ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 2, 2012

ADMISSION 2012

വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍

വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത്
കണ്‍വെന്‍ഷന്‍
ഇരിക്കൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഇരിക്കൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കമാലിയ യു.പി സ്കൂളില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. രാഘവന്‍ കാവുമ്പായി, സി.സി. ഫാത്തിമ ടീച്ചര്‍, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു. പി.കെ. സമീറ ടീച്ചര്‍ സ്വാഗതവും നല്ലക്കണ്ടി ഖാലിദ് നന്ദിയും പറഞ്ഞു.

സംഘട്ടനങ്ങളില്‍ സി.പി.എം പ്രതിയാവുന്നത് നിര്‍ഭാഗ്യകരം -ശൈഖ് മുഹമ്മദ് കാരകുന്ന്

 
 സംഘട്ടനങ്ങളില്‍ സി.പി.എം പ്രതിയാവുന്നത്
നിര്‍ഭാഗ്യകരം -ശൈഖ് മുഹമ്മദ് കാരകുന്ന്
കണ്ണൂര്‍: കേരളത്തില്‍ രാഷ്ട്രീയ ക്രിമിനല്‍ സംഘട്ടനങ്ങളുണ്ടാവുമ്പോഴൊക്കെ സി.പി.എമ്മിനെപ്പോലെ ആദര്‍ശമുള്ള സംഘടന പ്രതിസ്ഥാനത്ത് വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള  അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. ചേംബര്‍ ഹാളില്‍ ആനുകാലിക കേരള രാഷ്ട്രീയം വിലയിരുത്തപ്പെടുന്നു എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ലീഗും ബി.ജെ.പിയുമൊക്കെഉള്‍പ്പെട്ട സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ എതിര്‍പക്ഷത്ത് സി.പി.എം ആയിരിക്കും. ആശയങ്ങളില്ലാത്തവര്‍ക്കും ആശയങ്ങളില്ലാത്ത പാര്‍ട്ടികള്‍ക്കുമാണ് ആയുധങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നത്.  എന്നാല്‍, മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അത്തരം അവസ്ഥ വരല്‍ തോറ്റു എന്നു പറയുന്നതുപോലെയാണ്. ഈ സ്വയം സമ്മതിക്കലിലേക്ക് സി.പി.എം എത്തിപ്പെട്ടു. ഭൂജന്മിമാര്‍ക്കു പകരം ഇപ്പോള്‍ കേരളത്തിലുള്ളത് രാഷ്ട്രീയ ജന്മിമാരാണ്. ടി.പി. ചന്ദ്രശേഖരന്‍േറതുപോലെ മനുഷ്യത്വ ഹീനമായ കൊലപാതകം കേരളത്തില്‍ ഉണ്ടായിട്ടില്ല. 
   പാവപ്പെട്ടവര്‍ക്കുവേണ്ടി പോരാടിയതായിരുന്നു സി.പി.എമ്മിന്‍െറ ഭൂതകാല ചരിത്രം. പക്ഷേ, അധികാര രാഷ്ട്രീയം അവരെ എവിടെയാണ് എത്തിച്ചത്. സി.പി.എമ്മിലും സാമുദായികതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് പിണറായി ആശ്യപ്പെടുന്നു. ഇതാവശ്യമുണ്ടായിരുന്ന ലൗജിഹാദ്, ലെറ്റര്‍ ബോംബ് തുടങ്ങിയ ധാരാളം സംഭവങ്ങള്‍ കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സി.പി.എം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നില്ല. കൊലപാതക രാഷ്ട്രീയം മാത്രമല്ല, പെട്രോള്‍ വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയുമെല്ലാം ചര്‍ച്ചയാകണമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രബോധനം  വാരിക കാമ്പയിന്‍ കാലത്ത് കൂടുതല്‍ വരിക്കാരെ  ചേര്‍ത്ത വളപട്ടണം, താണ, കടവത്തൂര്‍ ശാഖകള്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു. പ്രബോധനം പത്രാധിപര്‍ ടി.കെ. ഉബൈദ്, ഹുസൈന്‍, വീരാന്‍ കുട്ടി, സദ്റുദ്ദീന്‍ വാഴക്കാട്, ജമാല്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. കളത്തില്‍ ബഷീര്‍ സ്വാഗതവും ഹനീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

OBIT_മുഹമ്മദ് ഹാജി

 മുഹമ്മദ് ഹാജി
കാഞ്ഞിരോട്: ചെന്നൈയിലെ സാംകോ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മരുവോട്ട് മുഹമ്മദ് ഹാജി (59) നിര്യാതനായി.
 പിതാവ്: പരേതനായ കുഞ്ഞിവളത്തില്‍ മായന്‍കുട്ടി.
മാതാവ്: കുച്ചോമ.
ഭാര്യ : നബീസ 
മക്കള്‍: ആബിദ് (ലണ്ടന്‍ ‍), മുഷ്താഖ് (സര്‍ സയ്യിദ് കോളജ് വിദ്യാര്‍ഥി), സുമയ്യ.
മരുമകന്‍: നാസര്‍ (മുണ്ടേരി )
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി (എലൈറ്റ് സ്റ്റോര്‍, ചെന്നൈ), അഹമ്മദ് ഹാജി (മെട്രോ പാലസ്, ചെന്നൈ), അബ്ദുറഹ്മാന്‍ ഹാജി (സാംകോ പ്ളാസ, ചെന്നൈ), ഷറഫുദ്ദീന്‍ ഹാജി (മെട്രോ പാലസ്). ഖബറടക്കം ശനിയാഴ്ച രാവിലെ 7.30ന് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍ നടന്നു .