ഞാനപ്പച്ച’ പ്രശ്നോത്തരി, വഴിയോരപ്പച്ച, ഹരിതപ്രതിജ്ഞ, നന്മമരം, വിത്തറിവ്, കൃഷിഭവന്‍ സന്ദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ നൂറുദ്ദീന്‍ ചേന്നര അറിയിച്ചു.

അരിപ്പ സമരഭൂമിയില്‍ എസ്.ഐ.ഒയുടെ പുസ്തകം വിതരണം
അരിപ്പ സമരഭൂമിയില്‍
എസ്.ഐ.ഒയുടെ
പുസ്തകം വിതരണം
എസ്.ഐ.ഒയുടെ
പുസ്തകം വിതരണം
കുളത്തൂപ്പുഴ(കൊല്ലം): പഠിക്കാന്‍ നിര്‍വാഹമില്ലാതെ സമരഭൂമിയില്‍ അകപ്പെട്ടുപോയ സമരക്കാരുടെ മക്കള്‍ക്ക് എസ്.ഐ.ഒവിന്‍െറ കൈത്താങ്ങ്. സമരഭൂമിയിലെ വിദ്യാര്‍ഥികള്‍ക്ക് എസ്.ഐ.ഒ പഠനോപകരണങ്ങള്‍ വിതരണംചെയ്തു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി സമരഭൂമിയിലത്തെിയ വിദ്യാര്‍ഥികള്‍ക്ക് ബുക്കും, പുസ്തകസഞ്ചിയും, കുടയും മറ്റുപകരണങ്ങളും നല്‍കി. ഒന്നുമുതല്‍ പ്ളസ്ടുവരെ പഠിക്കുന്ന 45 ലധികം വരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങളത്തെിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. ആദിവാസി ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം സമരക്കാരുടെ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തില്‍ പിന്നാക്കംപോകരുതെന്ന ഓര്‍മപ്പെടുത്തലാണ് പഠനോപകരണ വിതരണത്തിലൂടെ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പഠനോപകരണ വിതരണം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുളത്തൂപ്പുഴ ഏരിയാ പ്രസിഡന്‍റ് അബ്ദുസമദ്, സമരസമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന്‍, ഊരുമൂപ്പന്‍ സി.കെ. തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)